- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: ഷീന ബോറ വധക്കേസിൽ പ്രതി പീറ്റർ മുഖർജിയ്‌ക്കെതിരെ സിബിഐ കൊലപാതകക്കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലേയും ബ്രിട്ടനിലേയും നിക്ഷേപം സംബന്ധിച്ച് പീറ്റർ മുഖർജിയും ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖർജിയും സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ
മുംബൈ: ഷീന ബോറ വധക്കേസിൽ പ്രതി പീറ്റർ മുഖർജിയ്‌ക്കെതിരെ സിബിഐ കൊലപാതകക്കുറ്റം ചുമത്തി. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ഇന്ത്യയിലേയും ബ്രിട്ടനിലേയും നിക്ഷേപം സംബന്ധിച്ച് പീറ്റർ മുഖർജിയും ഭാര്യയും കേസിലെ മുഖ്യപ്രതിയുമായ ഇന്ദ്രാണി മുഖർജിയും സിബിഐയോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പണത്തിന്റെ ഉറവിടം വ്യക്തമാക്കിയിട്ടില്ല.
തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൽ പീറ്റർ സജീവമായിരുന്നുവെന്നാണ് സിബിഐയുടെ കണ്ടെത്തൽ. ഷീന അമേരിക്കയിൽ ജീവിച്ചിരിക്കുന്നുവെന്ന വ്യാജവിവരം നൽകി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും പീറ്ററിനെതിരെ ആരോപണമുണ്ട്. 2012 ഏപ്രിലിൽ മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് ഷീന ബോറ കൊല്ലപ്പെട്ടത്. മൃതദേഹം കാട്ടിൽ കുഴിച്ചിടുകയായിരുന്നു. ഷീനയുടെ അമ്മ ഇന്ദ്രാണിയെയും പീറ്ററിനേയും കൂടാതെ ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ.