കൊല്ലം: ശാസ്താംകോട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചു വന്ന കാമുകനെ ശാസ്താംകോട്ട പൊലീസ് പിടികൂടി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മിസ്ഡ് കാൾ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു വരുകയായിരുന്ന യുവാവിനെ ജനമൈത്രി പൊലീസിന്റെ തന്ത്രപരമായ നീക്കത്തിലൂടെ ആണ് പിടികൂടിയത്.

ഫോണിലൂടെ പരിചയപ്പെട്ട യുവാവ് രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീട്ടിൽ വന്നുപോകുന്നത് പരിസരവാസികളുടെ ശ്രദ്ധയിൽ പ്പെട്ടതാണ് പത്തൊൻപത് വയസുകാരനായ കാമുകനെ കുടുക്കിയത്. സ്ഥിരമായി രാത്രികാലങ്ങളിൽ പെൺകുട്ടിയുടെ വീടിന് സമീപം നിർത്തിയിട്ടിരിക്കുന്ന കാർ കണ്ട് സംശയം തോന്നിയ സമീപ വാസികൾ വാർഡ് മെമ്പറെ വിവരം അറിയിച്ചതിനെ തുടർന്ന് വർഡ്‌മെമ്പർ പെൺകുട്ടിയുടെ മാതാപിതാക്കളോടും പെൺകുട്ടിയോടും കാര്യങ്ങൾ അന്വേഷിച്ചു.

പെൺകുട്ടി സംഭവം നിഷേധിച്ചതിനെ തുടർന്ന് പിരിഞ്ഞു പോയ മെമ്പറും പരിസരവാസികളും കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും കാർ ശ്രദ്ധയിൽ പെട്ട വാർഡ് മെമ്പർ ശാസ്താംകോട്ട സബ് ഇൻസ്പെക്ടർ രാജീവിനെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം വനിതാ സിവിൽ ഓഫീസർമാരായ അജീന,ബീന എന്നിവരെ അന്വേഷണം ഏൽപ്പിക്കുകയും ചെയ്തു.

ഇന്നലെ പതിവുപോലെ രാത്രി സന്ദർശനത്തിന് വന്ന കാമുകനെ പരിസരവാസികളും,ജനമൈത്രി പൊലീസ് അംഗമായ മധുവും അറിയിച്ചതിനെ തുടർന്ന് വന്ന ശാസ്തംകോട്ട സബ് ഇൻസ്പെക്ടർ ആർ രാജീവും ചേർന്നാണ് പെൺകുട്ടിയുടെ വീട്ടിന്റെ പുറകുവശത്തെ മതിൽ ചാടി വന്ന കാമുകനെ പിടികൂടി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.