- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെർബറിനെതിരെ ഈ ആയുധങ്ങൾ പോരാ; ഓസ്‌ട്രേലിയൻ ഓപ്പണിൽ റഷ്യൻ സുന്ദരി മരിയ ഷറപ്പോവ പുറത്ത്; ക്ലാസിക് പോരാട്ടത്തിൽ ഡേവിസിനെ കീഴടക്കി ഹാലപ്പ്
മെൽബൺ: രണ്ടാം വരവിൽ കിരീടം മോഹിച്ച് പോരാടിയ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് നിരാശയോടെ മടക്കം.മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്‌ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം സ്വന്തമാക്കിയ കെർബർ ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്കു കടന്നു. ആദ്യ സെറ്റിൽ കെർബർക്ക് അനായാസ ജയം സമ്മാനിച്ച ഷറപ്പോവ രണ്ടാം സെറ്റിൽ പൊരുതിയെങ്കിലും 6-3 ന് പരാജയപ്പെട്ടു. സ്‌കോർ: 6-1, 6-3.നാലാം റൗണ്ടിൽ റാഡ്വാൻസ്‌ക- സു വി മത്സരത്തിലെ വിജയിയാണ് കെർബറുടെ എതിരാളി. അതിനിടെ, ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിലെ ദൈർഘ്യമേറിയ മത്സരത്തിൽ സിമോണ ഹാലപ്പിന് വിജയം. സീഡ് ചെയ്യപ്പെടാത്ത താരമായി എത്തിയ ഡേവിസ് മൂന്നു മണിക്കൂർ 45 മിനിറ്റ് പോരടിച്ചുനിന്ന ശേഷം അടിയറവ് പറഞ്ഞു. സ്‌കോർ: 4-6, 6-4, 15-13. ജയത്തോടെ ഹാലപ്പ് നാലാം റൗണ്ടിലേക്കു കടന്നു. ആദ്യ സെറ്റ് സിമോണയിൽനിന്നും പിടിച്ചെടുത്ത ഒഹിയോക്കാരി ഡേവിസ് പോരാട്ടത്തിനു ഒരുങ്ങിത്തന്നെയായിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഹാലപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരം ആവേശകര
മെൽബൺ: രണ്ടാം വരവിൽ കിരീടം മോഹിച്ച് പോരാടിയ റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് നിരാശയോടെ മടക്കം.മൂന്നാം റൗണ്ടിൽ ജർമൻ താരം ആഞ്ചലിക് കെർബറാണ് ഷറപ്പോവയെ വീഴ്‌ത്തിയത്. നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം സ്വന്തമാക്കിയ കെർബർ ഓസ്‌ട്രേലിയൻ ഓപ്പൺ നാലാം റൗണ്ടിലേക്കു കടന്നു.
ആദ്യ സെറ്റിൽ കെർബർക്ക് അനായാസ ജയം സമ്മാനിച്ച ഷറപ്പോവ രണ്ടാം സെറ്റിൽ പൊരുതിയെങ്കിലും 6-3 ന് പരാജയപ്പെട്ടു. സ്‌കോർ: 6-1, 6-3.നാലാം റൗണ്ടിൽ റാഡ്വാൻസ്‌ക- സു വി മത്സരത്തിലെ വിജയിയാണ് കെർബറുടെ എതിരാളി.
അതിനിടെ, ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ചരിത്രത്തിലെ ദൈർഘ്യമേറിയ മത്സരത്തിൽ സിമോണ ഹാലപ്പിന് വിജയം. സീഡ് ചെയ്യപ്പെടാത്ത താരമായി എത്തിയ ഡേവിസ് മൂന്നു മണിക്കൂർ 45 മിനിറ്റ് പോരടിച്ചുനിന്ന ശേഷം അടിയറവ് പറഞ്ഞു. സ്‌കോർ: 4-6, 6-4, 15-13. ജയത്തോടെ ഹാലപ്പ് നാലാം റൗണ്ടിലേക്കു കടന്നു.
ആദ്യ സെറ്റ് സിമോണയിൽനിന്നും പിടിച്ചെടുത്ത ഒഹിയോക്കാരി ഡേവിസ് പോരാട്ടത്തിനു ഒരുങ്ങിത്തന്നെയായിരുന്നു. എന്നാൽ ശക്തമായി തിരിച്ചുവന്ന ഹാലപ്പ് രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരം ആവേശകരമാക്കി. അവസാന സെറ്റ് 142 മിനിറ്റുകൾ നീണ്ടു. ടൂർണമെന്റിലെ ആദ്യ റൗണ്ടിൽ കണങ്കാലിനേറ്റ പരിക്കുമായാണ് ഡേവിസ് മുന്നേറിയത്.