- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവർ ഇനി നിമ മിത്ര സുധാകരനും നിയാ മാൻവി സുധാകരനുമായി വളരും; അപകടത്തിൽ മരിച്ച എഴുത്തുകാരൻ കെ വി സുധാകരന്റെ ഇരട്ടക്കുട്ടികൾക്ക് പേരിട്ടു; ഐവിഎഫ് ചികിത്സ വഴി ഷിൽന ജന്മം നൽകിയ ഇരട്ടക്കുട്ടികളിലൂടെ സുധാകരനെ തന്നെ കാണുകയാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും
കണ്ണൂർ: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ എഴുത്തുകാരൻ കെ.വി.സുധാകരന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പേരിടൽ ചടങ്ങ് നടന്നു. നിമ മിത്ര സുധാകരൻ നും നിയാ മാൻവി സുധാകരനുമായി ഇനി ആ കുഞ്ഞുങ്ങൾ വളരും. തലശ്ശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനായിരിക്കേ നിലമ്പൂരിലെ ക്യാമ്പ് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് സുധാകരൻ മരണമടഞ്ഞത്. സുധാകരൻ മരിച്ച് ഒരു വർഷവും 29 ദിവസവും തികയുമ്പോഴാണ് അദ്ദേഹത്തിന് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയുടെ ഭാഗമായി കോഴിക്കോട് എ.ആർ.എം.സി. ചികിത്സാ കേന്ദ്രത്തിൽ സുധാകരന്റെ ബീജം സൂക്ഷിച്ചു വെച്ചിരുന്നു. ഇത് ഉപയോഗിച്ചുള്ള ഐ.വി. എഫ് ചികിത്സ വഴിയാണ് ഷിൽന ഗർഭം ധരിച്ചത്. സുധാകരന്റെ ബീജത്തിൽ നിന്നും ഇരട്ട പെൺകുട്ടികളാണ് പിറന്നത്. അവരുടെ പേര് വിളിയും നൂൽകെട്ടലും ഷിൽനയുടെ തിമിരി എളയാട്ടുള്ള വസതിയിൽ നടന്നു. സുധാകരന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു. 2006 ഏപ്രിലിലാണ് സുധാകരനും ഷിൽനയും പ്രണയിച്ച് വിവാഹം ചെയ്തത്. 2016 ലും 2017 ആരംഭത്തിലും ഐ.വി.എഫ്. വഴി ഷിൽന ഗർഭം
കണ്ണൂർ: വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ എഴുത്തുകാരൻ കെ.വി.സുധാകരന്റെ ഇരട്ട കുഞ്ഞുങ്ങൾക്ക് പേരിടൽ ചടങ്ങ് നടന്നു. നിമ മിത്ര സുധാകരൻ നും നിയാ മാൻവി സുധാകരനുമായി ഇനി ആ കുഞ്ഞുങ്ങൾ വളരും. തലശ്ശേരി ബ്രണ്ണൻ കോളേജ് അദ്ധ്യാപകനായിരിക്കേ നിലമ്പൂരിലെ ക്യാമ്പ് കഴിഞ്ഞ് കോഴിക്കോട്ടേക്കുള്ള യാത്രയിലാണ് സുധാകരൻ മരണമടഞ്ഞത്. സുധാകരൻ മരിച്ച് ഒരു വർഷവും 29 ദിവസവും തികയുമ്പോഴാണ് അദ്ദേഹത്തിന് ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. ഇൻവിട്രോ ഫെർട്ടിലൈസേഷൻ ചികിത്സയുടെ ഭാഗമായി കോഴിക്കോട് എ.ആർ.എം.സി. ചികിത്സാ കേന്ദ്രത്തിൽ സുധാകരന്റെ ബീജം സൂക്ഷിച്ചു വെച്ചിരുന്നു. ഇത് ഉപയോഗിച്ചുള്ള ഐ.വി. എഫ് ചികിത്സ വഴിയാണ് ഷിൽന ഗർഭം ധരിച്ചത്.
സുധാകരന്റെ ബീജത്തിൽ നിന്നും ഇരട്ട പെൺകുട്ടികളാണ് പിറന്നത്. അവരുടെ പേര് വിളിയും നൂൽകെട്ടലും ഷിൽനയുടെ തിമിരി എളയാട്ടുള്ള വസതിയിൽ നടന്നു. സുധാകരന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങിൽ സംബന്ധിച്ചു. 2006 ഏപ്രിലിലാണ് സുധാകരനും ഷിൽനയും പ്രണയിച്ച് വിവാഹം ചെയ്തത്. 2016 ലും 2017 ആരംഭത്തിലും ഐ.വി.എഫ്. വഴി ഷിൽന ഗർഭം ധരിച്ചെങ്കിലും ഫലം കണ്ടില്ല.
ഇക്കഴിഞ്ഞ സപ്തംബർ 13നാണ് കണ്ണൂർ കൊയിലി ആശുപത്രിയിൽ ഷിൽന രണ്ടു കുട്ടികൾക്ക് ജന്മം നൽകിയത്. തലശ്ശേരി ബ്രണ്ണൻ കോളജ് അദ്ധ്യാപകനായിരുന്ന കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ ഐ.വി.എഫ് ചികിൽസയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ പിറന്നതാണ് ഇരട്ടപ്പെൺകുട്ടികൾ. മരണത്തിനു മുമ്പ് നാലുവർഷത്തോളം ഷിൽനയും സുധാകരനും കുഞ്ഞുങ്ങൾക്കു വേണ്ടിയുള്ള ചികിത്സ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മരണം അദ്ദേഹത്തെ തട്ടിയെടുത്തത്.
കോഴിക്കോട് എ.ആർ.എം.സി ചികിൽസാ കേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന സുധാകരന്റെ ബീജം മരണശേഷം ഷിൽനയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു നടത്തിയ ചികിൽസയാണു ഒടുവിൽ കുഞ്ഞോമനകൾ പിറന്നത്. സുധാകരന്റെ മരണശേഷം പലരുടെയും എതിർപ്പുകൾ മറികടന്ന് മൂന്നാമത്തെ പരീക്ഷണത്തിലാണ് ഷിൽന മാതാപിതാക്കളുടെ പിന്തുണയോടെ ഇരട്ട കുട്ടികൾക്കു ജന്മം നൽകിയത്. ഈ ഇരട്ടകുട്ടികളിലൂടെ സുധാകരനെ അറിയുകയാണ് ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ഷിൽനയും ബന്ധുക്കളും സുഹൃത്തുക്കളും.