- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്ന വെസ്ലിയുടെയും സിനിയുടെയും വാദം ഇനി വിലപ്പോവില്ല; യുഎസിൽ ദത്തുപുത്രിയോട് മലയാളി ദമ്പതികൾ കാട്ടിയതു കൊടുംക്രൂരത; ഷെറിൻ മാത്യൂസിന്റെ മരണകാരണം കൊല്ലാനുദ്ദേശിച്ചുതന്നെയുള്ള അക്രമമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുട്ടിയെ കഠിനമായ ഉപദ്രവങ്ങൾക്ക് വിധേയമാക്കിയെന്നും വെളിപ്പെടുത്തൽ
ഹൂസ്റ്റൺ: അമേരിക്കയിൽ മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടതിലെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.കടുപ്പമേറിയ ശാരീരിക ഉപദ്രവങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഷെറിന്റെ മരണ കാരണം ഫൊറൻസിക് വിദഗ്ദ്ധർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. ഷെറിൻ മാത്യൂസ് കഠിനമായ ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിട്ടുണ്ട്. എല്ലുകൾക്ക് സംഭവിച്ച പൊട്ടലുകളും മറ്റ് പരിക്കുകളും ഭേദമായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഡോക്ടർ സുസൻ ഡാകിൽ ആണ് ഷെറിൻ കഠിനമായ ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് സംശയമുള്ളതായി കോടതിയെ അറിയിച്ചത്. മാസങ്ങൾക്ക് മുമ്പ് ഷെറിനെ സുസൻ ഡാകിൽ പരിശോധിച്ചിരുന്നു. അന്നെടുത്ത എക്സ്റേ റിപ്പോർട്ടിൽ കുട്ടിയുടെ എല്ലുക
ഹൂസ്റ്റൺ: അമേരിക്കയിൽ മലയാളി ദമ്പതികൾ ദത്തെടുത്ത മൂന്നു വയസ്സുകാരി ഷെറിൻ കൊല്ലപ്പെട്ടതിലെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.കടുപ്പമേറിയ ശാരീരിക ഉപദ്രവങ്ങൾക്ക് കുട്ടി ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. 'കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ' തുടർന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഷെറിന്റെ മരണ കാരണം ഫൊറൻസിക് വിദഗ്ദ്ധർ ഇതുവരെ പുറത്തുവിട്ടിരുന്നില്ല. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി.
ഷെറിൻ മാത്യൂസ് കഠിനമായ ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിട്ടുണ്ട്. എല്ലുകൾക്ക് സംഭവിച്ച പൊട്ടലുകളും മറ്റ് പരിക്കുകളും ഭേദമായതിന്റെ ലക്ഷണങ്ങളുണ്ടെന്ന് കോടതിയിൽ സമർപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഡോക്ടർ സുസൻ ഡാകിൽ ആണ് ഷെറിൻ കഠിനമായ ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയായിട്ടുണ്ടെന്ന് സംശയമുള്ളതായി കോടതിയെ അറിയിച്ചത്. മാസങ്ങൾക്ക് മുമ്പ് ഷെറിനെ സുസൻ ഡാകിൽ പരിശോധിച്ചിരുന്നു. അന്നെടുത്ത എക്സ്റേ റിപ്പോർട്ടിൽ കുട്ടിയുടെ എല്ലുകൾ മുമ്പ് പൊട്ടിയതിന്റെ സൂചനകളുണ്ടായിരുന്നു. കൈമുട്ടിലെ എല്ല് പൊട്ടിയത് പൂർവസ്ഥിതിയിലായിരുന്നില്ല. തുടയെല്ലിനും പൊട്ടലുകൾ സംഭവിച്ചിരുന്നതായി എക്സ്റേ റിപ്പോർട്ടിൽ കണ്ടിരുന്നു. ഇതേക്കുറിച്ച് ചോദിച്ചെങ്കിലും കുട്ടി മറുപടിയൊന്നും പറഞ്ഞില്ല. തുടർന്ന് ആശുപത്രി റിപ്പോർട്ടിൽ താൻ ഇക്കാര്യം എഴുതിച്ചേർത്തിരുന്നതായും ഡോക്ടർ കോടതിയെ അറിയിച്ചു.
കുട്ടിക്കേറ്റ പരിക്കുകൾ വിവിധ സമയങ്ങളിലായി ഉണ്ടായതാണെന്നാണ് ഡോക്ടറുടെ നിഗമനം. ഇവ കുട്ടിയെ ഇന്ത്യയിൽ നിന്ന് ദത്തെടുത്തതിനുശേഷം സംഭവിച്ചതാണെന്നും പറയുന്നു.ഒക്ടോബർ ഏഴിനാണ് വീട്ടിൽനിന്ന് ഷെറിനെ കാണാതായത്. 22-ന് ഒരു കിലോമീറ്റർ ദൂരെ ഭൂഗർഭചാലിൽ മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ ദമ്പതിമാരായ വെസ്ലി മാത്യൂസും സിനി മാത്യൂസും ബിഹാറിലെ അനാഥാലയത്തിൽനിന്ന് ദത്തെടുത്തതായിരുന്നു ഷെറിനെ. ഇരുവരും ഇപ്പോൾ ജയിലിലാണ്.
റിച്ചാർഡ്‌സനിലെ വസതിയിൽനിന്നു കാണാതായെന്നു വളർത്തച്ഛൻ വെസ്ലി മാത്യൂസ് പരാതിപ്പെട്ട് 15 ദിവസത്തിനുശേഷം, 2017 ഒക്ടോബർ 22നാണ് ഷെറിന്റെ മൃതദേഹം വീടിന് അര കിലോമീറ്റർ അകലെ കലുങ്കിനടിയിൽ കണ്ടെത്തിയത്. പാലു കുടിക്കാൻ വിസമ്മതിച്ചതിനു ശിക്ഷയായി പുലർച്ചെ മൂന്നിനു വീടിനു പുറത്തു നിർത്തിയ കുഞ്ഞിനെ കാണാതായെന്നായിരുന്നു വെസ്‌ലി പൊലീസിനോട് പറഞ്ഞത്. പാൽ കുടിക്കുമ്പോൾ ശ്വാസകോശത്തിൽ കുടുങ്ങി ശ്വാസംമുട്ടി കുഞ്ഞ് മരിച്ചെന്നും മൃതദേഹം കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നും പിന്നീടു മൊഴിമാറ്റി.
ഷെറിൻ കാണാതാകുന്നതിന്റെ തലേന്നു വീട്ടിൽ തനിച്ചാക്കി റസ്റ്ററന്റിൽ പോയി, കുട്ടിയെ അപായപ്പെടുത്തി എന്നീ കുറ്റങ്ങളാണ് സിനിയിൽ ചുമത്തിയത്. ഫോൺ റെക്കോർഡുകളും റസ്റ്റോറന്റിലെ രസീതുകളും സാക്ഷിമൊഴികളും സിനിക്ക് എതിരാണ്.
കുട്ടിയെ കാണാതാകുമ്പോൾ താൻ ഉറക്കത്തിലായിരുന്നെന്നാണു സിനി പൊലീസിനു മൊഴി കൊടുത്തത്. ഭർത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞിരുന്നു. മരണത്തിന് മുമ്പ് ഷെറിന് ശാരീരിക ഉപദ്രവം ഏൽക്കേണ്ടി വന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം വിലയിരുത്തിയാണ് സ്വന്തം മകളെ കാണാനുള്ള അവകാശം കോടതി എടുത്തു കളഞ്ഞത്.
കേസിൽ വാദം കേൾക്കൽ തുടരും. വാദം പൂർത്തിയാകുന്നതോടെ രക്ഷിതാവ് എന്ന എല്ലാ അവകാശങ്ങളും ദമ്പതികളിൽ നിന്നും എടുത്തുമാറ്റിയേക്കാനും സാധ്യതയുണ്ട്. അടുത്ത വാദം കേൾക്കൽ ദിവസം എപ്പോഴെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അധികം നീണ്ട് പോവില്ലെന്നാണ് സൂചന. ഷെറിനിന്റെ മരണവുമായി ബന്ധപ്പെട്ട് ദമ്പതികൾ നൽകിയ മൊഴിയിൽ വൈരുദ്ധ്യം ഉണ്ടായതോടെയായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കാണാതാവുമ്പോൾ താൻ ഉറക്കത്തിലായിരുന്നുവെന്നാണ് സിനി മാത്യൂസ് പൊലീസിന് മൊഴി നൽകിയത്. എന്നാൽ നിർബന്ധിച്ച് പാൽകുടിപ്പിച്ചപ്പോഴാണ് ഷെറിൻ മരിച്ചതെന്നായിരുന്നു വെസ്ലി മൊഴി നൽകിയത്. കേസിൽ രണ്ടര ലക്ഷം ഡോളറാണ് ജാമ്യ വ്യവസ്ഥയായി നിശ്ചയിച്ചിരിക്കുന്നത്.
ഷെറിനും ദമ്പതികളുടെ കുഞ്ഞിനും രണ്ട് തരം പരിഗണനയാണ് വീട്ടിൽ ലഭിച്ചിരുന്നതെന്നും കോടതിയിൽ വാദം ഉയർന്നിരുന്നു. ദമ്പതികളുടെ കുഞ്ഞിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ വീട്ടിൽ കണ്ടെത്തിയിരുന്നുവെങ്കിലും ഷെറിനൊപ്പമുള്ള ഒറ്റ ചിത്രം പോലും ഉണ്ടായിരുന്നില്ല.
ഷെറിൻ മാത്യൂസ് മരിച്ചത് നിർബന്ധിച്ച് പാൽ കുടിപ്പിച്ചപ്പോഴാണെന്ന് വളർത്തച്ഛൻ വെസ്ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ഒക്ടോബർ ഏഴിനു രാവിലെ സ്വന്തം വാഹനത്തിൽ ഷെറിന്റെ മൃതദേഹം പൊതിഞ്ഞെടുത്ത് കലുങ്കിനടിയിൽ കൊണ്ടു പോയി ഇടുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. വീട്ടിൽ വച്ചുതന്നെ മരണം നടന്നുവെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു.