കൊച്ചി: വീട്ടിലെ ദോഷം മാറ്റാമെന്ന് പറഞ്ഞു പൂജയുടെ പേരിൽ ആലുവാ സ്വദേശിനിയായ വിധവയായ വീട്ടമ്മയെ മയക്കുമരുന്ന് കൊടുത്തു ബലാത്സംഗം ചെയ്ത കേസിലെ പ്രതിയിൽ നിന്ന് പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ദോഷം മാറ്റാൻ പൂജ നടത്താമെന്നു പറഞ്ഞു സ്ത്രീയെ കബളിപ്പിച്ചു 31 ലക്ഷം രൂപ തട്ടിയെടുക്കുകയും മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത യോഗാ അദ്ധ്യാപകനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആലപ്പുഴ ചേർത്തല പെരുമ്പളം കാളത്തോട് ബോട്ടു ജെട്ടിക്കു സമീപം നാലൊന്നിൽ വീട്ടിൽ രാമചന്ദ്രൻ(39)ആണ് പിടിയിലായ പ്രതി.

തുടർന്ന് നടന്ന അന്വേഷണത്തിൽ കൂടുതൽ പേർക്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന സൂചന പൊലീസിന് ലഭിച്ചു. റിമാൻഡിലുള്ള പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. ഇതോടെ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവരേയും കുടുക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. സമാനമായ തട്ടിപ്പുകൾ മറ്റെവിടെയെങ്കിലും നടത്തിയോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

യോഗ പഠിപ്പിക്കുന്നതിനിടയിലാണ് പ്രതിയായ രാമചന്ദ്രൻ ഭർത്താവു മരിച്ച വിട്ടമ്മയുമായി അടുക്കുന്നത്. തുടർന്ന് വീട്ടമ്മയുടെ കുടുംബപ്രശ്‌നങ്ങൾ മനസിലാക്കിയ ഇയാൾ ദോഷമാണ് കാരണം എന്നും ഇത് മാറ്റാനായി പൂജകൾ ചെയ്യണമെന്ന് വിശ്വസിപ്പിച്ചു അടുത്ത് കുടി പൂജകൾ നടത്തി. ഇതിനിടയിൽ വീട്ടമ്മയെ ലൈംഗികമായി പിഡിപ്പിക്കുകയായിരുന്നു. പിന്നിട് ഈ വിവരം പുറത്തു പറഞ്ഞാൽ അഭിചാര ക്രിയകൾ വശമുള്ള താൻ അത് ചെയ്തു കുടുംബത്തേയും കുട്ടികളേയും നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. 2010 മുതൽ ഈ കുടുംബവുമായി ബന്ധം സ്ഥാപിച്ച പ്രതി അഞ്ചു വർഷക്കാലം വീട്ടമ്മയെ പീഡനത്തിന് ഇരയാക്കി എന്നാണ് കേസ്.

പ്രതി രാമചന്ദ്രൻ യോഗ പരിശീലിപ്പിക്കാൻ എത്തിയാണ് ഇവരുമായി ചങ്ങാത്തം ആകുന്നത്. ഇയാൾ വരുന്ന ദിവസങ്ങളിൽ അസുഖം മാറാൻ എന്ന വ്യാജേന ഒരു ദ്രാവകം വീട്ടമ്മക്ക് നൽകുമായിരുന്നു. ഇതുകൊടുത്തു ആർദ്ധ ബോധാവസ്ഥയിൽ എത്തുന്ന വീട്ടമ്മയെ ഇയാൾ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. ഒപ്പം ഇവരെ ഭീഷണിപ്പെടുത്തി പലതവണകളിലായി ഇവരുടെ സ്വാർണാഭരണങ്ങളും സ്വത്തുക്കളും പണയം വപ്പിച്ചു ലക്ഷകണക്കിന് രൂപ രാമചന്ദ്രൻ കൈക്കലാക്കി. ഈ പണം ഉപയോഗിച്ച് കാറു വാങ്ങാനും മറ്റു ആഡംബര പ്രവർത്തനത്തിനും ഇയാൾ ഉപയോഗിച്ച് എന്നാണ് ആരോപണം.

കഴിഞ്ഞ ദിവസം ഈ കേസിൽ ഒന്നാം പ്രതിയായ രാമചന്ദ്രനെ പൊലീസ് അറസ്റ്റു ചെയ്തതു, തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ വീട്ടമ്മയിൽ നിന്നും തട്ടിയെടുത്ത സ്വത്ത് കൈക്കലാക്കിയത്തിൽ ഇയാളെ കൂടാതെ കൂടുതൽ പ്രതികൾ ഉണ്ടെന്നുള്ള തെളിവുകൾ പൊലീസിന് ലഭിച്ചു. പ്രതിയായ രാമചന്ദ്രന്റെ പീഡനത്തിനും, തട്ടിപ്പിനും ഇരയായ ആലുവാ സ്വാദേശിയായ ഈ വീട്ടമ്മ അടുത്തിടക്കു വലിയ മാനസിക വിഭ്രാന്തി കാട്ടിയിരുന്നു. ഇതേ തുടർന്ന് വീട്ടമ്മയെ മക്കൾ ഡോക്ടറുടെ അടുത്ത് എത്തിച്ചു. തുടർന്നു ഇവരെ കൗൺസിലിങ്ങിനു വിധേയമാക്കി. അപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്.

തോട്ടക്കാട്ടുകര സ്വദേശിനിയായ 52 വയസുകാരി വിധവയാണ് അഞ്ചുവർഷമായി പീഡനത്തിനും കബളിപ്പിക്കലിനും ഇരയായത്. യോഗ പരിശീലനത്തിനെത്തിയ ഇവരുടെ കുടുംബ പശ്ചാത്തലം മനസിലാക്കിയ ശേഷമാണ് പ്രതി അടുപ്പം സ്ഥാപിച്ചത്. വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെത്തുടർന്നു ലഭിച്ച നഷ്ടപരിഹാര തുകയും ഇവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു വീട് പണയപ്പെടുത്തിയ തുകയും പ്രതി സ്വന്തമാക്കി. ഇവരുടെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തിയും പണം കൈക്കലാക്കി. സ്ത്രീയുടെ ചെക്ക് ലീഫുകൾ തന്ത്രപൂർവം കൈവശപ്പെടുത്തിയ പ്രതി മറ്റൊരാളിൽനിന്നും ലക്ഷങ്ങൾ പലിശയ്ക്കു വാങ്ങുന്നതിനും ഈ ചെക്കുകൾ ഈടായി നൽകി.

പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് വായ്പ നൽകിയയാൾ പ്രശ്‌നമുണ്ടാക്കിയപ്പോഴാണ് സ്ത്രീയുടെ മക്കൾ വിവരമറിയുന്നത്. ഇതേതുടർന്ന് മാനസികമായി തളർന്ന സ്ത്രീയെ മക്കൾ വൈദ്യപരിശോധനയ്ക്കു വിധേയമാക്കുകയും തുടർന്നു കൗൺസലിങ് നടത്തുകയും ചെയ്തപ്പോഴാണു പീഡനവിവരം ഉൾപ്പെടെ പുറത്തുവന്നത്.