കോഴിക്കോട്: ഫാറൂഖ് കോളേജിലെ പെൺകുട്ടികളെ അപമാനിച്ച് സംസാരിച്ച ഫാറൂഖ് ട്രൈനിഗ് കോളേജിലെ അദ്ധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ പ്രതിഷേധം ശ്ക്തമാകുന്നു. അദ്ധ്യാപനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധിയാളുകൾ രംഗത്ത് വരുന്നുണ്ട്. ഇയാളുടെ സ്ത്രീവരുദ്ധപരാമർശത്തിൽ പ്രതിശേധിച്ച് തിങ്കളാഴ്ച ഫാറൂഖ് ട്രൈനിങ് കോളേജിലേക്ക് എസ് എഫ് ഐ നേതൃത്വത്തിൽ വത്തക്കയുമായി മാർച്ച് നടത്തും. എസ്എഫ്‌ഐക്ക് പുറമേ കെഎസ് യുവും പ്രതിഷേധ പരിപാടിമായി രംഗത്തുണ്ട്. നാളെ കെഎസ് യുവിന്റെ നേതൃത്വത്തിൽ ഹോളി ആഘോഷം കോളേജിന് മുമ്പിൽ സംഘടിപ്പിച്ചിട്ടുണ്ട്.

റൗളത്തുൽ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് ട്രൈനിങ് കോളേജും ഫാറൂഖ് കോളേജുൾക്കൊള്ളുന്ന ക്യാമ്പസിൽ തന്നെയാണുള്ളതെന്നതിനാൽ അത് ആക്യാമ്പസിൽ പഠിക്കുന്ന മുഴുവൻ പെൺകുട്ടികളെയും അപമാനിക്കുന്നതാണ്. റൗളത്തുൽ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതേ ക്യാമ്പസിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഇതേ ക്യാമ്പസിലെ ഫാറൂഖ് കോളേജിലെ വിദ്യാർത്ഥികളെ അദ്ധ്യാപകരും നാട്ടുകാരും കോളേജിലെ മറ്റ് ജീവനക്കാരുമടക്കം ഹോളിയാഘോഷിച്ചതിന്റെ പേരിൽ ക്രൂരമായി മർദ്ദിച്ചത്. ഇതിന്റെ പേരിലുള്ള സമരങ്ങൽ ഏകദേശം കെട്ടടങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ ഇതേ ക്യാമ്പസിലെ മറ്റൊരു സ്ഥാപനത്തിലെ അദ്ധ്യാപകൻ ഇത്തരം പരാമർശവുമായി വന്നിരിക്കുന്നത്. ഇത് ഏതെങ്കിലും ഒരധ്യാപകന്റെ പെട്ടെന്നുണ്ടായ പ്രതികരണമായി കാണാനാവില്ലെന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്.

റൗളത്തുൽ ഉലൂം മാനേജ്മെന്റിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഭൂരിഭാഗം ജീവനക്കാരുടെയും പൊതുബോധമാണ് ഇത്തരം പരാമർശങ്ങളിലൂടെ പ്രകടമാകുന്നത്. അത്തരം ചിന്തകളുടെ പ്രതിഫലനമാണ് ഹോളിയാഘോഷിച്ച വിദ്യാർത്ഥികൾക്കെതിരെ ആയുധമെടുത്തതും. മറ്റുമാനേജ്മെന്റുകൾ കോഴവാങ്ങി നിയമനം നടത്തുമ്പോൾ റൗളത്തുൽ ഉലൂം മാനേജ്മെന്റ് ഇത്തരം ബോധമുള്ളവരെ മാത്രം തിരഞ്ഞ് പിടിച്ചാണ് നിയമനം നൽകുന്നത്. ഇപ്പോൾ സ്വയം ഭരണാവകാശം കൂടി കിട്ടയതിന് ശേഷം ഫാറൂഖ് തീർത്തും വിദ്യാാർത്ഥി വിരുദ്ധനിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്.

എന്ത് തന്നെ ചെയ്താലും ജീവനക്കാർക്കെതിരെ മാനേജ്മെന്റെ യാതൊരു നടപടിയുമെടുക്കില്ലെന്ന ധൈര്യമാണ് ജീവനക്കാർക്ക്. എല്ലാ തോന്നിവാസങ്ങളെയും സിഎച്ചിന്റെ സ്വപ്നമെന്നും, ബാഫഖി തങ്ങലുടെ അദ്ധ്വാനമാണ് ഫാറൂഖ് കോളേജെന്നും പറഞ്ഞ പിന്തുണക്കാൻ വരുന്ന മുസ്ലിം ലീഗ് നേതാക്കളും ഇത്തരം ക്രിമിനുകൾക്ക് നൽകുന്ന ധൈര്യം ചെറുതല്ല. ആണും പെണ്ണും ഒരുമിച്ചിരുന്നതിന് പുറത്താക്കപ്പെട്ട ദിനു ഇപ്പോഴും ആ കോളേജിൽ പഠിക്കുന്നത് കോടതിയുടെ പിൻബലത്തിലാണ്.

അന്ന് മുസ്ലിം ലീഗ് നേതാവും അഴീക്കോട് എംഎൽഎയുമായ കെ എം ഷാജി പറഞ്ഞത്. ഫാറൂഖ് കോളേജ് സിഎച്ചിന്റെ പ്രയത്നത്തിന്റെ ഫലമാണെന്നും ആണും പെണ്ണും ഒരുമിച്ചിരിക്കാൻ ഇങ്ങോട്ടാരും വരേണ്ടതില്ലെന്നാണ്. ഇതൊക്കെ തന്നെയാണ് ഫാറൂഖ് കോളേജിലെ ജൗഹറുമാർക്ക് ഇത്തരം പരാമർശങ്ങൾ നടത്താനുള്ള ധൈര്യം. ഫാറൂഖ് കോളേജിലെ പെൺകുട്ടികൾ പർദ്ദക്കടിയിൽ ലെഗ്ഗിൻസിട്ട് നാട്ടുകാരെ കാണിക്കാനായി പൊക്കി പിടിച്ച് നടക്കലാണെന്നും, വത്തക്കയുടെ ചുവപ്പറിയാൻ ചൂഴ്ന്ന് വെക്കുന്നപോലെ മാറിടം കാണിച്ച് നടക്കലാണെന്നുമായിരുന്നു ഫാറൂഖ് ട്രൈനിങ് കോളേജിലെ ഒരു അദ്ധ്യാപകന്റെ പരാമർശം.

ഈ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നോ കോളേജ് യൂണിയൻ ഭരിക്കുന്ന എംഎസ്എഫിന്റെ ഭാഗത്ത് നിന്നോ എല്ലാത്തിലുമുപരി സിഎച്ചിന്റെ സ്വപ്നവും പറഞ്ഞ് ഫാറൂഖ് കോളേജിലെ എല്ലാം തെമ്മാടിത്തരങ്ങളെയും ന്യായീകരിക്കാൻ വരുന്ന മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നോ യാതൊരും പ്രതികരണവും വന്നിട്ടില്ല. ഇതു തന്നെയാണ് ഇത്തരക്കാർക്ക് ഇവിടെ ഇതുപോലുള്ള വഷളത്തരങ്ങൾ തുടരാനുള്ള ധൈര്യം. എല്ലാത്തിലുമുപരി കോളേജിന്റെ സ്വയംഭരണാവകാശം ഇത്തരം വഷളന്മാർക്ക് നൽകുന്ന അകമഴിഞ്ഞ പിന്തുണയും.