തിരുവനന്തപുരം: സീരിയൽ നടി ശിൽപയുടെ മരണം സംബന്ധിച്ച് കേസന്വേഷണത്തിൽ പൊലീസ് ഒത്തുകളി വ്യക്തം. സുഹൃത്തായ ആർഷയാണ് ശിൽപ്പയെ വിളിച്ചു കൊണ്ടു പോയത്. പക്ഷേ ഇവരെയാരെയും സാക്ഷിപ്പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. ഇതിൽ നിന്ന് തന്നെ കള്ളക്കളി വ്യക്തമാണ്. കരമന പൊലീസ് സ്‌റ്റേഷനിലെ ആർഷയുടെ ബന്ധു പൊലീസുകാരനായുള്ളതും കേസ് അന്വേഷണം ഇത്തരത്തിൽ മാറുമെന്നും നേരത്തെ തന്നെ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. അതിന് സമാനമായ അട്ടിമറികൾ തന്നെയാണ് നടന്നത്. ആത്മഹത്യക്ക് കേസ് എടുത്താൽ പോലും ആർഷ പ്രതിയാകണമെന്നതാണ് വസ്തുത. പ്രണയനൈരാശ്യത്തെ തുടർന്ന് ശിൽപ്പ ആത്മഹത്യ ചെയ്‌തെന്നാണ് പൊലീസിന്റെ നിഗമനം.

ശിൽപ്പ ആത്മഹത്യ ചെയ്തതാണെന്ന പൊലീസ് നിഗമനം പ്രതികളെ സഹായിക്കാൻ വേണ്ടിയാണെന്നും മാതാപിതാക്കളും ആരോപിക്കുന്നു. കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നൽകിയതായും മാതാപിതാക്കൾ പറഞ്ഞു.
സുഹൃത്തായ ആർഷയാണ് ശിൽപ്പയെ വിളിച്ചു കൊണ്ടു പോയത്. പക്ഷേ ഇവരെയാരെയും സാക്ഷിപ്പട്ടികയിൽ പോലും ഉൾപ്പെടുത്തിയിട്ടില്ല. തങ്ങൾക്ക് നീതി ലഭിക്കണമെന്നും ശിൽപ്പയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം ജൂലൈയിലാണ് കരമന മരുതൂർക്കടവ് പാലത്തിനു സമീപം ശിൽപ്പയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നടിയും മോഡലുമായിരുന്ന ശാസ്തമംഗലം ആർ.കെ.ഡി സ്മാരക ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായിരുന്നു. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളിലും ആൽബങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനയെ തുടർന്നാണ് ആത്മഹത്യാ വാദത്തിലേക്ക് പൊലീസ് എത്തിയത്. പൊലീസിന്റെ വാദം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും മുങ്ങി മരണമാണെന്ന് സ്ഥരീകരിച്ചിരുന്നു. എന്നാൽ ശിൽപയുടെ മാതാപിതാക്കൾ മകളുടെ മരണത്തിൽ ദുരൂഹത ഉന്നയിച്ചതോടെയാണ് ആന്തരികാവയവങ്ങൾ ശാസ്ത്രീയ പരിശോധനയയ്ക്ക് വിടാൻ പൊലീസ് തീരുമാനിച്ചത്. സെക്‌സ് റാക്കറ്റുമായി ശില്പയുടെ മരണത്തിന് ബന്ധമുണ്ടെന്ന് ശില്പയുടെ പിതാവ് ഷാജി പൊലീസിന് മൊഴി നൽകിയിട്ടും ലിജിൻ എന്ന യുവാവുമായുള്ള പ്രണയബന്ധത്തിന്റെ പേരിൽ കേസ് ഒതുക്കുകയാണ് പൊലീസ്. നിലവിൽ കാമുകനായ ലിജിൻ മാത്രമാണ് കേസിലെ പ്രതി. ആത്മഹത്യാപ്രേരണ കുറ്റമാണ് ഇയാൾക്കെതിരെ ചുമചത്തിയിരിക്കുന്നത്. ലിജിനൊപ്പം സംഭവ സ്ഥലത്തുണ്ടായിരുന്ന ശില്പയുടെ കൂട്ടൂകാരിയെ കേസിൽ പ്രതിചേർത്തിട്ടുമില്ല. ഇതിന്റെ അർത്ഥമാണ് ആർക്കും മനസ്സിലാവാത്തത്. ആറ്റിലേക്ക് ശിൽപ വീഴുന്നത് കണ്ടിട്ടും ആർഷ രക്ഷിക്കാൻ പോലും ശ്രമിച്ചിരുന്നില്ല.

കാട്ടാക്കട സ്വദേശിയായ യുവാവിനൊപ്പം മുമ്പ് ശില്പ ഡാൻസ് ട്രൂപ്പിൽ പങ്കെടുത്തിട്ടുണ്ട്. അന്ന് ശില്പയെ ഈ യുവാവ് വശീകരിക്കാൻ ശ്രമിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. എന്നാൽ ശിൽപ അഭിനയിക്കാൻ പോകുന്നതും ഗാനമേളകളിൽ പങ്കെടുക്കാൻ പോകുന്നതും ലിജിന് താൽപര്യം ഇല്ലായിരുന്നു. സംഭവ ദിവസം ശിൽപയും ലിജിനുമായി വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ലിജിൻ ശിൽപയെ അടിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് കരമനയാറ്റിൽ ശിൽപ ചാടിയത്. എന്നാൽ ഇതു കണ്ടു നിന്ന ലിജിനും കൂട്ടുകാരിയും ശിൽപയെ രക്ഷിക്കാൻ ശ്രമിച്ചില്ല. നാട്ടുകാരോട് പോലും ഇക്കാര്യം പറഞ്ഞില്ല. ഇതാണ് മരണത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്നാണ് ഒരു വാദം.

ശിൽപ അഭിനയിക്കുന്നതും മറ്റുള്ളവരുമായി ഇടപഴകുന്നതും ലിജിൻ ചോദ്യം ചെയ്തിരുന്നു. അഭിനയം നിർത്തണമെന്ന ലിജിന്റെ നിർബന്ധത്തിന് വഴങ്ങാത്തതാണ് വാക്കുതർക്കത്തിലും അടിയിലും അവസാനിച്ചത്. തുടർന്ന് ലിജിൻ ശിൽപയെ ആറ്റിലേക്ക് തള്ളിയിട്ടെന്നും പറയുന്നു. ഇതിനെല്ലാം സാക്ഷിയായ കൂട്ടുകാരിയുടെ നടപടികളും സംശയത്തിന് ഇടനൽകുന്നതായിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന്റെ ആത്മഹത്യാ വാദത്തിൽ പോലും ശിൽപയുടെ കൂട്ടുകാരിക്ക് എതിരെ കേസ് എടുക്കേണ്ടതാണ്. എന്നാൽ അതിന് മാത്രം പൊലീസ് തയ്യാറായില്ല. കേസ് അന്വേഷിച്ച കരമന പൊലീസ് സ്‌റ്റേഷനിൽ കാട്ടാക്കട സ്വദേശിയായ ഈ പെൺകുട്ടിയുടെ ബന്ധു ജോലി ചെയ്യുന്നുണ്ട്. ഈ സ്വാധീനമാണ് ഈ കുട്ടിയെ കേസിൽ നിന്ന് രക്ഷപ്പെടുത്തിയതെന്നാണ് ആക്ഷേപം.

ശിൽപ മരണപ്പെട്ട ജൂലൈ 18ന് കൂട്ടുകാരി നിർബന്ധിച്ചിട്ടാണ് ഒരു സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ശില്പ പോയത്. ആ പാർട്ടിയിൽ ആൺസുഹൃത്തുക്കൾ പങ്കെടുക്കുന്ന കാര്യം പറഞ്ഞിരുന്നില്ല. രാവിലെ പതിനൊന്നോടെ അച്ഛനും അമ്മയുമൊന്നിച്ചാണ് ശില്പ ബസ് സ്‌റ്റോപ്പിലെത്തിയത്. ഇവിടെ നിന്ന് ശില്പ ബാലരാമപുരത്തേക്ക് പോകാനും ഷാജിയും ഭാര്യയും നെടുമങ്ങാട്ടെ കുടുംബ വീട്ടിലേക്ക് പോകാനുമായി പിരിഞ്ഞു. വൈകിട്ട് മൂന്നരയോടെ ഷാജിയുടെ ഫോണിൽ വിളിച്ചാണ് ശില്പ വീട്ടിൽ എത്തിയോ എന്ന് കൂട്ടുകാരി അന്വേഷിച്ചത്.ഈ സമയം ഇവർ നെടുമങ്ങാട്ടെ വീട്ടിലായിരുന്നു. ഇതിനു ശേഷമാണ് കൂട്ടുകാരി ശില്പയുടെ വീട്ടിലെത്തി 300 രൂപ ഏൽപ്പിച്ച ശേഷം പെട്ടെന്ന് മടങ്ങിയത്.

ആറുമണിക്കുശേഷവും ശില്പ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് അമ്മ കൂട്ടുകാരിയുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ലിജിനൊപ്പം ശില്പ പോയിരിക്കുകയാണെന്ന് ധാർഷ്ട്യത്തോടെ പറഞ്ഞ് ഫോൺ കട്ട് ചെയ്ത ശേഷം സ്വിച്ച് ഒഫ് ചെയ്തു. തുടർന്ന് ലിജിനെ ഫോണിൽ ബന്ധപ്പടാൻ ശ്രമിച്ചപ്പോൾ കേൾക്കാൻ പറ്റുന്നില്ലെന്ന് പറഞ്ഞ് ഫോൺ ഓഫാക്കി. മൂന്നു മണിക്കുശേഷം അമ്മ ശില്പയുടെ ഫോണിൽ വിളിച്ചപ്പോഴൊന്നും എടുത്തില്ല.ഈ സമയത്തെല്ലാം കൂട്ടുകാരി അമ്മയുടെ ഫോണിലേക്ക് തിരികെ വിളിച്ചു. ശില്പയുടെ ഫോൺ തന്റെ പക്കലാണെന്നും ഫോൺ ലോക്കായതുകൊണ്ട് അത് എടുക്കാൻ കഴിയുന്നില്ലെന്നുമാണ് പറഞ്ഞത്.

ആർഷ, ഷാജഹാൻ, ലിജിൻ. ഇവർ മൂന്നു പേരും കൂടിയാണ് ശിൽപ മരിക്കുന്ന ദിവസം ബാലരാമപുരത്ത് ഈദ് പരിപാടിയിൽ പങ്കെടുക്കാനാണെന്നും പറഞ്ഞ് ശിൽപ വീട്ടിൽ നിന്ന് ഇറങ്ങുന്നത്. ബാലരാമപുരത്തേക്ക് ശിൽപയെ വിട്ടയയ്ക്കണമെന്ന് ഫോണിലൂടെ ശിൽപയുടെ അമ്മയെ നിർബന്ധിച്ചിരുന്നു. ശിൽപയും ലിജിനും ആർഷയും ഷാജഹാനും ചേർന്നാണ് മരുതൂർക്കടവിലെത്തിയതെന്നും ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകിയിരുന്നു. മരുതൂർകടവ് പാലത്തിന്റെ സമീപത്തും നിന്നും ശിൽപയുടെ ശരീരം കണ്ടെത്തിയതിനു ശേഷവും ശിൽപ ഉപയോഗിച്ചിരുന്ന മൊബൈൽഫോൺ ആർഷയുടെ കൈവശം ഉണ്ടായിരുന്നു.

ഏറെ ദുരൂഹതകൾ ഉയർന്ന മരണമായതു കൊണ്ട് പോസ്റ്റ്‌മോർട്ടം വീഡിയോയിൽ റെക്കോഡ് ചെയ്തിരുന്നു. ശിൽപയുടെ മരണഷശേഷം മണിക്കൂറുകൾക്കുള്ളിൽ ഫെയ്‌സ് ബുക്കിലെ പോസ്റ്റുകളും ഫ്രണ്ട്‌സ് ലിസ്റ്റ്ും ഡിലീറ്റ് ആയത് ആർഷയുടേയും ഷാജഹാന്റെയും ലിജിന്റെയും അറിവോടെ ആയിരുന്നുവെന്നും ഇവർ ആരോപണം ഉയർന്നിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വലതുചെവിക്ക് താഴെ മുറിവുണ്ടായിട്ടുണ്ടെന്നും വലത് കവിളിൽ തുടരെ തുടരെ മർദിച്ചതിന്റെ പാടുകൾ ഉള്ളതായും രേഖപ്പെടുത്തിയിരുന്നു. ഇതൊന്നും പൊലീസ് കേസ് അന്വേഷണത്തിൽ പരിഗണിച്ചേ ഇല്ലെന്നതാണ് വസ്തുത.