- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വയസുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചു; 11കാരനായ സ്‌കൂൾ വിദ്യാർത്ഥിയുടെ പേര് സെക്സ് ഒഫൻഡേർസ് രജിസ്റ്ററിൽ ചേർക്കാൻ കോടതി ഉത്തരവ്; ജയിൽ ഒഴിവായത് പ്രായക്കുറവ് കൊണ്ട്
യുകെയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലൈംഗിക അരാജകത്വം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നതിന് ഏറ്റവും പുതിയ ഒരു ഉദാഹരണം കൂടിയിതാ. ഏഴ് വയസുകാരിയ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ച 11 വയസുകാരനാണ് പുതിയ വില്ലൻ. കുറ്റക്കാരനാണെന്ന് തെളിഞ്ഞ വിദ്യാർത്ഥിയുടെ പേര് സെക്സ് ഒഫൻഡേർസ് രജിസ്റ്ററിൽ ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ 12 വയസുള്ള പ്രതിക്ക് ജയിൽ ശിക്ഷ ഒഴിവായത് പ്രായക്കുറവ് കൊണ്ട് മാത്രമാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡ്രോയിൽസ്ഡെൻ സ്വദേശിയാണീ വിദ്യാർത്ഥി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം മാഞ്ചസ്റ്റർ യൂത്ത് കോർട്ടിൽ പിതാവിനൊപ്പമെത്തിയ 12കാരൻ സമ്മതിച്ചിട്ടുണ്ട്. 2014 ഡിസംബർ ഒന്നിനും 2015 ജനുവരി ഒന്നിനുമിടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. ഈ ആൺകുട്ടിയുടെ സുഹൃത്തുക്കളിലൊരാളുടെ ഇളയ സഹോദരിയാണ് പീഡനത്തിനിരയായിരിക്കുന്നത്. ഈ വിദ്യാർത്ഥി പെൺകുട്ടിയെ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലാണ് പീഡിപ്പിച്ചിരിക്കുന്നതെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. വസ്ത്രങ്ങൾ മാറ്
യുകെയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലെ ലൈംഗിക അരാജകത്വം അപകടകരമായ അവസ്ഥയിലെത്തിയിരിക്കുന്നുവെന്നതിന് ഏറ്റവും പുതിയ ഒരു ഉദാഹരണം കൂടിയിതാ. ഏഴ് വയസുകാരിയ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ച 11 വയസുകാരനാണ് പുതിയ വില്ലൻ. കുറ്റക്കാരനാണെന്ന് തെളിഞ്ഞ വിദ്യാർത്ഥിയുടെ പേര് സെക്സ് ഒഫൻഡേർസ് രജിസ്റ്ററിൽ ചേർക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. നിലവിൽ 12 വയസുള്ള പ്രതിക്ക് ജയിൽ ശിക്ഷ ഒഴിവായത് പ്രായക്കുറവ് കൊണ്ട് മാത്രമാണ്. ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഡ്രോയിൽസ്ഡെൻ സ്വദേശിയാണീ വിദ്യാർത്ഥി. പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കുറ്റം മാഞ്ചസ്റ്റർ യൂത്ത് കോർട്ടിൽ പിതാവിനൊപ്പമെത്തിയ 12കാരൻ സമ്മതിച്ചിട്ടുണ്ട്.
2014 ഡിസംബർ ഒന്നിനും 2015 ജനുവരി ഒന്നിനുമിടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നിരിക്കുന്നത്. ഈ ആൺകുട്ടിയുടെ സുഹൃത്തുക്കളിലൊരാളുടെ ഇളയ സഹോദരിയാണ് പീഡനത്തിനിരയായിരിക്കുന്നത്. ഈ വിദ്യാർത്ഥി പെൺകുട്ടിയെ മൂന്ന് വ്യത്യസ്ത സന്ദർഭങ്ങളിലാണ് പീഡിപ്പിച്ചിരിക്കുന്നതെന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. വസ്ത്രങ്ങൾ മാറ്റി വിദ്യാർത്ഥി പെൺകുട്ടിയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചത് കോടതിയിൽ വച്ച് വിശദമായി വെളിവാക്കപ്പെട്ടിരുന്നു. തനിക്കിത് ഞെട്ടിപ്പിക്കുന്ന അനുഭവമായിരുന്നുവെന്നാണ് ഏഴ് വയസുകാരി വെളിപ്പെടുത്തിയിരുന്നത്.
പീഡനത്തിരയായ പെൺകുട്ടിയെ ആ പ്രായത്തിൽ വൈദ്യ പരിശോധനകൾക്ക് വിധേയയാക്കാൻ പെൺകുട്ടിയുടെ അമ്മ തയ്യാറല്ലാത്തതിനാൽ മെഡിക്കൽ തെളിവുകളില്ലന്നാണ് പ്രോസിക്യൂട്ടർ ആൻഡ്ര്യൂ ഹായെ വെളിപ്പെടുത്തിയത്. ഹൂഡഡ് ജാക്കറ്റുമണിഞ്ഞ് കോടതിയിലെത്തിയ 12കാരൻ നിശബ്ദനായിട്ടാണ് കാണപ്പെട്ടിരുന്നത്.തന്നെ പേരും വ്യക്തിപരമായ വിവരങ്ങളും സ്ഥിരീകരിക്കുന്നതിനുള്ള ചോദ്യത്തിന് ഉത്തരം നൽകാൻ വേണ്ടി മാത്രമേ ആൺകുട്ടി സംസാരിച്ചിരുന്നുള്ളൂ. വളരെ ഗൗരവകരമായ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നാണ് ഡിസ്ട്രിക്ട് ജഡ്ജായ മാർക്ക് ഹാഡ്ഫീൽഡ് കുട്ടിയോട് പറഞ്ഞിരിക്കുന്നത്. പെൺകുട്ടിയുടെ രണ്ട് സഹോദരന്മാരുടെ കൂട്ടുകാരനെന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി 12കാരൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നു ജഡ്ജ് ആരോപിക്കുന്നു.
തെറ്റ് മനസിലായിട്ടും തന്റെ കുറ്റം ആവർത്തിക്കുകയായിരുന്നുവെന്നും ജഡ്ജി 12കാരനോട് പറഞ്ഞു. ഇപ്പോൾ പ്രായത്തിന്റെ പേരിൽ ശിക്ഷയിൽ ഇളവ് നൽകിയിരിക്കുകയാണെന്നും ഇനി ഒരിക്കലും ഇതാവർത്തിക്കരുതെന്നും അദ്ദേഹം കുട്ടിയോട് നിർദേശിച്ചിരുന്നു. 2012 ഗ്രേറ്റർ മാഞ്ചസ്റ്ററിലെ 11 കാരൻ രണ്ട് ചെറിയ പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് നാല് വർഷം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.