- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ മോചനത്തിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ സ്വത്തിൽ അവകാശവാദവുമായെത്തി; കോടതി ഉത്തരവുമായി സ്വത്ത് പകുത്ത് മതിൽ കെട്ടാനൊരുങ്ങി; പ്രതികാരം തീർക്കാൻ വയോധികയായ മുൻ ഭാര്യയെ മൺവെട്ടിക്ക് തലയ്ക്കടിച്ചു കൊന്നു; മലയിൻകീഴിനെ നടുക്കി ശോശമ്മയുടെ കൊല
തിരുവനന്തപുരം: മലയിൻകീഴ് റിട്ടയേഡ് അദ്ധ്യാപിക ശോശ്ശാമ്മയെ മുൻ ഭർത്താവ് തലയ്ക്കടിച്ച് കൊന്നത് സ്വത്ത് പകുത്തതിൽ മനംനൊന്ത്. വിവാഹമോചനത്തിന് ശേഷമാണ് ശോശാമ വസ്തു അളന്ന് തിട്ടപ്പെടുത്തി മതിൽകെട്ടാനെത്തിയത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മലയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ശോശാമ്മയും ഭർത്താവ് യേശുദാസും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയത്. ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ്സായി വിരമിച്ചയാളാണ് ശോശാമ്മ. ഭർത്താവ് യേശുദാസ് മുമ്പ് കോൺട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനും പ്രശ്‌നങ്ങൾക്കും പതിനഞ്ചോളം വർഷങ്ങളുടെ പഴക്കമുണ്ട്. സാധാരണ കുടുംബങ്ങളിലെപ്പോലെ തന്നെയുള്ള സൗന്ദര്യ പിണക്കങ്ങളും ചെറിയ പ്രശ്‌നങ്ങളും പലപ്പോഴും പൊലീസ് സ്‌റ്റേഷനുകളിലും കോടതികളിലും എത്തിയിരുന്നു. പലപ്പോഴായിട്ടുള്ള പിണക്കങ്ങൾ മൂന്ന് വർഷം മുൻപാണ് വിവാഹമോചനത്തിലെത്തിയത്. ഇവർക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. കോടതിയിൽ
തിരുവനന്തപുരം: മലയിൻകീഴ് റിട്ടയേഡ് അദ്ധ്യാപിക ശോശ്ശാമ്മയെ മുൻ ഭർത്താവ് തലയ്ക്കടിച്ച് കൊന്നത് സ്വത്ത് പകുത്തതിൽ മനംനൊന്ത്. വിവാഹമോചനത്തിന് ശേഷമാണ് ശോശാമ വസ്തു അളന്ന് തിട്ടപ്പെടുത്തി മതിൽകെട്ടാനെത്തിയത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് മലയിൻകീഴ് സർക്കിൾ ഇൻസ്‌പെക്ടർ മറുനാടൻ മലയാളിയോട് പറഞ്ഞു.
മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ശോശാമ്മയും ഭർത്താവ് യേശുദാസും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തിയത്. ഒരു ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂളിലെ ഹെഡ്‌മിസ്ട്രസ്സായി വിരമിച്ചയാളാണ് ശോശാമ്മ. ഭർത്താവ് യേശുദാസ് മുമ്പ് കോൺട്രാക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. ഇരുവരും തമ്മിലുള്ള വഴക്കിനും പ്രശ്‌നങ്ങൾക്കും പതിനഞ്ചോളം വർഷങ്ങളുടെ പഴക്കമുണ്ട്. സാധാരണ കുടുംബങ്ങളിലെപ്പോലെ തന്നെയുള്ള സൗന്ദര്യ പിണക്കങ്ങളും ചെറിയ പ്രശ്‌നങ്ങളും പലപ്പോഴും പൊലീസ് സ്‌റ്റേഷനുകളിലും കോടതികളിലും എത്തിയിരുന്നു.
പലപ്പോഴായിട്ടുള്ള പിണക്കങ്ങൾ മൂന്ന് വർഷം മുൻപാണ് വിവാഹമോചനത്തിലെത്തിയത്. ഇവർക്ക് ഒരു മകനും ഒരു മകളുമാണുള്ളത്. കോടതിയിൽ കേസിലിരുന്ന കുന്നുപുറം എന്ന സ്ഥലത്തെ വീടിന്റെ തർക്കവിഷയം ഈ അടുത്താണ് കോടതിയിൽ പരിഹരിച്ചത്. യേശുദാസ് നേരത്തെ തന്നെ കുന്നുപുറത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. വിവാഹനമോചനം നേടിയ ശേഷം ശോശാമ്മ അവരുടെ സഹോദരന്റെ കൊട്ടാരക്കരയിലുള്ള വീട്ടിൽ താമസിച്ചു വരികയായിരുന്നു. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് കുന്നുപുറത്തെ വീടിന്റെ അവകാശമുന്നയിച്ച് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം കോടതി വിധി വന്ന ശേഷം അഭിഭാഷകരേയും ഉദ്യോഗസ്ഥരേയും കൂട്ടി കുന്നുംപുറത്തെ വീട്ടിലെത്തുകയായിരുന്നു. ശോശാമ്മയുടേയും യേശുദാസിന്റേയും സാന്നിധ്യത്തിൽ തന്നെ വിളപ്പിൽ പൊലീസും കോടതി ഉദ്യോഗസ്ഥരും വീട് തുല്യമായി അളന്ന് തിട്ടപ്പെടുത്തുകയായിരുന്നു. കുന്നുംപുറത്തെ വീടിന് സമീപത്താണ് ഇവരുടെ മകൾ എയ്ഞ്ചൽ താമസിച്ചിരുന്നത്. അമ്മയായ ശോശാമ്മയോട് തന്നെയാണ് ഇവർ കൂടുതൽ ആഭിമുഖ്യം പുലർത്തിയിരുന്നതും മകൻ ജോസാണ് അച്ഛന്റെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നത്.
ഉദ്യോഗസ്ഥർ വീട് അളന്ന് തിട്ടപ്പെടുത്തി നൽകിയ ശേഷം തനിക്ക് അനുവദിച്ച് കിട്ടിയ ഭാഗം മതിൽ കെട്ടി അടയ്ക്കാൻ ശോശാമ്മ തീരുമാനിച്ചത്. ഇതിനായി ചില പണിക്കാരെയും കൂട്ടി വീട്ടിലേക്ക് എത്തുകയായിരുന്നു. വീടിന്റെ ഭാഗത്ത് മതിൽ കെട്ടുന്നതിനായി അറ്റകുറ്റപണി ആരംഭിച്ചപ്പോൾ ഇതിൽ യേശുദാസിന് കടുത്ത സങ്കടമുണ്ടായതായി പൊലീസ് പറയുന്നു. തുടർന്ന് യേശുദാസും ശോശാമ്മയും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. വാക്കേറ്റം നടക്കുന്ന സമയത്ത് വീടിനകത്ത് പണിയെടുക്കുകയായിരുന്നു. ഈ സമയത്താണ് യേശുദാസ് പണിക്കാർ കൊണ്ടുവന്ന മൺവെട്ടികൊണ്ട് ശോസാമ്മയുടെ തലയ്ക്കടിച്ചത്.
മൺവെട്ടികൊണ്ട് തലയ്ക്കടിയേറ്റ ശോശാമ്മയുടെ നിലവിളികേട്ട അയൽവാസികളും സമീപത്തെ കടകളിലുള്ള വ്യാപാരികളും ഓടിയെത്തുകയായിരുന്നു. അടിയേറ്റയുടൻ തന്നെ ശോശാമ്മയുടെ തല രണ്ടായി പിളർന്നിരുന്നു.ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെതുടർന്ന് വിളപ്പിൽ പൊലീസ് സ്ഥലതെത്തി ശോശാമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുന്നുംപുറത്തെ വീടിന് സമീപമുള്ള മകളും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു. കൊലപാതകം നടത്തിയ ശേഷവും യേശുദാസ് വീട്ടിൽ തന്നെ ഇരുന്നു. പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.