- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് സിനിമയിലും നിരവധി സീരിയലിലും അഭിനയിച്ച നടിയടക്കം നാല് സ്ത്രീകളും പത്ത് പുരുഷന്മാരും പിടിയിൽ; ഓപ്പറേഷൻ ബിഗ് ഡാഡിയുമായി പൊലീസ് വീണ്ടും; കുടുങ്ങിയവരിൽ വിദേശ വനിതയും
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളാ പൊലീസിന്റ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ ഓൺലൈൻ പെൺവാണിഭ സംഘം കുടുങ്ങി. ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ 14 പേരാണ് പിടിയിലായത്. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവർ പലർക്കുമായി കാഴ്ച വെയ്ക്കാനായി കൊണ്ടുവന്ന സ്ത്രീകളുടെ സംഘത്തിൽ ഒരു വിദേശവനിതയും സീരിയൽ താരവും ഉൾപ്പെട്ടു. ഓപ്പറേഷൻ ബിഗ്ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പെൺവാണിഭ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇവർ ഇടപാടുകാർക്കായി കൊണ്ടുവന്നവരിൽ ശ്രീലങ്കക്കാരിക്ക് പുറമേ തമിഴ് സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ നടിയും ഉണ്ടായിരുന്നതായിട്ടാണ് വിവരം. മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഇവർ. ഇവരെ പെൺവാണിഭ സംഘം കരുക്കിയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്. കസ്റ്റഡിയിൽ എടുത്തവരെ തിരുവനന്തപുരത്തെ സൈബർ പൊലിസ് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ച
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളാ പൊലീസിന്റ ഓപ്പറേഷൻ ബിഗ് ഡാഡിയിൽ ഓൺലൈൻ പെൺവാണിഭ സംഘം കുടുങ്ങി. ഓൺലൈൻ പെൺവാണിഭവുമായി ബന്ധപ്പെട്ട് നടന്ന റെയ്ഡിൽ 14 പേരാണ് പിടിയിലായത്. പത്തു പുരുഷന്മാരും നാലു സ്ത്രീകളും അടങ്ങിയ സംഘമാണ് പിടിയിലായത്. ഇവർ പലർക്കുമായി കാഴ്ച വെയ്ക്കാനായി കൊണ്ടുവന്ന സ്ത്രീകളുടെ സംഘത്തിൽ ഒരു വിദേശവനിതയും സീരിയൽ താരവും ഉൾപ്പെട്ടു.
ഓപ്പറേഷൻ ബിഗ്ഡാഡിയുടെ മൂന്നാം ഘട്ട ഓപ്പറേഷന്റെ ഭാഗമായി തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പെൺവാണിഭ സംഘത്തിനൊപ്പം ഉണ്ടായിരുന്ന ശ്രീലങ്കൻ സ്വദേശി ഉൾപ്പെടെ ഒമ്പതു പേരെ പൊലീസ് മോചിപ്പിച്ചിട്ടുണ്ട്. ഇവർ ഇടപാടുകാർക്കായി കൊണ്ടുവന്നവരിൽ ശ്രീലങ്കക്കാരിക്ക് പുറമേ തമിഴ് സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരു പ്രമുഖ നടിയും ഉണ്ടായിരുന്നതായിട്ടാണ് വിവരം. മൂന്ന് സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് ഇവർ. ഇവരെ പെൺവാണിഭ സംഘം കരുക്കിയതാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
കസ്റ്റഡിയിൽ എടുത്തവരെ തിരുവനന്തപുരത്തെ സൈബർ പൊലിസ് സ്റ്റേഷനിലെത്തിച്ച ഇവരെ ചോദ്യം ചെയ്തുവരികയാണ്. അറസ്റ്റിലായ ശ്രീലങ്കൻ സ്വദേശിനിയുടെ പേര് നന്ദിനി (35) എന്നാണ്. ഇന്നലെ വൈകിട്ട് 4.30 മുതൽ ഇന്നു പുലർച്ചെ 6 മണി വരെ നീണ്ട അതിവിദഗ്ധ ഓപ്പറേഷനിലാണ് ഇത്രയധികം പേർ ഒന്നിച്ചു കുടുങ്ങിയത്.
ഇടപാടുകാരിൽ നിന്ന് ഏഴു സ്ത്രീകളെ അന്വേഷണ സംഘം മോചിപ്പിച്ചു. ഇതിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ഒന്നര മാസമായി പൊലീസ് നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഭാഗമായാണ് ഇന്നലെ നടന്ന റെയ്ഡ്. ഇന്നലെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്തായിരുന്നു റെയ്ഡ് തുടങ്ങിയത്. കേരളം മുഴുവൻ സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധിക്കുമ്പോൾ സൈബർ പൊലിസ് സംഘം ഓൺലൈൻ പെൺവാണിഭ സംഘത്തെ പിടികൂടുന്ന തിരക്കിലായിരുന്നു.
ചുംബന സമര നായകൻ രാഹുൽ പശുപാലനും ഭാര്യ രശ്മി ആർ. നായരും ഓൺലൈൻ പെൺവാണിഭ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ഇത്തരം സംഘങ്ങൾ ഇടപാടുകൾ അതീവ രഹസ്യമാക്കിയായിരുന്നു നടത്തിയിരുന്നത്. ഇവരുടെ ഫോൺകോളുകൾ നിരീക്ഷിച്ചാണ് പൊലീസ് ഇടപാടിന്റെ പുതിയ രീതികൾ മനസിലാക്കിയത്. മോഡലുകളുടെ പരസ്യം ഓൺലൈനിനു നൽകി അതുവഴി ഇടപാടുകാരെ കണ്ടെത്തുന്ന രീതി തന്നെയാണ് ഇപ്പോൾ പിടിയിലായ സംഘവും പിന്തുടർന്നിരുന്നത്. ഇവർ പറയുന്ന സ്ഥലത്ത് ആവശ്യക്കാർ എത്തണമായിരുന്നു.
പൊലീസുകാർ ഇടപാടുകാരെന്ന വ്യാജേന വിളിച്ച് മോഡലുകളുടെ തുക പറഞ്ഞുറപ്പിക്കുകയായിരുന്നു. തുടർന്ന് തങ്ങൾ പറയുന്ന സ്ഥലത്ത് ഇരകളെ എത്തിക്കാമോയെന്ന് ചോദിച്ചു. പൊലീസിന്റെ ശല്യം രൂക്ഷമാണെന്നും ആവശ്യക്കാർ പറയുന്ന സ്ഥലത്ത് വന്നാൽ റിസ്‌ക് ആണെന്നും ഇടപാടുകാർ അറിയിച്ചു. എന്നാൽ, പണം കൂടുതൽ നൽകാമെന്ന് ഓഫർ വച്ചതോടെ ഇവർ വലയിൽ വീണു. ആവശ്യക്കാർ പറഞ്ഞ സ്ഥലം ഇടപാടുകാരിലൊരാൾ എത്തി സുരക്ഷിതമാണെന്ന് ഉറപ്പിച്ച ശേഷമാണ് ഇരകളുമായി എത്താമെന്ന് സമ്മതിച്ചത്.
പുതിയ മന്ത്രിസഭ അധികാരമേൽക്കുന്ന ദിവസമായതിനാൽ പൊലീസ് ഉദ്യോഗസ്ഥർ തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ആ ദിവസം തന്നെ ഇടപാടിന് ഉപയോഗിക്കാമെന്നും പൊലീസ് അറിയിക്കുകയായിരുന്നു. അത് ഇടപാടുകാരും സമ്മതിച്ചതോടെ റെയ്ഡിനുള്ള അണിയറ ഒരുക്കങ്ങൾ വളരെ രഹസ്യമായി നടന്നു. ഇരകളിൽ ബാംഗ്‌ളൂരിൽ നിന്നും ഗൾഫിൽ നിന്നും വന്നവർ വരെയുണ്ട്. ചിലർ നേരത്തേ വന്ന് മുറിയെടുത്തിരുന്നു. ഇരകളെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് തങ്ങളിൽ പലരെയും നിർബന്ധിച്ച് കൊണ്ടുവന്നതാണ് വെളിപ്പെടുത്തിയത്. തുടർന്ന് ഇടപാടുകാരെ പിടികൂടുകയായിരുന്നു. ഇവരെ കൂടുതൽ ചോദ്യം ചെയ്തു വരുന്നതേയുള്ളൂ.
നേരത്തേ ഓപ്പറേഷൻ ബിഗ്ഡാഡി വഴി തന്നെ ബഹ്റിനിൽ ഫ്ളാറ്റുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിയിരുന്ന അബ്ദുൾ നസീർ, ഭാര്യ ഷാജിത എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഓൺലൈൻ വഴി പെൺകുട്ടികളെ വലയിലാക്കി വിദേശത്തേക്ക് കടുത്തുന്ന ഇടനിലക്കാരായിട്ടാണ് ഇവർ പ്രവർത്തിച്ചിരുന്നത്. ഓപ്പറേഷൻ ബിഗ് ഡാഡിയിലൂടെ ഇപ്പോൾ പെൺവാണിഭക്കേസിൽ പിടിയിലായിരിക്കുന്നത് അനേകരാണ്.