- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യദിനത്തിൽ മകന്റെ സ്വാതന്ത്ര്യം പോയെന്ന് ട്വീറ്റ് ചെയ്ത് ശശി തരൂർ; മൂത്തമകൻ കനിഷ്‌കിന്റെ അമേരിക്കൻ വിവാഹം തിരുവനന്തപുരം എംപി ആഘോഷിച്ചത് ഇങ്ങനെ
തിരുവനന്തപുരം: പാർലമെന്റ് അംഗങ്ങൾക്കിടയിലെ വ്യത്യസ്തനാണ് ശശി തരൂർ. കോ്ൺഗ്രസ് എംപിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കും. ലോക്‌സഭയിലെ പ്രതിഷേധങ്ങളിലും പ്രതിപക്ഷത്ത് വ്യത്യസ്ത സ്വരം ഉയർത്തും. ഇവിടെ സ്വന്തം മകന്റെ വിവാഹവും ശശി തരൂർ വ്യത്യസ്ത കാഴ്ചപ്പാടുമായാണ് ആഘോഷിച്ചത്. തിരുവനന്തപുരത്തെ എംപിയെന്ന നിലയിൽ വി
തിരുവനന്തപുരം: പാർലമെന്റ് അംഗങ്ങൾക്കിടയിലെ വ്യത്യസ്തനാണ് ശശി തരൂർ. കോ്ൺഗ്രസ് എംപിയാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കും. ലോക്‌സഭയിലെ പ്രതിഷേധങ്ങളിലും പ്രതിപക്ഷത്ത് വ്യത്യസ്ത സ്വരം ഉയർത്തും. ഇവിടെ സ്വന്തം മകന്റെ വിവാഹവും ശശി തരൂർ വ്യത്യസ്ത കാഴ്ചപ്പാടുമായാണ് ആഘോഷിച്ചത്. തിരുവനന്തപുരത്തെ എംപിയെന്ന നിലയിൽ വിഴിഞ്ഞത്തെ തുറമുഖ കരാർ ഒപ്പിടൽ തരൂരിന് നിർണ്ണായകമാണ്. പക്ഷേ അതെല്ലാം മാറ്റി വച്ചാണ് മകന്റെ വിവാഹം ആഘോഷമാക്കാൻ ശശി തരൂർ ന്യൂയോർക്കിലെത്തിയത്.
തന്റെ മൂത്തമകന്റെ വിവാഹം അച്ഛൻ തരൂർ വ്യത്യസ്തമായ കണ്ണിലൂടെയാണ് കണ്ടത്. ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനമാണ്. അടുത്ത ദിവസമാണ് മകന്റെ കല്ല്യാണം. അതുകൊണ്ട് തന്നെ അച്ഛൻ ട്വീറ്റ് ചെയ്തത് ഇങ്ങനെ സ്വാതന്ത്രദിനത്തിൽ വരന് സ്വാതന്ത്ര്യം നഷ്ടപ്പെടാൻ പോകുന്നുവെന്നായിരുന്നു തരൂരിന്റെ കമന്റ്. അതായാത് വിവാഹിതാനായാൽ മകന് സ്വാതന്ത്ര്യം നഷ്ടമാകുമെന്ന് പറഞ്ഞുവയ്ക്കുകയായിരുന്നു തരൂർ. മകന്റെ വിവാഹ ഫോട്ടോയും മറ്റും കൃത്യമായി തന്നെ ട്വീറ്റ് ചെയ്തു.
അമേരിക്കകാരിയായ അമൻഡ കാൽഡെറോണി നെയാണ് കനിഷ്‌ക് തരൂർ വിവാഹം ചെയ്തത്. തരൂരിന് ആദ്യ ഭാര്യ തിലോത്തമ മുഖർജിയിലുള്ള മകനാണ് കനിഷ്‌ക്. ന്യൂയോർക്കിൽ താമസിക്കുന്ന കനിഷ്‌ക് ഓപ്പൺ ഡെമോക്രസിയിൽ മാദ്ധ്യമ പ്രവർത്തകനായിരുന്നു. ഇപ്പോൾ സജീവ എഴുത്തുകാരനാണ്. ഗാർഡിയൻ, ദ നാഷണൽ, ദ കാരവൻ തുടങ്ങിയ അന്തർദേശീയ മാദ്ധ്യമങ്ങളിലെ പതിവ് എഴുത്തുകാരനുമാണ് കനിഷ്‌ക്. നിരവധി കഥകളും കനിഷ്‌കിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വിമ്മർ എലോംഗ് ദ സ്റ്റാർസ് എന്ന ചെറുകഥാ സമാഹാരം പുറത്തിറക്കുന്നതിന്റെ തിരക്കിലാണ് കനിഷ്‌ക് ഇപ്പോൾ. കവയ്ത്രിയാണ് കനിഷ്‌കിന്റെ ഭാര്യ അമാൻഡ.
കനിഷ്‌കിന്റെ സഹോദരൻ ഇഷാൻ തരൂരും എഴുത്തുകാരനാണ്. വാഷിങ്ടൺ പോസ്റ്റിൽ വിദേശകാര്യ ലേഖനങ്ങളും ഇഷാൻ എഴുതാറുണ്ട്. മൂത്തമകന്റ് കല്യാണത്തിൽ കുടുംബ ഫോട്ടോയ്‌ക്കൊപ്പം തന്റെ ആദ്യ ഭാര്യയും ഉൾപ്പെടെയുള്ള കുടുംബ ചിത്രവും തരൂർ ട്വിറ്ററിലിട്ടു.