- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ പ്രായം 18 ൽ താഴെയെങ്കിൽ ഭർത്താവ് സൂക്ഷിക്കണം; പ്രായപൂർത്തിയാകാത്ത ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാൽസംഗമെന്ന് സുപ്രീം കോടതി; മൈനറായ ഭാര്യയ്ക്ക് ഒരുവർഷത്തിനകം പരാതി നൽകാമെന്നും കോടതി
ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാൽസംഗമാണെന്ന് സുപ്രീം കോടതി.ഇതോടെ 15നും 18 നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായി (പെൺകുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ 15നും 18 നും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. എന്നാൽ വിവാഹബന്ധത്തിലെ ബലാത്സംഗ വിഷയത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സിൽ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രായപൂർത്തിയാകാത്ത ഭാര്യക്ക് ഭർത്താവിനെതിരെ ഒരു വർഷത്തിനുള്ളിൽ പരാതി നൽകാം കോടതി നിരീക്ഷിച്ചു. സന്നദ്ധ സംഘടനയായ ഇൻഡിപെൻഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിവാഹിതകളെ
ന്യൂഡൽഹി: 18 വയസിൽ താഴെയുള്ള ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാൽസംഗമാണെന്ന് സുപ്രീം കോടതി.ഇതോടെ 15നും 18 നും ഇടയിൽ പ്രായമുള്ള ഭാര്യയുമായി ഭർത്താവ് ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വ്യവസ്ഥ അസാധുവായി. രംണ്ടംഗ ബെഞ്ചിന്റെതാണ് നിരീക്ഷണം.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടിയുമായി (പെൺകുട്ടിയുടെ സമ്മതത്തോടെയോ അല്ലാതെയോ) ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. എന്നാൽ 15നും 18 നും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഇതിൽനിന്ന് ഒഴിവാക്കിയിരുന്നു. ഈ വ്യവസ്ഥ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
എന്നാൽ വിവാഹബന്ധത്തിലെ ബലാത്സംഗ വിഷയത്തിൽ ഇടപെടുന്നില്ലെന്നും കോടതി വ്യക്തമാക്കി. 18 വയസ്സിൽ താഴെ പ്രായമുള്ള ഭാര്യയുമായി ഒരാൾ ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമാണ്. പ്രായപൂർത്തിയാകാത്ത ഭാര്യക്ക് ഭർത്താവിനെതിരെ ഒരു വർഷത്തിനുള്ളിൽ പരാതി നൽകാം കോടതി നിരീക്ഷിച്ചു.
സന്നദ്ധ സംഘടനയായ ഇൻഡിപെൻഡന്റ് തോട്ടാണ് 15നും പതിനെട്ടിനും ഇടയിൽ പ്രായമുള്ള വിവാഹിതകളെ ഒഴിവാക്കിയ വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനയിലെ 14,15,21 അനുച്ഛേദങ്ങളുടെ ലംഘനമാണ് വ്യവസ്ഥയെന്നും ഇൻഡിപെൻഡന്റ് തോട്ട് കോടതിയിൽ പറഞ്ഞു.
15 വയസ്സിനു മുകളിൽ പ്രായമുള്ള ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഭർത്താവിനെതിരെ ബലാത്സംഗക്കുറ്റം ആരോപിക്കാനാവില്ലെന്ന നിലപാടാണ് കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിച്ചത്. വിവാഹം എന്ന സംവിധാനത്തിന്റെ നിലനിൽപിനെ സംരക്ഷിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കേന്ദ്രം ഇങ്ങനെ നിലപാട് കൈക്കൊണ്ടത്.