മൂവാറ്റുപുഴ: വാഴക്കുളത്തു വാടക വീട്ടിൽനിന്നു പൊലീസ് പിടികൂടിയ സീരിയൽ നടിയെ വിട്ടയച്ചെങ്കിലും പെൺവാണിഭ സംഘത്തെ കുറിച്ചുള്ള അന്വേഷണം തുടരും. പക്ഷേ പീഡനക്കേസ് അന്വേഷണം മാത്രമാകും നടക്കുക. ഈ സംഘം പ്രതിദിന 30,000 രൂപ കുറഞ്ഞത് വരുമാനം ഉണ്ടാക്കിയതെന്നാണ് കണ്ടെത്തൽ. ഇടപാടുകാരെ ഓൺെലെൻ, മൊെബെൽ ഫോൺ എന്നിവയിലൂടെയാണു സംഘം ബന്ധപ്പെട്ടിരുന്നത്. ഈ തെളിവെല്ലാം കിട്ടിയെങ്കിലും അത്തരത്തിലൊരു അന്വേഷണം നടക്കില്ല

കസ്റ്റഡിയിലെടുത്ത സീരിയൽ നടിയുടെ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. വാണിഭസംഘവുമായി ബന്ധമില്ലെന്നും തന്നെ ചതിച്ച് കൊണ്ടുവന്നതാണെന്നുമാണ് നടിയുടെ മൊഴി. ഇത് മുഖവലിയ്‌ക്കെടുത്താണ് അവരെ വിട്ടയച്ചത്. എന്നാൽ ഇവരുടെ മൊഴിയിൽ പീഡനക്കേസ് അന്വേഷണം നടത്തും. തെക്കുംഭാഗം കൊച്ചു പടിഞ്ഞാറേക്കര മോഹനൻ (53), കരിമണ്ണൂർ മുളപ്പുറം മഞ്ഞുമറ്റത്തിൽ അജീബ് (29), മുളപ്പുറം ഈന്തുങ്കൽ ജിത് ജോയി (33), പാറപ്പുഴ വാഴത്തറവേലിയിൽ ബാബു കാർത്തികേയൻ (34) എന്നിവരെയാണു പൊലീസ് പിടികൂടിയത്. ഇവരെ മൂവാറ്റുപുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു്.

ഇവരുടെ നോട്ട് ബുക്കിൽനിന്നു ലഭിച്ചവിവരപ്രകാരമാണ് പ്രതിദിന വരുമാനം 30,000 രൂപയാണെന്നു കണ്ടെത്തി. സ്ഥിരം ഇടപാടുകാരുടേയും പെൺകുട്ടികളുടേയും പേരുകളും ഈ നോട്ട് ബുക്കിലുണ്ട്. ഇവരിൽ പലരും ഉന്നത വ്യക്തിത്വങ്ങളാണ്. അതുകൊണ്ട് തന്നെ ഈ നോട്ട് ബുക്ക് പുറം ലോകം കാണില്ല. നാട്ടുകാർ ഇടപെട്ട് പിടിച്ചു നൽകിയതിനാൽ ഇവരെ കേസ് ചാർജ്ജ് ചെയ്യാതെ വിട്ടയ്ക്കാനും കഴിയില്ല. അതുകൊണ്ടാണ് ഇപ്പോൾ നടക്കുന്ന റിമാൻഡും മറ്റും. ഇതിനപ്പുറത്തേക്ക് ഒന്നും നടക്കില്ല.

എറണാകുളം ജില്ലയിലെ തന്നെ വാളകം, മുടവൂർ എന്നിവിടങ്ങളിലും ഈ സംഘം പ്രവർത്തിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. ഒരിടത്തും രണ്ടാഴ്ചയിലേറെ തങ്ങാറില്ല. വാഴക്കുളത്തെ വാടക വീട്ടിൽനിന്നു മാറാനിരിക്കേയാണു പിടിയിലായത്. മോഹനനും ഭാര്യയും ചേർന്നാണു വാടകവീടെടുത്തിരുന്നത്. ഇതിലേക്കൊന്നും അന്വേഷണം നീളില്ല.

ഇതിനാണ് നടിയുടെ മൊഴിയെടുത്ത് വിട്ടയച്ചത് ഇതിനാണെന്നാണ് വ്യാഖ്യാനം. എന്നാൽ നടിയെ മാപ്പുസാക്ഷിയാക്കാനാണ് നീക്കമെന്ന സൂചനയും എത്തി. നടി മാപ്പുസാക്ഷിയായാൽ വാണിഭ സംഘം കുരുക്കിലാകും. ഇത് ഒഴിവാക്കാൻ പീഡനക്കേസ് മാത്രമേ ഉണ്ടാകൂ. പിടിയിലായ മലപ്പുറം സ്വദേശിനിയായ മുസ്ലിം യുവതിയുടെ മൊഴിപ്രകാരമാണ് കേസെടുത്തിട്ടുള്ളത് എന്നത് ഇതിന് തെളിവാണ്. പണം നൽകാമെന്നു പറഞ്ഞ് സൂരജ് എന്നൊരാൾ തന്നെ പറഞ്ഞ് വിശ്വസിപ്പിച്ച് കദളിക്കാട്ടെ വീട്ടിലെത്തിക്കുകയായിരുന്നെന്നാണ് ഇവർ മൊഴി നൽകീയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മൂവാറ്റുപുഴ സി ഐ മറുനാടനോട് പറഞ്ഞിരുന്നു.

എന്നാൽ പെൺവാണിഭം നടക്കുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കദളിക്കാട്ടെ വീട്ടിലെത്തിയതെന്നും അവിടെ ചെല്ലുമ്പോൾ പിടിയിലായവർ കുറ്റകൃത്യത്ത്യൽ ഏർപ്പെട്ടിരുന്നതായി തനിക്ക് ബോദ്ധ്യപ്പെട്ടുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തതെന്നുമാണ് സംഭവം സംബന്ധിച്ച് വാഴക്കുളം എസ് ഐ നേരത്തെ പങ്കുവച്ച വിവരം. പ്രതികളെ പിടികൂടിയ ശേഷം കേസ്സ് അന്വേഷണം സി ഐ ക്ക് കൈമാറിയെന്നും കൂടുതൽ വിവരങ്ങളറിയാൻ സി ഐയുമായി ബന്ധപ്പെടണമെന്നുമായിരുന്നു എസ് ഐ യുടെ നിർദ്ദേശം.

സി ഐ യുടെയും എസ് ഐയുടെയും വെളിപ്പെടുത്തലുകളിലെ പൊരുത്തക്കേട് കേസ്സിൽ തിരിമറി നടന്നു എന്നതിന്റെ സൂചനയാണെന്നും ഉന്നത സ്വാധീനത്താൽ കേസ്സ് മാറിമറിഞ്ഞെന്നുമാണ് വ്യക്തമാകുന്നത്.