- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചുണ്ടിൽ സിഗററ്റും മടിയിൽ ഷാംപെയ്നുമുള്ള ശിവഭഗവാൻ; മാഞ്ചസ്റ്ററിലെ നൈറ്റ് ക്ലബ്ബിനെതിരെ യുകെയിലെ ഹിന്ദുക്കളുടെ പ്രതിഷേധം ശക്തമായി; ക്ഷമാപണവുമായി ക്ലബ്ബ് ഉടമകൾ
പുരാണ കഥാപാത്രങ്ങളെയും ദൈവങ്ങളെയും വികൃതമായ രീതിയിൽ ചിത്രീകരിക്കുന്ന പരസ്യങ്ങളും മറ്റും എപ്പോഴും വിവാദമുണ്ടാക്കാറുണ്ട്. മാഞ്ചസ്റ്ററിലെ നിശാ ക്ലബ്ബിലും സംഭവിച്ചത് അതുതന്നെയാണ്. ചുണ്ടിൽ എരിയുന്ന സിഗററ്റും മടിയിൽ ഷാംപെയ്‌നുമായി ശിവഭഗവാന്റെ ചിത്രം വരച്ചതാണ് വിനയായത്. എൽറോ എന്ന പേരിൽ ലോകത്ത് മുഴുവൻ നിശാപാർട്ടികളൊരുക്കുന്ന ബാഴ്‌സലോണ ക്ലബ്ബാണ് കുടുങ്ങിയത്. മാഞ്ചസ്റ്ററിൽ ബോളിവുഡ് പ്രമേയമാക്കി ഒരുക്കിയ വിരുന്നിനുവേണ്ടിയാണ് ശിവനെ ഈ രീതിയിൽ അവർ ചിത്രീകരിച്ചത്. എന്നാൽ, ദൈവത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണം യുകെയിലെ ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും മറ്റും അവർ ശക്തമായി പ്രതികരിച്ചപ്പോൾ എൽറോ തെറ്റ് മനസ്സിലാക്കി ഖേദപ്രകടനം നടത്തി. ആൽബർട്ട് ഹാളിലാണ് വിരുന്ന് നടക്കേണ്ടിയിരുന്നത്. അവിടെ ചിത്രം മാറ്റിയതായി അധികൃതർ ഓൺലൈനിലൂടെ അറിയിക്കുകയും ചെയ്തു. കോഴിത്തലയും ചുണ്ടിൽ സിഗരറ്റും മടിയിൽ ഷാംപെയ്‌നുമായാണ് എൽറോയുടെ പരസ്യത്തിൽ ശിവൻ പ്രത്യക്ഷപ്പെട്ടിരുന്നത്. കൈയിലൊരു മൊബൈൽ ഫോണു മുണ്ടായിരുന്ന
പുരാണ കഥാപാത്രങ്ങളെയും ദൈവങ്ങളെയും വികൃതമായ രീതിയിൽ ചിത്രീകരിക്കുന്ന പരസ്യങ്ങളും മറ്റും എപ്പോഴും വിവാദമുണ്ടാക്കാറുണ്ട്. മാഞ്ചസ്റ്ററിലെ നിശാ ക്ലബ്ബിലും സംഭവിച്ചത് അതുതന്നെയാണ്. ചുണ്ടിൽ എരിയുന്ന സിഗററ്റും മടിയിൽ ഷാംപെയ്‌നുമായി ശിവഭഗവാന്റെ ചിത്രം വരച്ചതാണ് വിനയായത്. എൽറോ എന്ന പേരിൽ ലോകത്ത് മുഴുവൻ നിശാപാർട്ടികളൊരുക്കുന്ന ബാഴ്‌സലോണ ക്ലബ്ബാണ് കുടുങ്ങിയത്. മാഞ്ചസ്റ്ററിൽ ബോളിവുഡ് പ്രമേയമാക്കി ഒരുക്കിയ വിരുന്നിനുവേണ്ടിയാണ് ശിവനെ ഈ രീതിയിൽ അവർ ചിത്രീകരിച്ചത്.
എന്നാൽ, ദൈവത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രചരണം യുകെയിലെ ഹിന്ദുക്കളെ പ്രകോപിപ്പിച്ചു. സോഷ്യൽ മീഡിയയിലൂടെയും മറ്റും അവർ ശക്തമായി പ്രതികരിച്ചപ്പോൾ എൽറോ തെറ്റ് മനസ്സിലാക്കി ഖേദപ്രകടനം നടത്തി. ആൽബർട്ട് ഹാളിലാണ് വിരുന്ന് നടക്കേണ്ടിയിരുന്നത്. അവിടെ ചിത്രം മാറ്റിയതായി അധികൃതർ ഓൺലൈനിലൂടെ അറിയിക്കുകയും ചെയ്തു.
കോഴിത്തലയും ചുണ്ടിൽ സിഗരറ്റും മടിയിൽ ഷാംപെയ്‌നുമായാണ് എൽറോയുടെ പരസ്യത്തിൽ ശിവൻ പ്രത്യക്ഷപ്പെട്ടിരുന്നത്. കൈയിലൊരു മൊബൈൽ ഫോണു മുണ്ടായിരുന്നു. ഒരു കണ്ണ് മൂടിക്കെട്ടിയ കടുവയുടെ പുറത്തിരിക്കുന്ന തരത്തിലായിരുന്നു ചിത്രീകരണം. ഫെബ്രുവരി 18-നും 19-നുമാണ് ആൽബർട്ട് ഹാളിൽ എൽറോ ബോളിവുഡ് പ്രമേയമാക്കി പാർട്ടി നടത്തുന്നത്.
എന്നാൽ, ഓൺലൈനിൽ പരസ്യം വന്നതോടെ തന്നെ ഇതിനെതിരെ ശക്തമായ വിമർശനമുയർന്നു. ഹിന്ദുക്കളെ വേദനിപ്പിക്കുന്നതാണ് എൽറോയുടെ പരസ്യമെന്ന് കിങ്‌സ് കോളേജ് ലണ്ടൻ ഹിന്ദു സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് ഹിതേൻ മിസ്ട്രി പറഞ്ഞു. ആളുകൾ പുണ്യമെന്ന് കരുതുന്ന രൂപങ്ങളെ ഈ രീതിയിൽ വികലമായി അവതരിപ്പിക്കുന്നത് വിശ്വാസികളെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ പലഭാഗത്തുനിന്നും ഉയർന്നതോടെയാണ് എൽറോ ഖേദപ്രകടനം നടത്തി തടിതപ്പിയത്.