- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
കാഞ്ഞങ്ങാട്: വാഗ്ദാനങ്ങൾ നൽകി യുവതിയെ വശീകരിക്കാൻ ശ്രമിച്ച ഷാർജ കെഎംസിസി വൈസ് പ്രസിഡന്റ് കാഞ്ഞങ്ങാട്ടെ ഖാലിദ് പാറപ്പള്ളിക്ക് കർണ്ണാടക സകലേഷ്പുരത്ത് യുവാക്കളുടെ മർദ്ദനമേറ്റു. സകലേഷ്പുരത്തുള്ള യുവതിയെ ഫോണിൽ വിളിച്ച് വാഗ്ദാനങ്ങൾ നൽകിയശേഷം കാണാൻ എത്തിയപ്പോഴാണ് സംഭവം. കാസർകോട് പ്രാദേശിക പത്രമായ ലേറ്റസ്റ്റാണ് ക്രൂരമായ മർദ്ദനത്തിന്റെ വാർത്ത പുറത്തുകൊണ്ടുവന്നത്. മടിക്കേരി- മൈസൂർ റോഡിൽ സകലേഷ്പുരയിൽ താമസിക്കുന്ന യുവതിയെ സെൽഫോണിൽ വിളിച്ച് വീടു വാങ്ങാൻ ഒരു ലക്ഷം രൂപ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് മോഹിപ്പിച്ചാണ് ഖാലിദ് എത്തിയത്
വീടുതരാം, വീട്ടിലേക്ക് ടിവിയും ഫ്രിഡ്ജും തരാം ..രണ്ടാഴ്ചയ്ക്ക് ശേഷം താൻ ഗൾഫിലേക്ക് തിരിച്ചുപോകും, ഗൾഫിലെത്തിയാലുടൻ വിസ അയച്ച് നിന്നെ ഷാർജയിലേക്ക് കൊണ്ടുപോകാം എന്നു തുടങ്ങി നിരവധി വാഗ്ദാനങ്ങളും യുവതിക്ക് നൽകിയതായി പറയുന്നു തുടർന്ന് യുവതിയുടെ ഫോണിലേക്ക് വിളിച്ചു നീ ഇപ്പോൾ ഇങ്ങോട്ടു വരുമോ-'' ഞാൻ നിന്നെ എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം വീട്ടിലെത്തിക്കാമെന്നും പറയുന്നു. സ്വന്തമായി വീടില്ലാത്ത യുവതി ഏതോ ഇടത്തട്ടുകാരൻ വഴിയാണ് ഖാലിദിനെ പരിചയപ്പെട്ടതെന്ന് ഖാലിദും യുവതിയും തമ്മിലുള്ള ശൃംഗാര ഫോൺ സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്.
തനിക്ക് മൈസൂരിൽ ഭൂമിയുണ്ടെന്നും, ഭൂമി വാങ്ങി പ്ലോട്ടുകളാക്കി മറിച്ചു വിൽക്കുന്ന ബിസിനസ്സുണ്ടെന്നും ഖാലിദ് യുവതിയോട് പറയുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന വീടിന് ഒന്നര ലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളതെന്ന് യുവതി ഖാലിദിനോട് ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്. ' അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപ ഞാൻ നാട്ടിലെത്തിയ ഉടൻ നിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന്'' ഖാലിദ് യുവതിക്ക് ഒന്നിൽക്കൂടുതൽ തവണ ഉറപ്പു നൽകുന്നുണ്ട്.
താൻ ഗൾഫിലെ വലിയ ബിസിനസ്സുകാരനാണെന്നും, ഗൾഫിലെത്തിയാൽ, നിനക്ക് ഫ്‌ളാറ്റിൽ സുഖമായി താമസിക്കാമെന്നും യുവതിയോട് പറഞ്ഞ ഖാലിദ് 'നീയിപ്പോൾ ഞാനുള്ള സ്ഥലത്തേക്ക് വരാണമെന്ന് തുടരെ തുടരെ ആവശ്യപെടുന്നു. എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം നിന്നെ തിരികെ വീട്ടിലെത്തിക്കാമെന്ന് യുവതിയോട് പറഞ്ഞ ഖാലിദിനോട് യുവതി സ്വന്തം താമസസ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയാണ് ചെയ്തു കൊണ്ടിരുന്നത് , തുടർന്ന് യുവതിയുടെ വീട്ടിലെത്തിയ ഖാലിദിനെയും, ഖാലിദിന്റെ കാർ ഓടിച്ചിരുന്ന കാഞ്ഞങ്ങാട്ടുകാരനായ ഡ്രൈവറെയും യുവതിയുടെ സഹോദരങ്ങളും വീട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന രംഗങ്ങൾ യുവതിയുടെ വീട്ടുകാർ സെൽഫോൺ ക്യാമറയിൽ ചിത്രീകരിച്ച് തെളിവുണ്ടാക്കുകയും ചെയ്തു.
വീട്ടിലെ മുറിയിൽ കുടുംബാംഗങ്ങൾ ചോദ്യം ചെയ്യുന്നതിനിടയിൽ കേരളത്തിൽ നിനക്ക് പെണ്ണ് കിട്ടാത്തതുകൊണ്ടാണോ ഇവിടെ കർണാടകയിലേക്ക് എത്തിയെതെന്നും കേരളത്തിലെ ഐ യു എം എൽ നേതാക്കളെ വിളിക്കാനും വീട്ടുകാർ പറയുന്നത് ദൃശ്യത്തിൽ ഉണ്ട് . നിന്റെ വീട്ടുകാർക്കാണ് ഇത് സംഭവിച്ചിരുനെങ്ങിൽ എന്ത് ചെയ്യുമെന്നും ഇവർ ചോദിക്കുന്നു .
'തെറ്റുപറ്റിപ്പോയെന്നും മാപ്പാക്കണമെന്നും ' നേതാവ് അപേക്ഷിക്കുന്നുണ്ട്. 4 പേരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തുപ്പുന്നതിന് മുറിക്ക് പുറത്തിറങ്ങിയ ഖാലിദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിറകെ ഓടിയ ചെറുപ്പക്കാരൻ ഖാലിദിനെ തോളിലിട്ട് പിടികൂടുകയും മർദ്ദിക്കുന്ന ശബ്ദം കേൾക്കുകയും, ഖാലിദ് വാവിട്ട് നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പടർന്നു കൊണ്ടിരിക്കുകയാണ്. ഖാലിദ് മുമ്പ് പാറപ്പള്ളി സംയുക്ത ജമാഅത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡണ്ടായിരുന്നു.