- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് കമന്റുകളും ട്രോളുകളും ചെയ്യുന്നത് ശരിയല്ല; മദ്യപിച്ചതല്ല പെയിൻകില്ലറിന്റെ സെഡേഷൻ; ഷൈൻ ആശുപത്രിയിൽ നിന്ന് നേരെ പ്രമോഷന് പോയി; ഷൈൻ ടോമിന്റെ അഭിമുഖത്തിലെ വിവാദത്തിന് വ്യക്തത നൽകി സഹോദരൻ
കൊച്ചി: ഒന്നു രണ്ട് ദിവസങ്ങളായി സൈബറിടത്തിൽ ട്രോളുകൾ ഏറ്റുവാങ്ങുന്നത് നടൻ ഷൈൻ ടോം ചാക്കോ ആണ്. ഒരു അഭിമുഖത്തിൽ അദ്ദേഹം മദ്യപാനിയെ പോലെ പെരുമാറി എന്ന ആരോപണമാണ് ട്രോളുകൾക്ക് ഇടയാക്കിയത്. വെയിൽ സിനിമയുടെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖങ്ങളാണ് വലിയ വിധത്തിൽ ചർച്ചയായത്. മദ്യപിച്ചാണ് ഷൈൻ അഭിമുഖങ്ങളിൽ പങ്കെടുത്തത് എന്ന രീതിയിൽ നിരവധി ട്രോളുകളും വന്നിരുന്നു. അതേസമയം ഷൈനിന് പരിക്ക് പറ്റിയതിനെ തുടർന്ന് പെയിൻകില്ലർ കഴിച്ചതിന്റെ സെഡേഷൻ കാരണമാണ് അഭിമുഖത്തിൽ ചെറിയ പ്രശ്നം സംഭവിച്ചതെന്ന് സഹോദരൻ ജോ ജോൺ ചാക്കോ പ്രതികിരച്ചു. ഒരു ഓൺലൈന് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സഹോദരൻ ഇക്കാര്യം വ്യക്തമാക്കിയത്.
തല്ലുമാല, ഫെയർ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് ഷൈനിന്റെ കാൽ മുട്ടിലെ ലിഗമെന്റിന് പരിക്ക് പറ്റുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചികിത്സയ്ക്ക് ശേഷം വൈകുന്നേരത്തോടെ ഹോട്ടലിലേക്ക് മടങ്ങുകയും ചെയ്തു. ഹോട്ടലിൽ എത്തി ഉടൻ തന്നെ വെയിൽ സിനിമയുടെ പ്രമോഷന് വേണ്ടി ഷൈൻ അഭിമുഖങ്ങൾ നൽകുകയായിരുന്നു എന്നാണ് ജോ പറഞ്ഞത്. സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാതെ തെറ്റായ രീതിയിൽ ഒരു വ്യക്തിയുടെ ശാരീരിക ബുദ്ധിമുട്ടിനെ കുറിച്ച് കമന്റുകളും ട്രോളുകളും ചെയ്യുന്നത് ശരിയല്ല. കുടുംബം എന്ന നിലയിൽ വലിയ വിഷമം അനുഭവപ്പെട്ടുവെന്നും ജോ വ്യക്തമാക്കി.
ജോ ജോൺ ചാക്കോ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ:
തല്ലുമാല, ഫെയർ & ലൗലി എന്നീ സിനിമകളുടെ ചിത്രീകരണത്തിനിടയിലാണ് പരിക്ക് പറ്റുന്നത്. ഒരു ഫൈറ്റ് സീനിൽ ഒരാളെ എടുത്ത് പൊക്കുന്നതിനിടയിൽ കാല് ട്വിസ്റ്റാവുകയായിരുന്നു. അങ്ങനെ ഇടത് കാൽ മുട്ടിന്റെ ലിഗമെന്റിന് പരിക്ക് പറ്റി. വളരെ അധികം വേദനയുണ്ടാവുന്ന ഒരു ആക്സിഡന്റാണ് അത്. പിന്നീട് ഷൂട്ട് നിർത്തി ആശുപത്രിയിൽ പോവുകയായിരുന്നു. പരിക്ക് മാറുന്നതിന് മുട്ട് മടക്കാൻ പാടില്ല. അതിനായി ഡോക്ടർ കാലിൽ ഒരു ബാന്റേജ് ഇട്ട് കൊടുക്കുകയായിരുന്നു. ലിഗമെന്റ് ശരിയാവുന്നതിന് കാൽ അനക്കരുത് എന്നാണ് പറഞ്ഞത്. അതിന് ശേഷം പെയിൻകില്ലർ എടുത്ത് ഹോട്ടലിലേക്ക് തിരിച്ച് വരുകയായിരുന്നു.
ഹോട്ടലിൽ തിരിച്ച് എത്തിയതിന് ശേഷം വെയിൽ എന്ന സിനിമയുടെ പ്രമോഷൻസ് ഉണ്ടായിരുന്നു. ഷെയിൻ നിഗം ഇല്ലാത്ത സാഹചര്യത്തിൽ ചേട്ടൻ എന്തായാലും പോയേ പറ്റു. പരിക്ക് പറ്റി ആശുപത്രിയിൽ നിന്ന് വന്ന ഉടനെയാണ് ചേട്ടൻ അഭിമുഖത്തിന് പോകുന്നത്. കിടക്കുമ്പോൾ പോലും ചേട്ടന് വല്ലാത്ത വേദനയായിരുന്നു. ആ സാഹചര്യത്തിലാണ് പോയി അഭിമുഖം കൊടുക്കുന്നത്.
ആരെ കുറിച്ചാണെങ്കിലും തെറ്റായ കാര്യങ്ങൾ സംസാരിക്കുമ്പോൾ അതിന്റേതായ വിഷമം ഉണ്ടാകും. പ്രത്യേകിച്ച് ഫാമിലി എന്ന നിലയിൽ ഞങ്ങൾക്ക് എല്ലാവർക്കും നല്ല വിഷമം ഉണ്ട്. ഒരു വ്യക്തിയുടെ ശാരീരികമായ പ്രശ്നത്തെ കുറിച്ച് തെറ്റായ രീതിയിലുള്ള കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. അത് ശരിയായ കാര്യമല്ല. ഒരാൾക്ക് അപകടം പറ്റിയിരിക്കുന്ന സമയത്ത് ആർക്കും പറയാൻ സാധിക്കില്ല ഓരോരുത്തരുടെ രീതികൾ എന്തായിരിക്കുമെന്ന്. എത്ര വേദന സഹിക്കുന്നു എന്നതും ആർക്കും പറയാൻ സാധിക്കില്ല. ഓരോ വ്യക്തിക്കും വേദന സഹിക്കുന്ന രീതി വ്യത്യസ്തമായിരിക്കും. ആ പരിമിതിക്ക് ഉള്ളിൽ നിന്ന് ഒരു വ്യക്തി അഭിമുഖം കൊടുക്കുന്ന സമയത്ത് കുറച്ച് പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. പെയിൻകില്ലറിന്റെ സെഡേഷനും ഉണ്ടായിരുന്നു.
ഏകദേശം 15ന് മുകളിൽ അഭിമുഖങ്ങളും ഉണ്ടായിരുന്നു. രാവിലെ ഷൂട്ട് തുടങ്ങി വൈകുന്നേരം വരെ ജോലി ചെയ്തതിന് ശേഷണമാണ് ആശുപത്രിയിലേക്ക് പോകുന്നത്. ആശുപത്രിയിൽ നിന്ന് നേരെ അഭിമുഖത്തിനായി പോവുകയായിരുന്നു. ഷൈനിന് പിന്തുണയുമായി തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണിയും രംഗത്തെത്തിയിരുന്നു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഷൈനിനെ ട്രോളുന്നവർക്ക് സംഭവത്തിൽ വ്യക്ത കൊടുക്കുകയാണ് മുനീർ ചെയ്തത്.
മറുനാടന് ഡെസ്ക്