- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെഹ്ല റാഷിദിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് പിതാവ്; അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത്; വീട്ടിൽ നിന്നും പുറത്താക്കാൻ മകൾ ശ്രമിക്കുന്നുവെന്നും അബ്ദുൾ റാഷിദ് ഷോറ; പിതാവ് പകപോക്കുന്നുവെന്ന് ഷെഹ്ല
ശ്രീനഗർ: ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ മുൻ നേതാവ് ഷെഹ്ലാ റാഷിദിന്റെ ദേശവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കണമെന്ന് പിതാവ് അബ്ദുൾ റാഷിദ് ഷോറ. അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പി. ദുൽബാഗ് സിങ്ങിന് അബ്ദുൾ റാഷിദ് കത്തെഴുതി. ഷെഹ്ല റാഷിദിൽ നിന്നും തനിക്ക് ഭീഷണിയുള്ളതായി അബ്ദുൾ ആരോപിച്ചു. മൂത്തമകളായ അസ്മയുടെയും ഭാര്യ സുബൈദ ഷോറയുടെയും പിന്തുണ ഷെഹ്ലയ്ക്കുണ്ടെന്നും അബ്ദുൾ റാഷിദ് ആരോപിച്ചു.
കശ്മീർ രാഷ്ട്രീയത്തിൽ ഷെഹ്ല പ്രവർത്തനം ആരംഭിച്ചതിന് പിന്നാലെ 2017-ൽ തീവ്രവാദ പണമിടപാട് കേസിൽ അറസ്റ്റിലായ സഹൂർ നടാലിയും മുൻ എംഎൽഎയുമായിരുന്ന റഷീദും തന്നെ വിളിപ്പിച്ചു. സഹൂർ അറസ്റ്റിലാകുന്നതിന് രണ്ടുമാസങ്ങൾക്ക് മുമ്പായിരുന്നു സംഭവം. ഇവർക്കൊപ്പം ഷെഹ് ലയെ ചേർക്കുന്നതിന് മൂന്നുകോടി രൂപയാണ് അവർ വാഗ്ദാനം ചെയ്തതെന്നും റാഷിദ് ആരോപിച്ചു. ഈ പണം സ്വീകരിക്കരുതെന്നും അത് നിയമ വിരുദ്ധ വഴികളിലൂടെ വരുന്നതാണെന്ന് ഷെഹ്ലയ്ക്ക് താൻ മുന്നറിയിപ്പ് നൽകിരുന്നുന്നെന്നും റാഷിദ് പറഞ്ഞു.
തന്റെ വീട്ടിൽ ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും മകൾ തന്നെ പുറത്താക്കാൻ ശ്രമിക്കുന്നുവെന്നും റാഷിദ്് ഒരു വീഡിയോയിൽ ആരോപിക്കുന്നു. റാഷിദിന്റെ ആരോപണങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിശദീകരണവുമായി ഷെഹ്ലയും രംഗത്തെത്തി.
തനിക്കും സഹോദരിക്കും അമ്മയ്ക്കുമെതിരേ വിചിത്രമായ ആരോപണങ്ങളാണ് പിതാവ് ഉന്നയിക്കുന്നത്. കാര്യങ്ങൾ ചുരുക്കി നേരെ പറയുകയാണെങ്കിൽ അദ്ദേഹം ഭാര്യയെ മർദിക്കുന്ന, മദ്യാദകെട്ട, ഒരു വഷളനാണ്. ഒടുവിൽ അയാൾക്കെതിരേ പ്രതികരിക്കാൻ തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രകടനം അതിന്റെ പ്രതിഫനമാണെന്നും ഷെഹ്ല ട്വിറ്ററിൽ പ്രതികരിച്ചു.
2005-ൽ മൊഹല്ല കമ്മിറ്റി ഭാര്യയെയും മക്കളേയും ഉപദ്രവിക്കരുത് എന്ന് കാണിച്ച് അഹമ്മദിനയച്ച കത്തും ഷെ്ഹ് ല ട്വീറ്റ് ചെയ്തിട്ടുണ്ട്. വീട്ടിൽ പ്രവേശിക്കുന്നതിൽ നിന്ന് ബഹുമാനപ്പെട്ട കോടതി പിതാവിനെ തടഞ്ഞതിൽപിന്നെ ഇത്തരം വിലകുറഞ്ഞ പ്രവർത്തികളിലൂടെ ജൂഡീഷ്യൽ നടപടികൾ തെറ്റിക്കാനുള്ള ശ്രമത്തിലാണ് അബ്ദുൾ റാഷിദ് ഷോറയെന്നും ഷെഹ്ല കുറ്റപ്പെടുത്തി. വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് നവംബർ 17-ന് പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പും ഷെഹ്ല ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
മറുനാടന് ഡെസ്ക്