അടൂർ: വീട് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയതിന് നടത്തിപ്പുകാരിയായ സ്ത്രീ ഉൾെപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ സൗമിയും സിമിയും സഹോദരിമാരാണെന്ന സൂചനയും ഉണ്ട്. അടൂർ സിഐ എം.ജി.സാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് വാണിഭ സംഘത്തെ കുടുക്കിയത്.

പഴകുളം പതിനാലാം മൈലിൽ നാല് മാസം മുൻപാണ് വീട് വാടകയ്ക്ക് എടുത്തത്. നടത്തിപ്പുകാരിയായ ആലപ്പുഴ ചുനക്കര കിഴക്കേമുറി കൃഷ്ണവിലാസത്തിൽ സുകുമാരി(39), അടൂർ കണ്ണംകോട് സ്വദേശിനിയായ സിമി(26), പഴകുളം സ്വദേശിനി സൗമി(28), താമരക്കുളം നാലുമുക്ക്പാലവിള കിഴക്കേതിൽ ഷാജി(44), പത്തനാപുരം പിടവൂർ വടക്കേതിൽ വീട്ടിൽ അജയകുമാർ(42) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് പിടികൂടിയത്.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഏഴ് മൊബൈൽ ഫോണുകൾ, 24,000 രൂപ എന്നിവയും പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായവരെ അടൂർ ജനറൽ ആസ്?പത്രിയിൽ വൈദ്യ പരിശോധന നടത്തി. വാടക വീട് കേന്ദ്രീകരിച്ച് പെൺവാണിഭം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അഞ്ചു പേരും അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.

പകൽ സമയങ്ങളിലുൾപ്പെടെ നിരവധി അപരിചിതർ വന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതായി സ്മീപവാസികൾ പൊലീസിൽ അറിയിച്ചിരുന്നു.  അടൂർ സി. ഐ എം. ജി. സാബു, വനിതാ എ. എസ്. ഐമാരായ സുജാത, മേഴ്‌സി, എസ്. ഐ രാധാകൃഷ്ണൻ, എസ്. പി. ഒമാരായ രാജേന്ദ്രൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.