കൊല്ലം: കുണ്ടറയിലെ സ്വതന്ത്ര സ്ഥാനാർത്ഥി ഇംഎംസിസിയുടെ എംഡി ഷിജു വർഗ്ഗീസ് പൊലീസ് കസ്റ്റഡിയിൽ. പൊലീസ് പിടിച്ചത് അറിയിച്ചത് മന്ത്രി മേഴ്‌സി കുട്ടി അമ്മയാണ്. കുണ്ടറയിൽ മേഴ്‌സി കുട്ടി അമ്മയ്‌ക്കെതിരെയാണ് ഷിജു വർഗ്ഗീസ് മത്സരിക്കുന്നത്. ഷിജു വർഗ്ഗീസിനെ അറസ്റ്റ് ചെയ്തുവെന്ന സ്ഥിരീകരണം എത്തിയത് സ്ഥാനാർത്ഥിക്കെതിരെ ബോംബ് ഏറുണ്ടായെന്ന അഭ്യൂഹങ്ങൾക്കിടെയാണ്. ഷിജു വർഗ്ഗീസിനെ പിടികൂടിയത് പെട്രോളുമായി പോകുമ്പോഴെന്ന് മന്ത്രി പറയുന്നു. നടന്നത് തെരഞ്ഞെടുപ്പ് അട്ടിമറി ശ്രമമെന്ന് സിപിഎം അറിയിച്ചു.