തിരുവനന്തപുരം: കേരളം ദൈവത്തിന്റെ സ്വന്തം നാടാണെന്നത് ഇനി വെറും പറച്ചിലും പരസ്യവാചകവും മാത്രമാകും. സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയിൽ സാരമായ മാറ്റമുണ്ടാകുന്നു എന്നാണ് പുറത്തുവരുന വിവരങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സ്ത്രകൾ ഒട്ടും സുരക്ഷിതരല്ലാത്ത സംസ്ഥാനം എന്ന നിലയിലേക്കാണ് കേരളത്തിന്റെ പോക്ക്. ഇപ്പോഴത്തെ നില തുടർന്ന് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഒന്നാം സ്ഥാനത്തെത്തും. കേരളത്തിൽ ദിവസം അഞ്ച് സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുന്നു എന്നതാമ് പുതുതായി പുറത്തു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് വെള്ളിയാഴ്ചയാണ് കേരള പൊലീസ് പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രജിസ്റ്റ്രർ ചെയ്തിരിക്കുന്നത് 85, മലപ്പുറമാണ് രണ്ടാമത് 64 കേസുകൾ.

2015 ലെ ആറുമാസങ്ങൾ കഴിയുമ്പോൾ സംസ്ഥാനത്ത് പൊലീസെടുത്ത ബലാത്സംഗ കേസുകൾ 886. കഴിഞ്ഞ വർഷത്തേക്കാൾ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതിൽ തന്നെ നല്ലൊരുപങ്കും കേസുകളിൽ അതിക്രമത്തിന് ഇരയായിരിക്കുന്നത് പ്രായ പൂർത്തിയാവാത്ത പെൺകുട്ടികളാണ്. ആകെ റിപ്പോർട്ടു ചെയ്ത 886 കേസുകളിൽ 322 ഏണ്ണം പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്കെതിരാണ് നടന്നിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുതിയ കണക്കു പ്രകാരം ദിവസം അഞ്ച് സ്ത്രീകൾ ബലാത്സംഘത്തിനിരയാവുന്നുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളുടെ കണക്ക് വെള്ളിയാഴ്ചയാണ് കേരള പൊലീസ് പുറത്തുവിട്ടത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ രജിസ്റ്റ്രർ ചെയ്തിരിക്കുന്നത് 85, മലപ്പുറമാണ് രണ്ടാമത് 64 കേസുകൾ. 2014ൽ ഒരു വർഷം 1283 കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ 2015 ആറൂമാസം മാത്രം പിന്നിടുമ്പോൾ 866 കേസുകൾ റിപ്പോർട്ടു ചെയ്തത് കഴിഞ്ഞ വർഷത്തേക്കാൾ കേസുകളുടെ എണ്ണം വർദ്ധിക്കുമെന്ന് സൂചിപ്പിക്കുന്നു.

ജൂൺവരെയുള്ള 2015ലെ ആറുമാസത്തിൽ രണ്ട് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങൾ രജിസ്റ്റ്രർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ കൊല്ലം 19 കേസുകളാണ് സ്ത്രീധനവുമായി ബന്ധപ്പെട്ട മരണങ്ങളുടെ പേരിൽ രജിസ്റ്റ്രർ ചെയ്തിരുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 76 കേസുകളാണ് സംസ്ഥാനത്ത് ഈ വർഷത്തെ ആദ്യത്തെ ആറുമാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം മറ്റ് സംസ്ഥാനങ്ങളിലേക്കാൾ മികച്ച പൊലീസിംഗിന്റെ തെളിവാണ് ഇതെന്ന് വാദിക്കുന്നവരും കുറവല്ല. ഇവിടെ ചെറിയ അതിക്രമങ്ങളിൽ പോലും കൃത്യമായ പൊലീസ് ഇടപെടൽ ഉണ്ടാകുന്നു എന്നതാണ് പ്രധാന പ്രത്യേകത.