- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇപ്പോൾ ഇവിടെ വന്നപ്പോൾ ഒരുത്തൻ എന്നെ നുള്ളി; വേറെ എതെങ്കിലും സ്ഥാനാർത്ഥിയെ കേറി നുള്ളാൻ പറ്റുമോ? അവർക്ക് നുള്ളാനും അവർക്ക് കൈയേ പിടിക്കാനും പിണങ്ങാനും ഒക്കെയുള്ള ആളാണ് ഞാൻ; ശോഭനാ ജോർജിന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വക്രദൃഷ്ടിക്കാരന്റെ കണ്ടെത്തൽ വീണ്ടും സോഷ്യൽ മീഡിയ ചർച്ചയാകുമ്പോൾ
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സിപിഎമ്മിനായി ഇത്തവണ വോട്ട് തേടി ശോഭനാ ജോർജ് എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി വോട്ട് തേടിയ സ്ഥാനാർത്ഥിയായിരുന്നു ശോഭനാ ജോർജ്. ഇത്തവണയുടെ ശോഭനയും മത്സരത്തിനുണ്ടാകുമെന്ന വിലയിരുത്തൽ എത്തി. ഇതിനിടെയാണ് ഇടത് സ്ഥാനാർത്ഥിക്ക് ശോഭന പിന്തുണ നൽകിയത്. പക്ഷേ സോഷ്യൽ മീഡിയ ശോഭനയുടെ കഴിഞ്ഞ തവണത്തെ പ്രചരണം ചർച്ചയാക്കുകയാണ്. മാതൃഭൂമിയുടെ വക്രദൃഷ്ടിയിൽ വന്ന വീഡിയോ ആണ് ഇത്. ഈ നാടിന്റെ നന്മയ്ക്ക് നാടിന്റെ പുരോഗതിക്ക് വേണ്ടി എനിക്ക് വോട്ട ചെയ്യണം-ഇതാണ് പ്രധാന അഭ്യർത്ഥന. അവർക്ക് എന്നെ പോലെ ഒരു സ്ഥാനാർത്ഥി. ഇവിടെ ഞാൻ വന്നപ്പോൾ ഒരാൾ എന്നെ വന്ന് നുള്ളി. മറ്റാരെയെങ്കിലും നൂള്ളാൻ അവർക്ക് കഴിയുമോ...ആവർക്ക് നുള്ളാനും അവർക്ക് കൈയേ പിടിക്കാനും പിണങ്ങാനും ഇണങ്ങാനും ഒക്കെയുള്ള ആളാണ് ഞാൻ. ചാനലിന് അഭിമുഖത്തിൽ ശോഭനാ ജോർജ് കാര്യങ്ങളും സാധ്യതകളും രണ്ട് വർഷം മുമ്പ് വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതാണ് സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്
തിരുവനന്തപുരം: ചെങ്ങന്നൂരിൽ സിപിഎമ്മിനായി ഇത്തവണ വോട്ട് തേടി ശോഭനാ ജോർജ് എത്തും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയുമായി വോട്ട് തേടിയ സ്ഥാനാർത്ഥിയായിരുന്നു ശോഭനാ ജോർജ്. ഇത്തവണയുടെ ശോഭനയും മത്സരത്തിനുണ്ടാകുമെന്ന വിലയിരുത്തൽ എത്തി. ഇതിനിടെയാണ് ഇടത് സ്ഥാനാർത്ഥിക്ക് ശോഭന പിന്തുണ നൽകിയത്. പക്ഷേ സോഷ്യൽ മീഡിയ ശോഭനയുടെ കഴിഞ്ഞ തവണത്തെ പ്രചരണം ചർച്ചയാക്കുകയാണ്. മാതൃഭൂമിയുടെ വക്രദൃഷ്ടിയിൽ വന്ന വീഡിയോ ആണ് ഇത്.
ഈ നാടിന്റെ നന്മയ്ക്ക് നാടിന്റെ പുരോഗതിക്ക് വേണ്ടി എനിക്ക് വോട്ട ചെയ്യണം-ഇതാണ് പ്രധാന അഭ്യർത്ഥന. അവർക്ക് എന്നെ പോലെ ഒരു സ്ഥാനാർത്ഥി. ഇവിടെ ഞാൻ വന്നപ്പോൾ ഒരാൾ എന്നെ വന്ന് നുള്ളി. മറ്റാരെയെങ്കിലും നൂള്ളാൻ അവർക്ക് കഴിയുമോ...ആവർക്ക് നുള്ളാനും അവർക്ക് കൈയേ പിടിക്കാനും പിണങ്ങാനും ഇണങ്ങാനും ഒക്കെയുള്ള ആളാണ് ഞാൻ. ചാനലിന് അഭിമുഖത്തിൽ ശോഭനാ ജോർജ് കാര്യങ്ങളും സാധ്യതകളും രണ്ട് വർഷം മുമ്പ് വിശദീകരിച്ചത് ഇങ്ങനെയാണ്. ഇതാണ് സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോ.
എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ വേദി പങ്കിട്ട് മുൻ എംഎൽഎ ശോഭനാ ജോർജ് ഇടത് ക്യാമ്പിൽ സജീവമായിരുന്നു. ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടിയുള്ള പ്രചാരണ പരിപാടിയിലാണ് ശോഭനാ ജോർജ് പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലെ വോട്ട് തേടൽ വീഡിയോ സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് തിരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്.
ചെങ്ങന്നൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് ശോഭനാ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 1991മുതൽ നാലു തവണ ചെങ്ങന്നൂരിൽ നിന്ന് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ശോഭനാ ജോർജ് പിന്നീട് കോൺഗ്രസിൽനിന്ന് പുറത്തുപോയിരുന്നു. സജി ചെറിയാനെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം ശോഭന ജോർജിന്റെ വീട്ടിലെത്തി സജി ചെറിയാനും കോടിയേരിയും ചർച്ചനടത്തിയിരുന്നു.
1991 മുതൽ തുടർച്ചയായി മൂന്ന് തവണ ചെങ്ങന്നൂരിൽ മൽസരിച്ച് ജയിച്ച നേതാവാണ് ശോഭന ജോർജ്. ഈ സാഹചര്യത്തിലാണ് സിപിഎം ശോഭനയെ ഒപ്പം നിർത്തുന്നത്. 2006ൽ ശോഭന ജോർജിന്റെ സീറ്റിൽ പിസി വിഷ്ണുനാഥിനെ മൽസരിപ്പിക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് അവർ പാർട്ടിയുമായി അകന്നത്. വ്യാജ രേഖാ കേസും ഇതിന് കാരണമായി. അന്ന് തിരുവനന്തപുരത്ത് ശോഭനയ്ക്ക് മത്സരിക്കാൻ സീറ്റ് നൽകി. പിന്നീട് പാർട്ടിയുമായി തീർത്തും അകന്ന അവർ 2016ൽ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ വിഷ്ണുനാഥിനെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മൽസരിച്ചു. തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
വിമതയായി മൽസരിച്ച ശോഭനയ്ക്ക് 3966 വോട്ട് നേടി. ശോഭനയുടെ പ്രചരണം വിഷ്ണുനാഥിന്റെ പരാജയത്തിന് കാരണമാവുകയും ചെയ്തു. ചെങ്ങന്നൂരിൽ മാർത്തോമാ സഭയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ശോഭനയ്ക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഇടതുപക്ഷം ശോഭനയെ ഇത്തവ ണ കൂടെ നിർത്തുന്നത്.