- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎംഎംഎല്ലിലെ മാലിന്യങ്ങൾ വെള്ളം മലിനമാക്കുന്നു; കുടിവെള്ള പ്രശ്നത്തിൽ മന്ത്രി പ്രതിക്കൂട്ടിലായപ്പോൾ ആക്രോശം തുടങ്ങി; പ്രതിരോധത്തിലായ യുഡിഎഫിനെ പ്രതിപക്ഷം കടന്നാക്രമിച്ചപ്പോൾ കളി കൈവിട്ടു; കസേരയും കല്ലുമായി പരസ്പരം ഏറ്റുമുട്ടി; ചവറയിൽ മനോരമയിലെ കൊടിപ്പടയിൽ സംഭവിച്ചത്
ചവറ: മനോരമ ചാനലിനുവേണ്ടി ശങ്കരമംഗലം ജങ്ഷനിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദം അക്രമത്തിൽ കലാശിച്ചത് മണ്ഡലത്തിലെ കുടിവെള്ള വിതരണത്തെക്കുറിച്ചുള്ള ചോദ്യോത്തരവേളയിൽ. കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ടു ഷിബു ബേബി ജോൺ സംസാരിച്ചു തുടങ്ങിയപ്പോൾ തടസ്സവുമായി എൽഡിഎഫ് പ്രവർത്തകർ കൂട്ടത്തോടെ എഴുന്നേറ്റു. പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകരും എഴുന്നേറ്റതോടെ വാക്കുതർക്കവും കയ്യാങ്കളിയുമായി. ഇതിനിടെ കസേരകളും കല്ലുകളും വലിച്ചെറിഞ്ഞു. ഷിബുവിന്റെ വലതു കൈയ്ക്കാണ് പരുക്ക്. ഷിബുവിന്റെ ചിത്രം പതിച്ച ബൈക്കുകളും തകർക്കപ്പെട്ടു. സംഘർഷത്തിനിടെയിൽ ഇടത് സ്ഥാനാർത്ഥി വിജയൻപിള്ളയ്ക്കും പരിക്കേറ്റു. കുടിവെള്ള വിതരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നാണ് വിലയിരുത്തൽ. പ്ലാസ്റ്റിക്ക് കസേരകൾ എടുത്താണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പരിപാടി കാണനെത്തിയ നാട്ടുകാർക്കു കസേരകൊണ്ടുള്ള അടികിട്ടി. സ്ഥലത്തുണ്ടായിരുന്ന എല്ലാ കസേരകളും പ്രവർത്തകർ അടിച്ചൊടിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.
ചവറ: മനോരമ ചാനലിനുവേണ്ടി ശങ്കരമംഗലം ജങ്ഷനിൽ നടന്ന തെരഞ്ഞെടുപ്പ് സംവാദം അക്രമത്തിൽ കലാശിച്ചത് മണ്ഡലത്തിലെ കുടിവെള്ള വിതരണത്തെക്കുറിച്ചുള്ള ചോദ്യോത്തരവേളയിൽ. കുടിവെള്ള വിഷയവുമായി ബന്ധപ്പെട്ടു ഷിബു ബേബി ജോൺ സംസാരിച്ചു തുടങ്ങിയപ്പോൾ തടസ്സവുമായി എൽഡിഎഫ് പ്രവർത്തകർ കൂട്ടത്തോടെ എഴുന്നേറ്റു. പ്രതിഷേധവുമായി യുഡിഎഫ് പ്രവർത്തകരും എഴുന്നേറ്റതോടെ വാക്കുതർക്കവും കയ്യാങ്കളിയുമായി. ഇതിനിടെ കസേരകളും കല്ലുകളും വലിച്ചെറിഞ്ഞു. ഷിബുവിന്റെ വലതു കൈയ്ക്കാണ് പരുക്ക്. ഷിബുവിന്റെ ചിത്രം പതിച്ച ബൈക്കുകളും തകർക്കപ്പെട്ടു.
സംഘർഷത്തിനിടെയിൽ ഇടത് സ്ഥാനാർത്ഥി വിജയൻപിള്ളയ്ക്കും പരിക്കേറ്റു. കുടിവെള്ള വിതരണത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമില്ലാത്തതു കൊണ്ടാണ് ഇതൊക്കെ സംഭവിച്ചതെന്നാണ് വിലയിരുത്തൽ. പ്ലാസ്റ്റിക്ക് കസേരകൾ എടുത്താണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പരിപാടി കാണനെത്തിയ നാട്ടുകാർക്കു കസേരകൊണ്ടുള്ള അടികിട്ടി. സ്ഥലത്തുണ്ടായിരുന്ന എല്ലാ കസേരകളും പ്രവർത്തകർ അടിച്ചൊടിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രണ വിധേയമാക്കിയത്.മുൻ നിശ്ചയപ്രകാരം യു.ഡി.എഫ് പ്രവർത്തകർ സംഘർഷം സൃഷ്ടിക്കുകയായിരുന്നെന്നു എൽ.ഡി.എഫും ബിജെപിയും ആരോപിച്ചു. എന്നാൽ എൽ.ഡി.എഫാണ് അക്രമം നടത്തിയതെന്ന് യു.ഡി.എഫ്. ആരോപിച്ചു.
കെഎംഎംഎൽ മാലിന്യങ്ങൾ പുറന്തള്ളുന്നതിനാൽ പ്രദേശത്തു ലഭിക്കുന്ന വെള്ളം മലിനമാണെന്നും ശുദ്ധമായ കുടിവെള്ളമൊന്നും ലഭിക്കുന്നില്ലെന്നും എൽഡിഎഫ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇതിനെതിരെ ആക്രോശിച്ച് ആർഎസ്‌പി പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു. ഇതാണ് മനോരമയുടെ കൊടിപ്പട പരിപാടിയെ സംഘർഷത്തിലെത്തിച്ചത്. അവതാരകൻ അടക്കമുള്ളവർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. പൊരിഞ്ഞ തല്ലിൽ ദേശീയ പാതയ്ക്ക് അടുത്തു കൂടെ പോയവർക്കും കല്ലേറ് കിട്ടി.
സംഘർഷം ദേശീയപാതയിലേക്കു വ്യാപിച്ചതോടെ ഇതുവഴിയുള്ള ഗതാഗതവും കുറെ നേരം തടസ്സപ്പെട്ടു. അക്രമത്തിൽകണ്ടാലറിയാവുന്ന ഇരുപത്തഞ്ചോളം പേർക്കെതിരെ ചവറ പൊലീസ് കേസെടുത്തു. അക്രമത്തിൽ പരുക്കേറ്റ് ഷിബു ബേബിജോൺ, എൻ. വിജയൻ പിള്ള എന്നിവരുൾപ്പെടെ നാലുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലേറിലാണ് ഷിബു ബേബിജോണിന് പരുക്കേറ്റത്. കല്ലേറിലും കസേര കൊണ്ടുള്ള അടിയിലും വിജയൻ പിള്ളക്ക് ഇരുകാലുകളിലും ശരീരമാസകലവും പരുക്കേറ്റു. ഷിബു ബേബിജോൺ കരുനാഗപള്ളിയിലെ സ്വകാര്യ ആശുപത്രിയിലും വിജയൻ പിള്ള കരുനാഗപള്ളി താലൂക്ക് ഗവ.ആശുപത്രിയിലും ചികിത്സ തേടി. എൽ.ഡി.എഫ്. പ്രവർത്തകനായ തോട്ടിനുവടക്ക് പുത്തൻപുരയിൽ മോഹൻദാസ്, എസ്.എഫ്.ഐ. നേതാവ് അക്ഷയ് എന്നിവർക്കാണു കല്ലേറിൽ പരുക്കേറ്റത്. മറ്റു രണ്ടു പേർ കരുനാഗപള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ വിജയൻ പിള്ളയുടെ സഹോദരന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് തന്നെ ആക്രമിച്ചതെന്നു ഷിബു ബേബി ജോൺ ആരോപിച്ചു. ഇവരിൽ പലരും മദ്യഷോപ്പുകളിൽ ജോലി ചെയ്യുന്നവരാണെന്നും സിപിഐ(എം) പ്രവർത്തകർ കൂട്ടത്തിൽ കാര്യമായി ഉണ്ടായിരുന്നില്ലെന്നും ഷിബു പറഞ്ഞു. ജനാധിപത്യപരമായ അവകാശത്തിന്റെ ലംഘനമാണ് തനിക്കു നേരെ ഉണ്ടായതെന്നും ഷിബു ആരോപിച്ചു. ഷിബുവിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി എം.സുധീരൻ തുടങ്ങിയവർ ഫോണിൽ ബന്ധപ്പെട്ടു. മന്ത്രി ഷിബു ബേബിജോണിനെതിരെ സിപിഐ(എം) നടത്തിയ അക്രമം പരാജയഭീതി മൂലമാണെന്നു ഡിസിസി പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
ചാനൽ സംവാദത്തിനെത്തി അക്രമം അഴിച്ചുവിട്ടത് ആശയപരമായി നേരിടാനുള്ള പാപ്പരത്തം കൊണ്ടാണ്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനു ചവറയിൽ തുടക്കമായിരിക്കുകയാണെന്ന് ആർഎസ്‌പി ജില്ലാ സെക്രട്ടറി ഫിലിപ് കെ.തോമസ് ആരോപിച്ചു. എൽഡിഎഫിന്റെ വിജയം ഉറപ്പാണെന്നു കണ്ടപ്പോൾ പരാജയഭീതി പൂണ്ട യുഡിഎഫ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി കെ.എൻ ബാലഗോപാൽ ആരോപിച്ചു. ആളുകളെ ഇറക്കി അക്രമം നടത്തുകയായിരുന്നുവെന്നും ആരോപിച്ചു.