- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരാതി നൽകാൻ വന്നപ്പോൾ മൊബൈൽ നമ്പർ കൈക്കലാക്കി; പരിചയം പുതുക്കി ശല്യവും വീട്ടിലെത്തി കടന്നുപിടിക്കലും; ആലപ്പുഴ കുത്തിയതോട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് പീഡന പരാതിയിൽ സസ്‌പെൻഷൻ; കേസ് എടുത്തെങ്കിലും ഒളിവിലെന്ന് പൊലീസ്
ആലപ്പുഴ: സ്ത്രീപീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷഹാസ് അബ്ദുൾ ഹമീദിനെയാണ് സസ്‌പെൻഡ് ചെയ്തത്. കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
ഹരിപ്പാട് സ്വദേശിനിയാണ് പരാതിക്കാരി. മറ്റൊരു വിഷയത്തിൽ പരാതി നൽകാൻ ഹരിപ്പാട് പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയുടെ നമ്പർ ഷഹാസ് അബ്ദുൾ ഹമീദ് കൈക്കലാക്കി. പരിചയം സ്ഥാപിച്ച് ഇയാൾ പലവട്ടം ശല്യം ചെയ്‌തെന്നും വീട്ടിലെത്തി കടന്നുപിടിച്ചെന്നും ആണ് യുവതിയുടെ പരാതി.
യുവതിയെ സംബന്ധിച്ച് ഷഹാസും കൂട്ടുകാരനും തമ്മിൽ നടത്തിയ അശ്ലീല ഫോൺ സംഭാഷണം, ബന്ധുക്കൾക്ക് അയച്ചു. ഇയാളുടെ താൽപര്യത്തിന് വഴങ്ങാതെ വന്നതോയൊണ് ഷഹാസ് ഫോൺ സംഭാഷണം പുറത്തുവിട്ടത്. യുവതി ആദ്യം പരാതി നൽകിയത് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്കായിരുന്നു. എന്നാൽ, എസ്‌പി അവധിയിലായിരുന്നു. അതിനിടെ, ജില്ലാ പൊലീസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ ഇടപെട്ട് കേസ് ഒതുക്കാൻ നോക്കി.
മുഖ്യമന്ത്രിക്ക് കൂടി പരാതി നൽകിയതോടെയാണ് ആലപ്പുഴ സൈബർ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 451,506,509 എന്നീ വകുപ്പുകളും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചേർത്താണ് കേസ്. ഇതിനെ തുടർന്നാണ് ഷഹാസ് സസ്‌പെൻഷനിൽ ആയത്.
പൊലീസ് അസോസിയേഷൻ നേതാവ് കൂടിയായ ഷഹാസ് മുമ്പും അച്ചടക്ക നടപടികൾ നേരിട്ടിരുന്ന ആളാണ്. ഇയാളെ രക്ഷിക്കാൻ പൊലീസിലെ ഒരുവിഭാഗം ശ്രമിക്കുന്നതായും ആരോപണമുണ്ട്. മുമ്പ് ഒരുപരാതിയിൽ പെൺകുട്ടി കായംകുളത്ത് ഇയാൾക്കെതിരെ മൊഴി നൽകിയപ്പോൾ ഷഹാസ് എന്ന പേര് ഷിയാസ് എന്ന് പൊലീസ് മൂന്നാം പ്രതിയാക്കി എഴുതി വെച്ചു. ആ കേസ് പെൺകുട്ടിയ ഭരണകക്ഷി പാർട്ടിക്കാർ വിളിച്ച് ഭീക്ഷണിപ്പെടുത്തി ഒത്തുതീർപ്പാക്കി എന്നും ആരോപണമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ