- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ പൊലീസ് വെടിവച്ചുകൊന്ന യാക്കൂബിന്റെ സ്മാരകത്തിൽ തടിച്ചുകൂടിയത് ആയിരങ്ങൾ; വാവിട്ടുനിലവിളിച്ച് അമ്മയും ബന്ധുക്കളും; പൊലീസ് നടപടിയെ കുറിച്ച് അന്വേഷണം
ബ്രിട്ടനിലെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ദേശീയപാതയിൽ വെടിവച്ചുകൊന്ന മയക്കുമരുന്ന് കടത്തുകാരൻ യാസർ യാക്കൂബിന്റെ ശവസംസ്‌കാരച്ചടങ്ങിനെത്തിയത് ആയിരങ്ങൾ. യാക്കൂബ് മയക്കുമരുന്ന് കടത്തുകാരനായിരുന്നില്ലെന്നും മുൻനിശ്ചയിച്ചതുപ്രകാരം പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ബിലാൽ മസ്ജിദിൽ നടന്ന ഖബറടക്കത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. യാക്കൂബിന്റെ കുടുംബാംഗങ്ങൾ തീർത്തും തകർന്ന നിലയിലായിരുന്നു. വാവിട്ടുകരഞ്ഞ അമ്മ സഫിയയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. തന്റെ മകൻ ഉത്തരവാദമുള്ള മകനായിരുന്നുവെന്നും ക്രിമിനൽ ആയിരുന്നില്ലെന്നും യാസറിന്റെ അച്ഛൻ മുഹമ്മദ് പറഞ്ഞു. യാസർ യാക്കൂബിനെ പൊലീസ് വെടിവച്ചുകൊന്നത് വെസ്റ്റ് യോർക്ക്ഷയറിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഖബറടക്കത്തിനുശേഷം ബിലാൽ മസ്ജിദിൽ ചേർന്ന യോഗത്തിൽ പള്ളിയിലെ ഇമാം മുഹമ്മദ് അക്രം പൊ
ബ്രിട്ടനിലെ പൊലീസ് തിങ്കളാഴ്ച വൈകിട്ട് ദേശീയപാതയിൽ വെടിവച്ചുകൊന്ന മയക്കുമരുന്ന് കടത്തുകാരൻ യാസർ യാക്കൂബിന്റെ ശവസംസ്‌കാരച്ചടങ്ങിനെത്തിയത് ആയിരങ്ങൾ. യാക്കൂബ് മയക്കുമരുന്ന് കടത്തുകാരനായിരുന്നില്ലെന്നും മുൻനിശ്ചയിച്ചതുപ്രകാരം പൊലീസ് വെടിവച്ചുകൊല്ലുകയായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും ആരോപിച്ചു. പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്.
ബിലാൽ മസ്ജിദിൽ നടന്ന ഖബറടക്കത്തിൽ ബന്ധുക്കളും സുഹൃത്തുക്കളുമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. യാക്കൂബിന്റെ കുടുംബാംഗങ്ങൾ തീർത്തും തകർന്ന നിലയിലായിരുന്നു. വാവിട്ടുകരഞ്ഞ അമ്മ സഫിയയെ ആശ്വസിപ്പിക്കാനാവാതെ ബന്ധുക്കൾ വിങ്ങിപ്പൊട്ടി. തന്റെ മകൻ ഉത്തരവാദമുള്ള മകനായിരുന്നുവെന്നും ക്രിമിനൽ ആയിരുന്നില്ലെന്നും യാസറിന്റെ അച്ഛൻ മുഹമ്മദ് പറഞ്ഞു.
യാസർ യാക്കൂബിനെ പൊലീസ് വെടിവച്ചുകൊന്നത് വെസ്റ്റ് യോർക്ക്ഷയറിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഖബറടക്കത്തിനുശേഷം ബിലാൽ മസ്ജിദിൽ ചേർന്ന യോഗത്തിൽ പള്ളിയിലെ ഇമാം മുഹമ്മദ് അക്രം പൊലീസ് നടപടിയെ ശക്തമായി അപലപിച്ചു. നമ്മളെ സംരക്ഷിക്കേണ്ടവർ അന്തകരായി മാറുന്ന കാഴ്ചയാണിതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിം സമൂഹത്തിൽത്തന്നെ ഇത് വലിയ പ്രതിഷേധത്തിനിടയാക്കുമെന്നും അദ്ദേഹം അധികൃതരെ ഓർമിപപ്പിച്ചു.
യാക്കൂബ് യാസർ അധോലോകവുമായി ബന്ധമുള്ള മയക്കുമരുന്ന് കടത്തുകാരനാണെന്നാണ് പൊലീസ് ആരോപിക്കുന്നത്. ആയുധങ്ങളുമായി പോവുകയാണെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പൊലീസ് ഇയാളുടെ കാറിനെ പിന്തുടർന്നതും വെടിവച്ചതും. യാക്കൂബ് സഞ്ചരിച്ചിരുന്ന ഓഡി കാറിനടിയിൽനിന്ന് സൈലൻസറും കാറിനുള്ളിൽനിന്ന് ഒരു ഹാൻഡ്ഗണ്ണും കണ്ടെത്തിയതായും പൊലീസ് പറയുന്നു. സംഭവം സംബന്ധിച്ച് ബ്രാഡ്ഫഡ് കൊറോണേഴ്‌സ് കോടതിയിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്.
യാക്കൂബിന്റെ വധത്തിനുപിന്നിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് 4 യാക്കൂബ് എന്ന പേരിലുള്ള സംഘടന നിലവിൽവന്നിട്ടുണ്ട്. യാക്കൂബിന്റെ കുടുംബത്തിനുണ്ടായ നഷ്ടം പരിഹരിക്കാനാവാത്തതാണെന്നും മുസ്ലിം സമൂഹത്തിലുണ്ടാക്കിയ വേദന കാണാതിരിക്കാനാവില്ലെന്നും ഇമാം മുഹമ്മദ് അക്രം പറഞ്ഞു. കാറിന്റെ ജനാലച്ചില്ലിലൂടെ നെഞ്ചിലേറ്റ വെടിയുണ്ടയാണ് മരണകാരണമെന്ന് ബ്രാഡ്ഫഡ് കോടതിയിൽ പ്രോസിക്യൂട്ടർമാർ അറിയിച്ചു.