- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിലരെ എത്രശ്രമിച്ചാലും ദൈവം പോകാൻ അനുവദിക്കില്ല; 30,000 വോൾട്ടിന്റെ വൈദ്യുതി ലൈനിൽ നിന്നും ആഘാതമേറ്റ് വീണത് 100 അടി താഴ്ചയിലേക്ക്! എന്നിട്ടും യുവാവ് പൊള്ളലോടെ ഇറങ്ങി നടന്നുപോകുന്ന വീഡിയോ വൈറലാകുന്നു
മരിക്കാൻ ഓരോരുത്തർക്കും ഓരോ സമയമുണ്ട്. അതിന് മുന്നെ നയാഗ്ര വെള്ളച്ചാട്ടത്തിൽനിന്ന് വീണാലും രക്ഷയുണ്ടാകില്ല. ഇവിടെ ഈ യുവാവ് ജീവിതത്തിലേക്ക് രക്ഷപ്പെട്ടത് അത്തരമൊരു സംഭവത്തിലാണ്. 30,000 വോൾട്ടുള്ള പടുകൂറ്റൻ വൈദ്യുതി ടവറിൽ കയറിയ ഇയാൾക്ക് രണ്ടുവട്ടമാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്തേയ്ക്ക് വീണതാകട്ടെ 100 അടിയോളം താഴ്ചയോളം. കണ്ടുനിന്നവരെയാകെ സ്തബ്ധരാക്കിയ സംഭവമായിരുന്നു അത്. ജീവനൊടുക്കാൻ വേണ്ടി ടവറിൽ കയറിയ യുവാവ് ആദ്യമൊരുവട്ടം തീഗോളം പോലൊന്ന് കത്തി. ഏതാനും സെക്കൻഡുകൾക്കു ശേഷം ഒരിക്കൽക്കൂടി. പിന്നീട് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ആളുകൾ അലമുറയിട്ടുകൊണ്ടാണ് ഈ ഭീകരദൃശ്യത്തിന് സാക്ഷിയായത്. എന്നാൽ, അവരെ അത്ഭുതപ്പെടുത്തിയ കാഴ്ച പിന്നീടാണ് ഉണ്ടായത്. ശരീരമാസകലം പൊള്ളിയ നിലയിൽ അയാൾ നടന്നുനീങ്ങുന്നതായിരുന്നു കാഴ്ച. പലയിടത്തും പൊള്ളിയടർന്നിട്ടുണ്ടെങ്കിലും വീഴ്ചയിൽ കാര്യമായ പരിക്കേറ്റിരുന്നില്ല. വേദന കടിച്ചമർത്തി വാഹനങ്ങൾക്ക് അരികിലേക്കുപോകുന്ന ദൃശ്യയത്തോടെയാണ് വീഡിയോ സമാപിക്കുന്നത്. യുവാവിന് വൈ
മരിക്കാൻ ഓരോരുത്തർക്കും ഓരോ സമയമുണ്ട്. അതിന് മുന്നെ നയാഗ്ര വെള്ളച്ചാട്ടത്തിൽനിന്ന് വീണാലും രക്ഷയുണ്ടാകില്ല. ഇവിടെ ഈ യുവാവ് ജീവിതത്തിലേക്ക് രക്ഷപ്പെട്ടത് അത്തരമൊരു സംഭവത്തിലാണ്. 30,000 വോൾട്ടുള്ള പടുകൂറ്റൻ വൈദ്യുതി ടവറിൽ കയറിയ ഇയാൾക്ക് രണ്ടുവട്ടമാണ് ഷോക്കേറ്റത്. ഷോക്കേറ്റ് നിലത്തേയ്ക്ക് വീണതാകട്ടെ 100 അടിയോളം താഴ്ചയോളം.
കണ്ടുനിന്നവരെയാകെ സ്തബ്ധരാക്കിയ സംഭവമായിരുന്നു അത്. ജീവനൊടുക്കാൻ വേണ്ടി ടവറിൽ കയറിയ യുവാവ് ആദ്യമൊരുവട്ടം തീഗോളം പോലൊന്ന് കത്തി. ഏതാനും സെക്കൻഡുകൾക്കു ശേഷം ഒരിക്കൽക്കൂടി. പിന്നീട് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ആളുകൾ അലമുറയിട്ടുകൊണ്ടാണ് ഈ ഭീകരദൃശ്യത്തിന് സാക്ഷിയായത്.
എന്നാൽ, അവരെ അത്ഭുതപ്പെടുത്തിയ കാഴ്ച പിന്നീടാണ് ഉണ്ടായത്. ശരീരമാസകലം പൊള്ളിയ നിലയിൽ അയാൾ നടന്നുനീങ്ങുന്നതായിരുന്നു കാഴ്ച. പലയിടത്തും പൊള്ളിയടർന്നിട്ടുണ്ടെങ്കിലും വീഴ്ചയിൽ കാര്യമായ പരിക്കേറ്റിരുന്നില്ല. വേദന കടിച്ചമർത്തി വാഹനങ്ങൾക്ക് അരികിലേക്കുപോകുന്ന ദൃശ്യയത്തോടെയാണ് വീഡിയോ സമാപിക്കുന്നത്.
യുവാവിന് വൈദ്യുതാഘാതത്തിലും വീഴ്ചയിലും കാര്യമായ പരിക്കൊന്നും പുറമെയ്‌ക്ക് കാണാനില്ലെങ്കിലും ആന്തരികമായ പരിക്കുപറ്റിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. യുവാവ് അപകടത്തെ അതിജീവിച്ചോ എന്നതും വ്യക്തമല്ല.