- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിക്കാമെന്ന് അൻവർ പറഞ്ഞു പറ്റിച്ചു; കാമുകന്റെ ഫ്‌ലാറ്റിൽ ആത്മഹത്യാക്കുറിപ്പിട്ട ശേഷം പ്രതികാരം തീർക്കാൻ ഷിജി പത്താം നിലയിൽ നിന്ന് ചാടി; ലൈംഗിക ചൂഷണത്തിന്റെ ഇരയെന്ന് പൊലീസ്
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകന്റെ ഫ്ളാറ്റിൽ ആത്മഹത്യാ കുറിപ്പ് ഇട്ട ശേഷം യുവതി അതേ ഫ്‌ലാറ്റിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചു. കാമുകൻ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ പത്താം നിലയിൽ നിന്നായിരുന്നു യുവതി ചാടി മരിച്ചത്. പുജപ്പുര അൻവർ കോളനി റെയിൽവേ ക്വാർട്ടേഴ്‌സ് നമ്പർ 137ൽ ജോൺ ജോർജിന്റെ മകൾ ഷിജി ജോർജ്ജ
തിരുവനന്തപുരം: പ്രണയ നൈരാശ്യത്തെ തുടർന്ന് കാമുകന്റെ ഫ്ളാറ്റിൽ ആത്മഹത്യാ കുറിപ്പ് ഇട്ട ശേഷം യുവതി അതേ ഫ്‌ലാറ്റിന്റെ പത്താം നിലയിൽ നിന്ന് ചാടി മരിച്ചു. കാമുകൻ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ പത്താം നിലയിൽ നിന്നായിരുന്നു യുവതി ചാടി മരിച്ചത്.
പുജപ്പുര അൻവർ കോളനി റെയിൽവേ ക്വാർട്ടേഴ്‌സ് നമ്പർ 137ൽ ജോൺ ജോർജിന്റെ മകൾ ഷിജി ജോർജ്ജാണ് മരിച്ചത്. 29 വയസ്സായിരുന്നു. ഇന്നെലെ വൈകിട്ട് നാലിന് ഉള്ളൂർ-ആക്കുളം റോഡിലുള്ള ഫ്ളാറ്റിലാണ് സംഭവം. പത്താം നിലയിലെ പട്ടിക്കെട്ടിന് സമീപത്തെ ജനാല തുറന്ന് ചാടുകയായിരുന്നു. താഴെയുണ്ടായിരുന്ന സിമന്റ് ബ്ലോക്കിൽ തലയിടിച്ച് വീണ് തൽക്ഷണം മരിച്ചു.
ഷിജിയുടെ ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പ്രണയ നൈരാശ്യമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമായത്. കിഴക്കേകോട്ടയിൽ സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റായിരുന്നു ഷിജി. ലിഫ്റ്റിൽ മുകളിലേക്ക് പോയ യുവതി കൈയിൽ കരുതിയിലുന്ന ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പ് ബീമാപള്ളി സ്വദേശി അൻവർ താമസിക്കുന്ന പൂട്ടിക്കിടക്കുന്ന ഫ്‌ലാറ്റിനുള്ളിൽ ഇട്ടു. അതിന് ശേഷമാണ് പത്താം നിലയിലാണ് യുവതി. എത്തിയത്. യുവതി അൻവറുമായി അടുപ്പത്തിലായിരുന്നുവെന്നും ഇയാൾ വിവാഹം കഴിക്കാൻ തയ്യാറാകാത്തതിൽ മനംനൊന്താണ് ആത്മഹത്യയെന്നും പൊലീസ് അറിയിച്ചു.
പൂജപ്പുരയാണ് വീടെങ്കിലും ഉള്ളൂരിലാണ് യുവതി താമസിച്ചിരുന്നത്. അൻവറിന്റെ ആഗ്രഹപ്രകാരമാണ് ഈ ലേഡീസ് ഹോസ്റ്റലിൽ താമസിച്ചതെന്നാണ് സൂചന. അൻവറിനോട് തന്നെ കല്ല്യാണം കഴിക്കണമെന്ന് ഷിജി ആവശ്യപ്പെട്ടെങ്കിലും അയാൾ വഴങ്ങിയില്ല. ഇതേ തുടർന്ന് കുറച്ചു ദിവസമായി കടുത്ത മാനസിക സംഘർഷത്തിലായിരുന്നു. മൂന്ന് ദിവസമായി ആശുപത്രിയിൽ ജോലിക്കും പോയിരുന്നില്ല. അമ്മയ്ക്ക് സുഖമില്ലെന്നായിരുന്നു ന്യായം പറഞ്ഞിരുന്നത്.
വൈകിട്ട് ഓട്ടോറിക്ഷയിലാണ് ഷിജി ഫ്ളാറ്റിന് മുന്നിലെത്തിയത്. അതിന് ശേഷം മുൻകൂട്ടി നിശ്ചയിച്ചത് പോലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു. പല തവണ ഈ ഫ്ളാറ്റിൽ ഷിജി വന്നിട്ടുണ്ടെന്നും സൂചനയുണ്ട്. ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതിനെ തുടർന്ന് അൻവറിൽ നിന്ന് പൊലീസ് കാര്യങ്ങൾ തിരിക്കി. ഇയാളെ കസ്റ്റഡിയിൽ എടുക്കാനും സാധ്യതയുണ്ട്. അൻവറിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ഇന്ന് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തും. അതിന് ശേഷം കേസിൽ വഴിത്തിരിവുകളുണ്ടാകാൻ സാധ്യതയുണ്ട്.
ഷിജിയെ ആരെങ്കിലും ലൈംഗികമായി ചൂഷണം ചെയ്തിരുന്നോ എന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടിയാലേ വ്യക്തമാകൂ. അതനുസരിച്ച് കേസ് ചാർജ്ജ് ചെയ്യുന്ന സ്വഭാവത്തിലും മാറ്റം വരും. ഷിജിയുടെ ബാഗിലും ആത്മഹത്യാക്കുറിപ്പിന്റെ പകർപ്പുണ്ടായിരുന്നു. അൻവറിന്റെ ഫ്‌ലാറ്റിൽ വരാറുണ്ടായിരുന്നുവെന്ന സൂചന ആത്മഹത്യാക്കുറിപ്പിലുമുണ്ട്. ഈ സാഹചര്യത്തിലാണ് പീഡനവും അന്വേഷണ പരിധിയിൽ കൊണ്ടുവരുന്നത്.