- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിറിയയിൽ പോയി ഐഎസിൽ ചേരുകയെന്ന ഉദ്ദേശ്യത്തോടെ മിസ്ഹയും സുഹൃത്തുക്കളും ടെഹ്റാനിൽ പോയി; ഷിഫ ആഗ്രഹിച്ചതും യുദ്ധത്തിൽ പങ്കാളിയാകാൻ; യുവാക്കളെ വീഴ്ത്താൻ ഐഎസ് മെഡ്യൂളിൽ ഹണിട്രാപ്പും; കണ്ണൂരിലെ യുവതികളുടെ അറസ്റ്റ് നിർണ്ണായകം
കണ്ണൂർ: കണ്ണൂരിൽ നിന്ന് രണ്ട് യുവതികളെ അറസ്റ്റ് ചെയ്തത് അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) പ്രചാരണവിഭാഗത്തിൽ പങ്കാളികളായതിന്. കണ്ണൂർ തായത്തെരു ചെയിക്കിന്റകത്ത് ഷിഫാ ഹാരീസ്, താണയിലെ ഓർമ വീട്ടിൽ മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ മിസ്ഹ സിദ്ദിഖിന് ഐ.എസുമായി നേരിട്ട് ബന്ധമുണ്ടെന്ന് എൻ.ഐ.എ. അറിയിച്ചു.
ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിലുള്ള ഗ്രൂപ്പുണ്ടാക്കിയാണ് ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ഇവർ ഭീകരവാദ പ്രചാരണം നടത്തിയത്. കൊല്ലം ഓച്ചിറ മേമനയിലെ ഡോ. റഹീസ് റഷീദ്, തൃക്കരിപ്പൂർ പടന്നയിലെ ഇർഷാദ് തെക്കേ കേളോത്ത്, തിരുവനന്തപുരം അഞ്ചൽ കണ്ണങ്കോട്ടെ രാഹുൽ മനോഹരൻ എന്ന രാഹുൽ അബ്ദുള്ള എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവർ.
ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ മലയാളികൾക്ക് പുറമേ രണ്ട് വനിതകൾ ഉൾപ്പട നാല് പേർക്ക് കൂടി പങ്കുള്ളതായി ദേശീയ അന്വേഷണ ഏജൻസി മാർച്ചിൽ വിശദീകരിച്ചിരുന്നു. കേരളത്തിൽ നിന്ന് അറസ്റ്റിലായ ഡോ.റഹീസ് റഷീദ്, മുഷാബ് അനുവർ എന്നിവരെ ട്രാൻസിറ്റ് വാറണ്ടിനായി കോടതിയിൽ ഹാജരാക്കിയപ്പോൾ നൽകിയ റിപ്പോർട്ടിലാണ് ഇത് പറഞ്ഞിരുന്നത്. ഇത് ശരിവയ്ക്കും വിധമാണ് ഇപ്പോഴത്തെ അറസ്റ്റ്.
കാസർകോട് സ്വദേശി തെക്കേകോലോത്ത് ഇർഷാദ്, കണ്ണൂർ ടൗൺ സ്വദേശി ഷിഫ ഹാരിസ്, കണ്ണൂർ താണയിൽ സ്വദേശി മിസ്ഹ സിദ്ദിഖ്, അഞ്ചൽ സ്വദേശി രാഹുൽ അബ്ദുള്ള എന്ന രാഹുൽ മനോഹരൻ എന്നിവരുടെ പേരുകളാണ് റിപ്പോർട്ടിലുണ്ടായിരുന്നത്. സമൂഹ മാധ്യമങ്ങൾ വഴി യുവാക്കളെ ആകർഷിച്ച് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാർച്ചിൽ അദ്യ അറസ്റ്റുകൾ നടത്തിയത്.
സോഷ്യൽ മീഡിയ വഴി യുവാക്കളെ ആകർഷിക്കാൻ ഒരു ഐസിസ് മൊഡ്യൂൾ സജീവമാണെന്ന് ലഭിച്ച വിശ്വസനീയമായ വിവരത്തെത്തുടർന്നാണ് എൻ.ഐ.എ അന്വേഷണം തുടങ്ങിയത്. ഒരുപക്ഷെ അത്തരത്തിൽ യുവാക്കളെ ആകർഷിക്കാനായിരിക്കാം സ്ത്രീകളെ ഉപയോഗിച്ചിരിക്കുക എന്നും നിഗമനങ്ങൾ ഉണ്ട്. ഇതെ്ല്ലാം എൻഐഎ പരിശോധിക്കും. ഹണിട്രാപ്പിൽ യുവാക്കളെ വീഴ്‌ത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
ഷിഫയെയും മിസ്ഹയെയും മാസങ്ങൾക്കുമുമ്പ് കൊച്ചിയിലെ എൻ.ഐ.എ. ഓഫീസിൽ ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. അന്ന് മുതൽ ഇവർ നിരീക്ഷണത്തിലും ആയിരുന്നു. ഡൽഹിയിൽനിന്നെത്തിയ എൻ.ഐ.എ. ഡിവൈ.എസ്‌പി. ഷാഹുൽഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം പുലർച്ചെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. ഇരുവരെയും കണ്ണൂർ പൊലീസിന്റെ സേഫ് ഹൗസിൽ ചോദ്യംചെയ്തു. പ്രതികളെ ബുധനാഴ്ച ഉച്ചയ്ക്ക് വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും.
സിറിയയിൽ പോയി ഐ.എസിൽ ചേരുകയെന്ന ഉദ്ദേശ്യത്തോടെ മിസ്ഹയും സുഹൃത്തുക്കളും ടെഹ്റാനിൽ പോയിരുന്നു. ഐ.എസിലേക്ക് ആളെ ചേർക്കുകയെന്ന ലക്ഷ്യത്തോടെ ഇൻസ്റ്റഗ്രാമിൽ മിസ്ഹ ഒരു പേജ് ഉണ്ടാക്കി മലപ്പുറം കടന്നമണ്ണയിലെ മുഹമ്മദ് അമീന്റെ നിർദ്ദേശപ്രകാരമാണിത്. രണ്ടാഴ്ച മുമ്പ് മംഗളൂരുവിൽ അറസ്റ്റിലായ അമീർ അബ്ദുറഹിമാനെ ചോദ്യംചെയ്തപ്പോൾ ഈ യുവതികളുടെ പങ്കിൽ വ്യക്തത വന്നു.
ഐ.എസ്. ഗ്രൂപ്പിലെ മറ്റൊരംഗമായ കണ്ണൂർ കക്കാട്ടെ മുഷാബ് അൻവറെ മാർച്ച് ആദ്യം ഡൽഹിയിൽ അറസ്റ്റുചെയ്തിരുന്നു. മിസ്ഹയുടെ അടുത്ത ബന്ധുവാണ് അൻവർ. ഷിഫാ ഹാരീസ് കശ്മീരിലേക്ക് ഭീകരവാദ പ്രവർത്തനത്തിനായി പണം അയച്ചിരുന്നു. മിസ്ഹയുടെയും മുഷാബ് അൻവറുടെയും നിർദ്ദേശപ്രകാരമാണിത്. ഐ.എസിനുവേണ്ടി യുദ്ധത്തിൽ പങ്കാളിയാകാൻ സിറിയയിൽ പോകാനായിരുന്നു ഷിഫയുടെ ശ്രമം.
മറുനാടന് മലയാളി ബ്യൂറോ