- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹച്ചടങ്ങിനിടെ അപ്രതീക്ഷിതമായി പള്ളിയിലെത്തിയ മധ്യവയസ്കൻ അരയിൽനിന്ന് തോക്കെടുത്തു തുരുതുരെ വെടിവച്ചു; ആക്രമണത്തിൽ പകച്ച അതിഥികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു; ദുരന്തം ബ്രസീലിൽ
സാവോപോളോ: ബ്രസീലിൽ വിവാഹച്ചടങ്ങിനിടെ പള്ളിയിൽ വെടിവയ്‌പ്പ്. അലഗോസിലെ ഔർ ലേഡി ഓഫ് കൺസപ്ഷൻ പള്ളിയിലാണു ദുരന്തം നടന്നത്. വിവാത്തിനെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്കെതിരേയാണ് ആക്രമണം ഉണ്ടായത്. രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമല്ല. പള്ളിയിൽനിന്ന് രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ഉമ്പർട്ടോ ഫെറെയ്‌റ എന്ന മധ്യവയസ്‌കനാണ് ആക്രമണം നടത്തിയത്. പള്ളിയിൽ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിൽ എത്തിയ ഇയാൾ പള്ളിക്കുള്ളിലേക്ക് നടന്നു കയറിയശേഷം അരയിൽനിന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഫെറെയ്‌റയുടെ മകൻ നേരത്തേ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് പള്ളിക്കുള്ളിൽ നടന്നതെന്ന് പൊലീസ് കരുതുന്നു. ജീൻസും ടീഷർട്ടും ധരിച്ചെത്തിയ ഫെറെയ്‌റ കാർ പാർക് ചെയ്ത ശേഷം പള്ളിക്കുള്ളിലേക്കു നടന്നു കയറി. താനുദ്ദേശിച്ചവരെ കണ്ടെത്തിയപ്പോൾ ഒരു പ്രകോപനവുമില്ലാതെ അരയിൽനിന്ന് തോക്കെടുത്തു. ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തിൽ
സാവോപോളോ: ബ്രസീലിൽ വിവാഹച്ചടങ്ങിനിടെ പള്ളിയിൽ വെടിവയ്‌പ്പ്. അലഗോസിലെ ഔർ ലേഡി ഓഫ് കൺസപ്ഷൻ പള്ളിയിലാണു ദുരന്തം നടന്നത്. വിവാത്തിനെത്തിയ ഒരു കുടുംബത്തിലെ മൂന്നു പേർക്കെതിരേയാണ് ആക്രമണം ഉണ്ടായത്. രണ്ടു പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില ഗുരുതരമല്ല. പള്ളിയിൽനിന്ന് രക്ഷപ്പെട്ട അക്രമിക്കായി പൊലീസ് തെരച്ചിൽ തുടരുകയാണ്.
ഉമ്പർട്ടോ ഫെറെയ്‌റ എന്ന മധ്യവയസ്‌കനാണ് ആക്രമണം നടത്തിയത്. പള്ളിയിൽ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനിടെയായിരുന്നു സംഭവം. കാറിൽ എത്തിയ ഇയാൾ പള്ളിക്കുള്ളിലേക്ക് നടന്നു കയറിയശേഷം അരയിൽനിന്ന് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു. ഫെറെയ്‌റയുടെ മകൻ നേരത്തേ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണ് പള്ളിക്കുള്ളിൽ നടന്നതെന്ന് പൊലീസ് കരുതുന്നു.
ജീൻസും ടീഷർട്ടും ധരിച്ചെത്തിയ ഫെറെയ്‌റ കാർ പാർക് ചെയ്ത ശേഷം പള്ളിക്കുള്ളിലേക്കു നടന്നു കയറി. താനുദ്ദേശിച്ചവരെ കണ്ടെത്തിയപ്പോൾ ഒരു പ്രകോപനവുമില്ലാതെ അരയിൽനിന്ന് തോക്കെടുത്തു. ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയും ചെയ്തു. അപ്രതീക്ഷിത സംഭവത്തിൽ പകച്ചുപോയ അതിഥികൾ പള്ളിവാതിലിലേക്ക് ഓടി രക്ഷപ്പെട്ടു.
സിസറോ ബാർബറ(62) ഇദ്ദേഹത്തിന്റെ മകൻ എഡ്മിൽസൺ എന്നിവർക്കും എഡ്മിൽസന്റെ ഭാര്യയ്ക്കുമാണു വെടിയേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവർക്കും സർജറി നടത്തി. ഇരുവരും അപകടാവസ്ഥ തരണം ചെയ്‌തെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. എഡ്മിൽസന്റെ ഭാര്യയുടെ കൈയിലാണു വെടിയേറ്റത്.
അക്രമം നടത്തിയ ഫെറെയ്‌റയുടെ മകൻ അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമാണ് പള്ളിയിലെ വെടിവയ്‌പ്പെന്നാണ് പൊലീസ് കരുതുന്നത്. ആക്രമണത്തിനു പിന്നാലെ പള്ളിയിൽനിന്നു രക്ഷപ്പെട്ട ഫെറെയ്‌റയെ പിടികൂടാൻ പൊലീസ് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.
അതേസമയം ആക്രമണം വിവാഹത്തിനെ ബാധിച്ചില്ല. വെടിയേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയശേഷം ചടങ്ങുകൾ തുടർന്നു.