- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെസ്ലിയും സിനിയും സ്വന്തം മകളെ കാണേണ്ടെന്ന് ചൈൽഡ് പ്രൊട്ടക്ടീവ് സർവ്വീസ് തീരുമാനിച്ചത് മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നെന്ന റിപ്പോർട്ടു കൂടി പുറത്തുവന്നതോടെ; സ്വന്തം മകൾക്കും ദത്തുപുത്രിക്കും ഇരുവരും നൽകിയത് രണ്ടുതരം പരിഗണന; വെസ്ലി സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഒളിപ്പിച്ചുവെന്ന നിഗമനത്തിൽ പൊലീസ്
ഹൂസ്റ്റൻ: ഇന്ത്യയിൽ നിന്നും ദത്തെടുത്തു കൊണ്ടുപോയി അമേരിക്കയിൽ വെച്ച് കൊല്ലപ്പെട്ട ഷെറിൻ മാത്യൂസെന്ന കുരുന്നിന്റെ ദുരന്തം അമേരിക്കൻ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ പുറത്തുവരികയാണ്. ഷെറിൻ മാത്യൂസ് വധവുമായി ബന്ധപ്പെട്ട്, മലയാളിദമ്പതികളായ വെസ്‌ലി മാത്യൂസിനും സിനിക്കും സ്വന്തം മകളെ കാണാൻ അനുമതി നിഷേധിക്കുന്ന സമീപനവും ഉണ്ടായി. ഇത്തരമൊരു തീരുമാനത്തിലേക്ക് ചൈൽഡ് പ്രൊട്ടെക്ഷൻ സർവീസ് എത്തിയത് വെസ്ലിയും സിനിയും ഷെറിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വാർത്ത കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. കൊല്ലപ്പെടുന്നതിനുമുൻപ് ഷെറിൻ പല തവണ ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന വിദഗ്ധ റിപ്പോർട്ടിനെ തുടർന്നാണു കോടതി നടപടി മാതാപിതാക്കളെ കാണാൻ അനുമതി ലഭിക്കാതിരുന്നത്. മകളെ കാണാനുള്ള അവകാശം സ്ഥിരമായി ഇല്ലാതാക്കണമെന്ന് എതിർഭാഗം വാദിച്ചു. ഇതിന്മേൽ വിചാരണ തുടരും. ഷെറിന്റെ മരണത്തിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച
ഹൂസ്റ്റൻ: ഇന്ത്യയിൽ നിന്നും ദത്തെടുത്തു കൊണ്ടുപോയി അമേരിക്കയിൽ വെച്ച് കൊല്ലപ്പെട്ട ഷെറിൻ മാത്യൂസെന്ന കുരുന്നിന്റെ ദുരന്തം അമേരിക്കൻ മാധ്യമങ്ങളിലെല്ലാം പ്രാധാന്യത്തോടെ പുറത്തുവരികയാണ്. ഷെറിൻ മാത്യൂസ് വധവുമായി ബന്ധപ്പെട്ട്, മലയാളിദമ്പതികളായ വെസ്‌ലി മാത്യൂസിനും സിനിക്കും സ്വന്തം മകളെ കാണാൻ അനുമതി നിഷേധിക്കുന്ന സമീപനവും ഉണ്ടായി. ഇത്തരമൊരു തീരുമാനത്തിലേക്ക് ചൈൽഡ് പ്രൊട്ടെക്ഷൻ സർവീസ് എത്തിയത് വെസ്ലിയും സിനിയും ഷെറിനെ ക്രൂരമായി മർദ്ദിച്ചിരുന്നു എന്ന വാർത്ത കൂടി പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
കൊല്ലപ്പെടുന്നതിനുമുൻപ് ഷെറിൻ പല തവണ ശാരീരിക പീഡനങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന വിദഗ്ധ റിപ്പോർട്ടിനെ തുടർന്നാണു കോടതി നടപടി മാതാപിതാക്കളെ കാണാൻ അനുമതി ലഭിക്കാതിരുന്നത്. മകളെ കാണാനുള്ള അവകാശം സ്ഥിരമായി ഇല്ലാതാക്കണമെന്ന് എതിർഭാഗം വാദിച്ചു. ഇതിന്മേൽ വിചാരണ തുടരും. ഷെറിന്റെ മരണത്തിൽ ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവർക്ക് രക്ഷിതാവെന്ന നിലയിലുള്ള ഉത്തരാവാദിത്വം നിറവേറ്റാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അറസ്റ്റിന് ശേഷം ഇവരുടെ ബന്ധുക്കൾക്കൊപ്പമാണ് സ്വന്തം മകൾ കഴിയുന്നത്.
കഴിഞ്ഞ ഒക്ടോബർ ഏഴിനായിരുന്നു ഡാലസിലെ വീട്ടിൽ നിന്നും മൂന്ന് വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതാവുന്നത്. ഒക്ടോബർ 22 ന് വീടിന് ഒരു കിലോമീറ്റർ അപ്പുറത്ത് നിന്ന് ഷെറിനിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യയിലെ ഒരു ഓർഫനേജിൽ നിന്നായിരുന്നു ഷെറിനെ ദമ്പതികൾ ദത്തെടുത്തത്. കുട്ടിയെ അപായപ്പെടുത്തിയെന്ന കേസിലാണ് ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടി മരിച്ചതിന്റെ തലേദിവസം വൈകീട്ട് ഷെറിനെ വീട്ടിലാക്കി നാലു വയസ്സുള്ള സ്വന്തം കുട്ടിയുമായി ദമ്പതികൾ റസ്റ്റോറന്റിൽ പോയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.
കേസിൽ വാദം കേൾക്കൽ തുടരും. വാദം പൂർത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളിൽ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്. അടുത്ത വാദം കേൾക്കൽ ദിവസം എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അധികം നീണ്ട് പോവില്ലെന്നാണ് സൂചന. ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ നിർബന്ധിച്ച് പാൽകുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നൽകിയത്. കേസിൽ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഷെറിന്റെ മരണത്തിലെ ദുരൂഹതകൾ ഇനിയും നീങ്ങിയിട്ടില്ല. ഒക്ടോബർ എഴിനു രാവിലെ വെസ്ലി സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഒളിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഒക്ടോബർ എഴിനു രാവിലെ ഷെറിന്റെ മുറിയിൽ ഷെറിനില്ലാതെ പരിഭ്രാന്തനായി ഇരിക്കുന്ന വെസ്ലിയെ സിനി കണ്ടതായും രാവിലെ അഞ്ച് മണിയോടെയാണ് ഷെറിനെ കാണാതായതായി ശ്രദ്ധയിൽപ്പെട്ടതെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ എട്ട് മണിയോടെയാണ് കുഞ്ഞിനു വേണ്ടി തിരച്ചിൽ ആരംഭിച്ചതെന്ന സാക്ഷി മൊഴി ഇരുവരെയും പ്രതിരോധത്തിലാക്കിയിരുന്നു.
ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ വീട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല. ഷെറിന്റെ കൈകാലുകളിലെ അസ്ഥികൾ പല തവണ ഒടിഞ്ഞിരുന്നതായും മുറിവുകൾ കരിഞ്ഞതിന്റെ പാടുകൾ ഉണ്ടായിരുന്നതായും മൃതദേഹ പരിശോധന നടത്തിയ ഡോക്ടർ കോടതിയെ അറിയിച്ചിരുന്നു. ശിശുരോഗ വിദഗ്ധ ഡോ. സൂസൻ ദകിലാണ് കോടതിയിൽ മൊഴി നൽകിയത്. അതേ സമയം കുഞ്ഞ് ഉപദ്രവിക്കപ്പെടുന്നതായി ഷെറിനെ ചികിത്സിച്ചിരുന്ന ഡോക്ടർ കഴിഞ്ഞ മാർച്ചിൽ തന്നെ ചൈൽഡ് പ്രൊട്ടക്ടീവ് സർവീസിൽ അറിയിച്ചിരുന്നു.
ഒക്ടോബർ ഏഴിനാണ് വീട്ടിൽനിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റർ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തിയത്. ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണെന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ഒക്ടോബർ ഏഴിനു രാവിലെ സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഇടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
2016 സെപ്റ്റംബറിനും 2017 ഫെബ്രുവരിക്കും ഇടയിൽ നടത്തിയ നിരവധി എക്‌സറെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഷെറിന് ഗുരുതരമായി പരിക്കേറ്റിരുന്നുവെന്ന കാര്യം പുറംലോകമറിഞ്ഞത്. ഷെറിൻ മാത്യൂസിന്റെ തുടയെല്ല്, കാൽമുട്ട് എന്നിവയ്ക്ക് പൊട്ടലുകളുണ്ടായിരുന്നുവെന്നാണ് ഡോക്ടർ സ്ഥിരീകരിച്ചിരുന്നു ഇവകൂടാതെ ശരീരത്തിന്റെ പലഭാഗങ്ങളിലും മുൻപ് പരുക്കേറ്റതിന്റെ പാടുകളുമുണ്ടായിരുന്നുവെന്നും ഡോകടർ പറയുന്നു. ഷെറിനെ ഇന്ത്യയിൽനിന്നു ദത്തെടുത്തതിനു ശേഷം പല തവണയായാണു മുറിവുകളും പൊട്ടലുകളും ഉണ്ടായതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഒക്ടോബർ ഏഴിനാണ് വീട്ടിൽനിന്നു ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റർ ദൂരെ കലുങ്കിനടയിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണെന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. കുട്ടിയെ ക്രൂരമായി പരുക്കേൽപ്പിച്ചു എന്നത് ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വെസ്ലിയെ അറസ്റ്റ് ചെയ്തത്. പാലു കുടിക്കാത്തതിന് പുറത്തു നിർത്തിയപ്പോൾ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. വടക്കൻ ടെക്‌സസിലെ റിച്ചർഡ്‌സണിലെ വീട്ടിൽനിന്നാണു ഷെറിനെ കാണാതായത്. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.