- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിലകുറഞ്ഞ പ്രശസ്തിക്കായി കോടതിയെ ഉപയോഗിക്കരുത്; ഉന്നയിക്കുന്നതെല്ലാം വികൃതമായ ആരോപണങ്ങൾ; നടപടി എല്ലാവർക്കും പാഠമാകണമെന്ന് വിശദീകരിച്ച് വനിതാ നേതാവിൽ നിന്ന് ഈടാക്കിയത് 25000 രൂപയുടെ പിഴ; നടപടി കടുത്തതാകാതിരിക്കാൻ മാപ്പ് പറഞ്ഞ് തടിയൂരി ശോഭാ സുരേന്ദ്രനും; ശബരിമലയിലെ പൊതുതാൽപ്പര്യ ഹർജി ബിജെപി ജനറൽ സെക്രട്ടറിക്ക് തിരിച്ചടിയായി; ഹൈക്കോടതി നടത്തിയത് രൂക്ഷമായ വിമർശനങ്ങൾ
കൊച്ചി : ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിൽ പൊലീസ് അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി സർക്കാർ പാലിക്കുന്നില്ലെന്നും ആരോപിച്ച് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. ശോഭാ സുരേന്ദ്രന് പിഴ ഈടാക്കുകയും ചെയ്തു. 25000 പിഴ ഈടാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും. ശബരിമലയിൽ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പൊലീസ് അപമാനിച്ചു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന് കിഷൻഭായി കേസിൽ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തിൽ ഇതു നടപ്പായില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഹർജി ശോഭാ സ
കൊച്ചി : ബിജെപി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കേരളത്തിൽ പൊലീസ് അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന സുപ്രീംകോടതി വിധി സർക്കാർ പാലിക്കുന്നില്ലെന്നും ആരോപിച്ച് ശോഭാ സുരേന്ദ്രൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. ഈ ഹർജിയിലാണ് ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ നടത്തിയത്. ശോഭാ സുരേന്ദ്രന് പിഴ ഈടാക്കുകയും ചെയ്തു. 25000 പിഴ ഈടാക്കിയാണ് ഹൈക്കോടതി കേസ് തള്ളിയത്. ഹർജി ഇന്നു പരിഗണിച്ചേക്കും.
ശബരിമലയിൽ കേന്ദ്രമന്ത്രിയെയും ഹൈക്കോടതി ജഡ്ജിയെയും പൊലീസ് അപമാനിച്ചു. നിരപരാധികളും അയ്യപ്പ ഭക്തരുമായ സാധാരണക്കാരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുന്നു. പ്രതികളെ കുറ്റവിമുക്തരാക്കിയ കേസുകളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന് കിഷൻഭായി കേസിൽ 2014 ജനുവരി ഏഴിന് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു. കേരളത്തിൽ ഇതു നടപ്പായില്ലെന്ന് പറഞ്ഞാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഹർജി ശോഭാ സുരേന്ദ്രന് വിനയായി. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് കോടതി നിരീക്ഷിച്ചു. വികൃതമായ ആരോപണങ്ങളാണ് ശോഭാ സുരേന്ദ്രൻ ഉന്നയിച്ചതെന്നും ആരോപിച്ചു. ഇതോടെ കോടതിയിൽ ശോഭാ സുരേന്ദ്രൻ മാപ്പു പറഞ്ഞു. ഇതോടെയാണ് 25,000 രൂപ പിഴ ഈടാക്കി കേസ് കോടതി തള്ളിയത്.
5000 അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആയിരക്കണക്കിന് കള്ളക്കേസ് എടുത്തു. ബിജെപി നേതാവായ കെ. സുരേന്ദ്രനെ ശബരിമല ദർശനത്തിനെത്തിയപ്പോൾ അറസ്റ്റ് ചെയ്തു. ജാമ്യം ലഭിക്കാത്ത ഒരു ഡസനിലേറെ കേസുകളാണ് അടിച്ചേല്പിച്ചത്. 2014 ലെ സുപ്രീംകോടതി വിധിക്കുശേഷം പ്രതികൾ കുറ്റവിമുക്തരാക്കപ്പെട്ട കേസുകളിൽ ഉത്തരവാദികളായ പൊലീസുകാരുടെ വിവരം ഹാജരാക്കണമെന്നും ഇവർക്കെതിരെ നടപടിക്ക് നിർദ്ദേശിക്കണമെന്നും ഹർജിയിൽ ശോഭാ സുരേന്ദ്രൻ ആവശ്യപ്പെടുന്നു.
സെപ്റ്റംബർ 29 മുതൽ അറസ്റ്റിലായ അയ്യപ്പ ഭക്തരുടെ കേസ് വിവരങ്ങൾ ഹാജരാക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ ഇടക്കാല ആവശ്യം. ശബരിമലയിലെ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് ദേവസ്വം ഓംബുഡ്സ്മാൻ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശി പ്രേംചന്ദ് നൽകിയ ഹർജിയും ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കാൻ മാറ്റിയിട്ടുണ്ട്.