- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യഭാഗങ്ങളിൽ പിടിക്കുന്നതും തടവുന്നതും നിത്യസംഭവമായി; പുതുപ്പറമ്പ് മദ്രസയിലെ അഞ്ചാം ക്ലാസ് അദ്ധ്യാപകൻ പീഡിപ്പിച്ചത് ഏഴ് പെൺകുട്ടികളെ; കാഞ്ഞിരക്കുറ്റിയിലെ ഉസ്താദിന്റെ അതിക്രമം എട്ടു വയസുള്ള ആൺകുട്ടിയിൽ; പരാതി കാര്യമായെടുത്ത് ചൈൽഡ് ലൈൻ
മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും മദ്രസാ വിദ്യാർത്ഥികൾക്കു നേരെ ഉസ്താദിന്റെ ലൈംഗികാതിക്രമം. രണ്ടിടങ്ങളിൽ നിന്നാണ് ജില്ലാ ചൈൽഡ് ലൈനിൽ പരാതി ലഭിച്ചത്. കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലെ മദ്രസകളിലെ പീഡന വിവരമാണ് ഇതോടെ പുറത്തായിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് അടുത്ത പ്രദേശമായ പുല്ലൂരിൽ പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസാദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിൽ കഴിയവെയാണ് വീണ്ടും സമീപ പ്രദേശങ്ങളിൽ മദ്രസ അദ്ധ്യാപകരുടേതു തന്നെ ലൈംഗികാതിക്രമം പുറത്തായിരിക്കുന്നത്. നേരത്തെ മദ്രസയിലെ ഉസ്താദുമാരുടെ പീഡന വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഓരോ സംഭവങ്ങൾ പുറത്താകുമ്പോഴും അധികൃതർക്കോ ബന്ധപ്പെട്ട കമ്മീറ്റികൾക്കോ യാതൊരു കുലുക്കവുമില്ലെന്നതാണ് വസ്തു. ചൈൽഡ് ലൈനിന്റെ കണക്കു പ്രകാരം മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും മദ്രസ അദ്ധ്യാപകരുടെ പീഡനത്തിനിരയാകുന്ന കുട്ടികളുടെ പരാതികൾ വരുന്നതായാണ് കണക്ക്. ലഭിക്കുന്ന പരാതികൾ അധികവും സ്ഥിരമായി പീഡനം നടത്തിക്കൊണ്ടിരിക്കുന്ന കാമ വീരന്മാരായ ഉസ്താദുമാർക്കെതിരെ
മലപ്പുറം: മലപ്പുറം ജില്ലയിൽ വീണ്ടും മദ്രസാ വിദ്യാർത്ഥികൾക്കു നേരെ ഉസ്താദിന്റെ ലൈംഗികാതിക്രമം. രണ്ടിടങ്ങളിൽ നിന്നാണ് ജില്ലാ ചൈൽഡ് ലൈനിൽ പരാതി ലഭിച്ചത്. കോട്ടക്കൽ, തിരൂർ എന്നിവിടങ്ങളിലെ മദ്രസകളിലെ പീഡന വിവരമാണ് ഇതോടെ പുറത്തായിരിക്കുന്നത്. മൂന്ന് ദിവസം മുമ്പ് അടുത്ത പ്രദേശമായ പുല്ലൂരിൽ പെൺകുട്ടികളെ പീഡിപ്പിച്ച മദ്രസാദ്ധ്യാപകൻ അറസ്റ്റിലായിരുന്നു. ഇയാൾ റിമാൻഡിൽ കഴിയവെയാണ് വീണ്ടും സമീപ പ്രദേശങ്ങളിൽ മദ്രസ അദ്ധ്യാപകരുടേതു തന്നെ ലൈംഗികാതിക്രമം പുറത്തായിരിക്കുന്നത്.
നേരത്തെ മദ്രസയിലെ ഉസ്താദുമാരുടെ പീഡന വിവരങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ച വിഷയമായിരുന്നു. ഓരോ സംഭവങ്ങൾ പുറത്താകുമ്പോഴും അധികൃതർക്കോ ബന്ധപ്പെട്ട കമ്മീറ്റികൾക്കോ യാതൊരു കുലുക്കവുമില്ലെന്നതാണ് വസ്തു. ചൈൽഡ് ലൈനിന്റെ കണക്കു പ്രകാരം മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും മദ്രസ അദ്ധ്യാപകരുടെ പീഡനത്തിനിരയാകുന്ന കുട്ടികളുടെ പരാതികൾ വരുന്നതായാണ് കണക്ക്. ലഭിക്കുന്ന പരാതികൾ അധികവും സ്ഥിരമായി പീഡനം നടത്തിക്കൊണ്ടിരിക്കുന്ന കാമ വീരന്മാരായ ഉസ്താദുമാർക്കെതിരെയാണെന്നതാണ് ഓരോ സംഭവങ്ങളും തെളിയിക്കുന്നത്.
കോട്ടക്കൽ പുതുപ്പറമ്പ് മദ്രസയിലെ അഞ്ചാം ക്ലാസ് അദ്ധ്യാപകൻ കഴിഞ്ഞ ഒരു വർഷത്തോളമായിരുന്നുവത്രെ പെൺകുട്ടികളെ പീഡനത്തിനിരയാക്കാൻ തുടങ്ങിയിട്ട്. വിവരം നേരത്തെ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെട്ടെങ്കിലും സംഭവം കമ്മിറ്റിക്കാർ ഇടപെട്ട് ഒതുക്കിത്തീർക്കുകയായിരുന്നു. എന്നാൽ പത്തും പന്ത്രണ്ടും വയസ്സ് പ്രായമുള്ള പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ അദ്ധ്യാപകൻ പിടിക്കുന്നതും തടവുന്നതും നിത്യ സംഭവമായതോടെ കുട്ടികൾ രക്ഷിതാക്കളെ വിവരമറിയിക്കുകയും ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പറിൽ വിളിച്ച് പരാതിപ്പെടുകയുമായിരുന്നു. ഒരു വർഷമായി ഉസ്താദ് ലൈംഗികാതിക്രമം നടത്തുന്നതായി ക്ലാസിലെ ഏഴ് പെൺകുട്ടികൾ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലംങിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
പറവണ്ണ കാഞ്ഞിരക്കുറ്റി മദ്രസയിലെ പീഡന വിവരവും ഇന്നലെയായിരുന്നു പുറത്തായത്. ഇവിടെ എട്ടു വയസുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധപീഡനത്തിനാണ് ഇരയാക്കിയത്. അഞ്ചു ദിവസം മുമ്പ് നടന്ന പീഡനം ഒതുക്കി തീർക്കുകയും പീഡിപ്പിച്ച ഉസ്താദിനെ കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തിരുന്നു. എന്നാൽ വിവരമറിഞ്ഞ നാട്ടുകാർ ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും കുട്ടിയിൽ നിന്നും വിവരം ശേഖരിക്കുകയുമായിരുന്നു. സഹപ്രവർത്തകനായ മദ്രസ അദ്ധ്യാപകന്റെ മകനെയായിരുന്നു പള്ളിയിലും മദ്രസയിലും ജോലി ചെയ്തിരുന്ന ഈ ഉസ്താദ് പീഡിപ്പിച്ചത്. രണ്ട് പീഡന സംഭവങ്ങളിലും കുട്ടികളിൽ നിന്നും ശേഖരിച്ച റിപ്പോർട്ട് ചൈൽഡ് ലൈൻ പ്രവർത്തകർ കോട്ടക്കൽ, തിരൂർ പൊലീസ് സ്റ്റേഷനുകൾക്ക് കൈമാറി. സംഭവം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
എന്നാൽ മദ്രസകളിൽ പീഡനങ്ങൾ അരങ്ങു തകർക്കുകയല്ലാതെ മദ്രസാ പ്രസ്ഥാനങ്ങളോ മുസ്ലിം സംഘടനകളോ ഇതിനെതിരെ കാമ്പയിനംങും കർശന നടപടികളും എടുക്കുന്നില്ല. മദ്രസാ കമ്മിറ്റികൾക്കും മദ്രസാ അദ്ധ്യാപകർക്കും പ്രത്യേകം സംഘടനകൾ വ്യത്യസ്ത മുസ്ലിം വിഭാഗങ്ങളിൽ നിലവിലുണ്ട്. എന്നാൽ ആരും തന്നെ ഇത്തരം പ്രവണതകൾക്കെതിരെ സർക്കുലർ ഇറക്കാനോ പെരുമാറ്റ ചട്ടം കർക്കശമാക്കാനോ മുതിരുന്നില്ല. അദ്ധ്യാപകരുടെ കാമവെറികളാൽ ദിവസവും മദ്രസക്കുള്ളിൽ പിച്ചിചീന്തപ്പെടുന്ന ബാല്യങ്ങളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്. ഏറെയും പുറം ലോകമറിയാതെ ഒതുക്കി തീർക്കുകയാണ് പതിവ്.
ഒറ്റപ്പെട്ട സംഭവങ്ങൾ മാത്രമാണ് ഇത്തരത്തിൽ പുറം ലോകമറിയുന്നത്. കേസ് ഒത്തു തീർക്കുന്നതാകട്ടെ നാട്ടിലെ പൗരപ്രൗമുഖരുമായിരിക്കും. ഇത്തരത്തിൽ ഒതുക്കി തീർക്കാൻ ശ്രമിച്ച രണ്ടു സംഭവങ്ങളാണ് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടതോടെ പുറമം ലോകമറിഞ്ഞത്.