- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിച്ചെന്നു വരുത്തി മകന്റെ പീഡനം; രണ്ടു തവണ ഗർഭഛിദ്രം: സിപിഐ(എം) തെള്ളിയൂർ ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിനുമുന്നിൽ കന്നഡ യുവതിയുടെ സത്യഗ്രഹം
മംഗലാപുരം: വിവാഹം കഴിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഒരുമിച്ചുതാമസിക്കുകയും രണ്ടു തവണ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നും ഒടുവിൽ രണ്ടു ലക്ഷം രൂപയുമായി നാടുവിട്ടുവെന്നും പത്തനംതിട്ട തെള്ളിയൂർ സിപിഐ(എം) ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മകനെതിരേ കന്നഡ യുവതിയുടെ പരാതി. തന്നെ പറ്റിച്ച് യുവാവ് ഗൾഫിലേക്ക് കടക്കാനൊരുങ്ങുന്നുവെന്ന് അറിഞ്ഞ
മംഗലാപുരം: വിവാഹം കഴിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് ഒരുമിച്ചുതാമസിക്കുകയും രണ്ടു തവണ ഗർഭഛിദ്രം നടത്തുകയും ചെയ്തുവെന്നും ഒടുവിൽ രണ്ടു ലക്ഷം രൂപയുമായി നാടുവിട്ടുവെന്നും പത്തനംതിട്ട തെള്ളിയൂർ സിപിഐ(എം) ലോക്കൽ കമ്മിറ്റിയംഗത്തിന്റെ മകനെതിരേ കന്നഡ യുവതിയുടെ പരാതി. തന്നെ പറ്റിച്ച് യുവാവ് ഗൾഫിലേക്ക് കടക്കാനൊരുങ്ങുന്നുവെന്ന് അറിഞ്ഞ യുവതി ബന്ധുക്കൾക്കും നാട്ടുകാർക്കുമൊപ്പം തെള്ളിയൂരുള്ള ലോക്കൽ കമ്മിറ്റിയംഗത്തിന്റെ വീടിനു മുന്നിൽ സത്യഗ്രഹം തുടങ്ങി. കോയിപ്രം പൊലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നേതാവിന്റെ രാഷ്ട്രീയ സ്വാധീനം മൂലം അന്വേഷണം നിലച്ചു. മംഗലാപുരം പൊലീസിൽ നൽകിയ പരാതി പ്രകാരം അവർ കേസെടുത്ത് യുവാവിനായി തെരച്ചിൽ തുടങ്ങി.
തെള്ളിയൂർ ലോക്കൽ കമ്മിറ്റിയംഗം തോമസ് ഏബ്രഹാമിന്റെ (കൊച്ചു) മകൻ ഷെറിനെതിരേയാണ് മംഗലാപുരം സ്വദേശിനി സൗമ്യ പരാതിയുമായി വന്നത്. മംഗലാപുരത്ത് എൻജിനീയറിങ് പഠിക്കാൻ പോയ യുവാവ് പാതിവഴിയിൽ പഠനം നിർത്തി ഒരു പിസാഹട്ടിൽ ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടെ അവിടെ റിസപ്ഷനിസ്റ്റായ യുവതിയുമായി അടുത്തു. ആദ്യമൊക്കെ യുവതി ഷെറിന്റെ പ്രണയാഭ്യർഥന നിരസിച്ചുവെന്ന് പറയുന്നു. നിരന്തരം പിന്നാലെ നടന്ന് യുവതിയെ ഷെറിൻ വലയിൽ വീഴ്‌ത്തുകയായിരുന്നുവത്രേ. പ്രണയം കൊടുമ്പിരികൊണ്ടപ്പോൾ ഹിന്ദുമതത്തിൽപ്പെട്ട യുവതിയുടെ വിശ്വാസം പിടിച്ചു പറ്റാൻ ആദ്യം അമ്പലത്തിൽ വച്ച് താലി കെട്ടുകയും പിന്നീട് പള്ളിയിൽ പോയി മിന്നുകെട്ടുകയും ചെയ്തു. ഇക്കാര്യം യുവതി തന്നെയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
യുവതി പറയുന്നത് ഇങ്ങനെ: വിവാഹശേഷം ഇരുവരും ചേർന്ന് അവിടെ ഒരു വാടകവീട് എടുത്തു. അതിന്റെ കരാറിൽ ഷെറിനും ഭാര്യ സൗമ്യയും ചേർന്ന് വീടെടുക്കുന്നുവെന്നാണ് എഴുതിയിരിക്കുന്നത്. ഇതിനിടെ യുവതി രണ്ടു തവണ ഗർഭിണിയായി. രണ്ടു തവണയും ഗർഭം അലസിപ്പിക്കുന്നതിനുള്ള ഗുളിക നൽകി. കൂടിയ ഡോസിൽ ഗുളിക കഴിച്ചതിനെ തുടർന്ന് രണ്ടു തവണയും യുവതിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി. രണ്ടാഴ്ച മുൻപ് ഷെറിനെ മംഗലാപുരത്തുനിന്നു കാണാതായി. വിവാഹക്കാര്യം വീട്ടിൽ പറഞ്ഞതിനെ തുടർന്ന് ഷെറിനെ വീട്ടുകാർ തന്ത്രപൂർവം നാട്ടിലേക്ക് വരുത്തി മറ്റെവിടേക്കോ മാറ്റുകയായിരുന്നുവത്രേ. എന്നിട്ട് അയാളെ കാണാനില്ലെന്ന് കോയിപ്രം പൊലീസിൽ പരാതിയും നൽകി.
അപകടം മണത്ത യുവതി ഷെറിന്റെ വീട്ടിലേക്ക് വിളിച്ചു. അപ്പോൾ അയാളുടെ മാതാവെന്നു പരിചയപ്പെടുത്തിയ ഒരാളാണ് ഫോൺ എടുത്തത്. ഷെറിന് ബൈക്ക് അപകടത്തിൽ മാരകമായി പരുക്കേറ്റെന്നും ഇപ്പോൾ ബെഡ്‌റെസ്റ്റിലാണെന്നുമാണ് അവർ പറഞ്ഞത്. കുറച്ചു ദിവസങ്ങൾക്കുശേഷം വീണ്ടും യുവതി വിളിച്ചപ്പോൾ ഇതേ സ്ത്രീ തന്നെ ഭീഷണി മുഴക്കി. തുടർന്നാണ് ബന്ധുക്കളെയും കൂട്ടി യുവതി ഷെറിന്റെ വീടിനുമുന്നിലെത്തി സത്യഗഹം തുടങ്ങിയത്.
എന്നാൽ, തന്നെ അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണ് ഇതിനു പിന്നിലെന്ന് ഷെറിന്റെ പിതാവ് ജോയി പറയുന്നു. വിവാഹം കഴിക്കുന്നതിനുമുൻപ് അവർ ചെറുക്കന്റെ വീടിനെയും വീട്ടുകാരെയും പറ്റി അന്വേഷിക്കണമായിരുന്നു. അവൻ ഇങ്ങനെ ചെയ്തതിന് താൻ എന്തു ചെയ്യണമെന്നാണ് ഇദ്ദേഹം ചോദിക്കുന്നത്. മാത്രവുമല്ല, രണ്ടാഴ്ചയായി മകനെ കാണാനില്ലായിരുന്നു. ഇക്കാര്യമുന്നയിച്ച് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നു.
അതേസമയം ഷെറിനെ ചെന്നൈയിലേക്കോ പൂണെയിലേക്കോ ബന്ധുക്കൾ മാറ്റിയിരിക്കുകയാണ് എന്നാണ് യുവതിക്ക് ലഭിച്ചിരിക്കുന്ന വിവരം. നാട്ടിലേക്ക് ഇടയ്ക്ക് വന്ന ഷെറിൻ വീട്ടുകാരോട് വിവാഹക്കാര്യം പറയുകയും സംഗതി കുഴപ്പമാകുമെന്നു കണ്ട് അയാളെ ഈ ബന്ധത്തിൽനിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നാടുകടത്തുകയുമായിരുന്നുവെന്നുമാണ് അറിയുന്നത്. ഗൾഫിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഷെറിൻ എന്നു മനസിലാക്കിയ യുവതി മംഗലാപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
ഷെറിൻ പോകാൻ സാധ്യതയുള്ള എയർപോർട്ടുകളിലേക്ക് എല്ലാം അദ്ദേഹം മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സത്യഗ്രഹത്തിന് വന്ന യുവതി ഒരു ദിവസം വീടിന് മുന്നിൽ കുത്തിയിരുന്ന ശേഷം മംഗലാപുരത്തിന് മടങ്ങി. 10 ദിവസത്തിനകം ഭർത്താവ് മടങ്ങി വന്നില്ലെങ്കിൽ ഒന്നുകിൽ താൻ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കിൽ അയാളുടെ വീട്ടിൽ കയറി താമസം തുടങ്ങുകയോ ചെയ്യുമെന്നാണ് യുവതിയുടെ ഭീഷണി.
വിവാഹം നടന്നതിന് തെളിവായി പള്ളിയിലെയും അമ്പലത്തിലെയും തങ്ങളുടെ മിന്നുകെട്ടിന്റെ സി.സി കാമറദൃശ്യം, ഇരുവരും ചേർന്നുള്ള സ്വകാര്യനിമിഷങ്ങളുടെ ദൃശ്യം എന്നിവയും മാദ്ധ്യമങ്ങൾക്ക് നൽകിയിട്ടുണ്ട്. ഷെറിന്റെ സുഹൃത്തുക്കളായ, മംഗലാപുരത്ത് ജോലി ചെയ്യുന്ന യുവാക്കൾക്ക് എല്ലാ കാര്യവും അറിയാമെന്ന് യുവതി പറയുന്നു. സത്യം പുറത്തു വരാൻ ഇവരും മാദ്ധ്യമങ്ങൾക്ക് മുന്നിൽ എല്ലാം തുറന്നു പറയാൻ തയാറായി വന്നിട്ടുണ്ട്.