- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീതി തേടി ഏതറ്റം വരെ പോകാനും ഞങ്ങൾ ഒരുക്കം; ഇരയായ കന്യാസ്ത്രീയുടെ വാർത്താ സമ്മേളനം നാളെ വിളിക്കും; പൊലീസ് മൊഴിയെടുത്തതല്ലാതെ തുടരന്വേഷണം നടത്തുന്നില്ല; സർക്കാരും സഭയും കൈവിട്ടതോടെ ഇനി കോടതി മാത്രം ആശ്രയമെന്ന് കോട്ടയം കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ നിലപാട് കടുപ്പിച്ച് കൊച്ചിയിൽ കന്യാസ്ത്രീകളുടെ പ്രതിഷേധ ധർണ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയിൽ പരസ്യപ്രതികരണവുമായി കന്യാസ്ത്രീകൾ. സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി ലഭ്യമായിട്ടില്ലെന്ന് കന്യാസ്ത്രീകൾ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ ഇവർ നിലപാട് തുറന്നടിച്ചത്. നീതിക്കായി ഏതറ്റം വരെയും പോകും. കോടതിയിൽ മാത്രമാണ് തങ്ങൾക്ക് പ്രതീക്ഷയെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു. പരാതിക്കാരിയായ കന്യാ സ്ത്രീയുടെ വാർത്താ സമ്മേളനം നാളെ സംഘടിപ്പിച്ചിട്ടുണ്ട്. സഭയുടെ നിലപാട് അപകടം ചെയ്യുന്നതാണ്. മൊഴി രേഖപ്പെടുത്തുകയാണ് പൊലീസും, സഭയും ഇതുവരെ ചെയ്തിട്ടുള്ളത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് നീളുന്നതിന് കാരണം കാശും സ്വാധീനവുമുള്ളതു കൊണ്ട് മാത്രമാണ്. സാധാരണക്കാരനാണ് പ്രതിയെങ്കിൽ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേനെയെന്നും കന്യാസ്ത്രികൾ ആരോപിച്ചു. ഹൈക്കോടതി ജങ്ഷനിലാണ് പ്രതിഷേധ ധർണ
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പരാതിയിൽ പരസ്യപ്രതികരണവുമായി കന്യാസ്ത്രീകൾ. സർക്കാരിൽ നിന്നും സഭയിൽ നിന്നും നീതി ലഭ്യമായിട്ടില്ലെന്ന് കന്യാസ്ത്രീകൾ പറയുന്നു. ബിഷപ്പ് ഫ്രാങ്കോ മുളക്കന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ധർണ ഇവർ നിലപാട് തുറന്നടിച്ചത്. നീതിക്കായി ഏതറ്റം വരെയും പോകും. കോടതിയിൽ മാത്രമാണ് തങ്ങൾക്ക് പ്രതീക്ഷയെന്നും കന്യാസ്ത്രീകൾ പ്രതികരിച്ചു.
പരാതിക്കാരിയായ കന്യാ സ്ത്രീയുടെ വാർത്താ സമ്മേളനം നാളെ സംഘടിപ്പിച്ചിട്ടുണ്ട്. സഭയുടെ നിലപാട് അപകടം ചെയ്യുന്നതാണ്. മൊഴി രേഖപ്പെടുത്തുകയാണ് പൊലീസും, സഭയും ഇതുവരെ ചെയ്തിട്ടുള്ളത്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല. ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് നീളുന്നതിന് കാരണം കാശും സ്വാധീനവുമുള്ളതു കൊണ്ട് മാത്രമാണ്. സാധാരണക്കാരനാണ് പ്രതിയെങ്കിൽ രണ്ട് ദിവസത്തിനകം അറസ്റ്റ് ചെയ്‌തേനെയെന്നും കന്യാസ്ത്രികൾ ആരോപിച്ചു. ഹൈക്കോടതി ജങ്ഷനിലാണ് പ്രതിഷേധ ധർണ സംഘടിപ്പിച്ചിട്ടുള്ളത്.
നീതി നിഷേധിക്കപ്പെടുന്നതിനാലാണ് സമരത്തിനിറങ്ങുന്നത്. ആരും സംരക്ഷിക്കാനില്ല. ഇരയായ കന്യാസ്ത്രീയൊടൊപ്പം ഉറച്ചുനിൽക്കും. കേസ് അട്ടിമറിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇവർ ആരോപിച്ചിരുന്നു. നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീകൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ആറുപേർ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.നിയമസംവിധാനം നടത്തിയ അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ കന്യാസ്ത്രീകൾക്ക് പരാതിയുണ്ടായിരുന്നില്ല. എന്നാൽ ബിഷപ്പിന്റെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തുന്നില്ലെന്ന് മനസ്സിലായതോടെയാണ് കന്യാസ്ത്രീകൾ പ്രത്യക്ഷ സമരവുമായി രംഗത്തെത്തുന്നത്.
പീഡനത്തിന് ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ഒമ്പതുപേരാണ് കുറവിലങ്ങാട് മഠത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാൾ തിരുവസ്ത്രം നേരത്തെ ഉപേക്ഷിച്ചു. ഇരയായ കന്യാസ്ത്രീ ഉൾപ്പെടെ ആറുപേർ ബിഷപ്പിന് എതിരായ നിലപാട് സ്വീകരിച്ചിരിക്കുന്നവരാണ്.
കന്യാസ്ത്രീയുടെ പീഡനാരോപണത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം ജലന്ധറിലെത്തി മൊഴിയെടുത്തിരുന്നെങ്കിലും ഫ്രാങ്കോ മുളക്കലിനെതിരെ പ്രതിരോധം തീർത്തതോടെ അറസ്റ്റ് വരിക്കാതെ അന്വേഷണ സംഘം മടങ്ങുകയായിരുന്നു. കന്യാസ്ത്രീ മഠത്തിലെത്തി മൊഴിയെടുത്തപ്പോൾ ബിഷപ്പ് മോശമായ രീതിയിൽ പെരുമാറിയെന്ന് പരാതിപ്പെട്ടിരുന്നതായി കന്യാസ്ത്രീകൾ മൊഴി നൽകിയിരുന്നു. ഇതിനു പിന്നാലെ കന്യാ സ്ത്രീയെ അപായപ്പെടുത്താനുള്ള ശ്രമം വരെ നടത്തിയെന്ന ആരോപണവുമായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ രംഗത്ത് വരികയും ചെയ്തിരുന്നു.