- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷുഹൈബിനെ വധിച്ചത് സിപിഎം പ്രവർത്തകർ തന്നെ; പിടിയിലായവർ യഥാർത്ഥ പ്രതികളെന്ന് വ്യക്തമാക്കി പൊലീസ്; ഷുഹൈബിന്റ കൊലപാതകത്തിൽ ഇതുവരെ അറസ്റ്റ് ചെയ്തത് 15 പേരെ; അറസ്റ്റിലായ രണ്ടു പേർ കൃത്യത്തിൽ നേരിട്ടു പങ്കെടുത്തവർ; പ്രതികൾ കീഴടങ്ങിയതല്ല അറസ്റ്റ് ചെയ്തത്; അന്വേഷണത്തിൽ പാളിച്ച പറ്റിയിട്ടില്ലെന്നും ഗൂഢാലോചനയില്ലെന്നും പോലിസ്
കണ്ണൂർ: ഷുഹൈബ് വധത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പൊലീസ്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് പിടികൂടിയിട്ടുള്ളത്. ഇവരിൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവർ കീഴടങ്ങിയതല്ലെന്നും കൃത്യമായ തളിവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കെല്ലാവർക്കും പാർട്ടിയുമായി ബന്ധമുള്ളവരാണെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാൻ പത്ര സമ്മേളനത്തിൽ പറഞ്ഞു. യഥാർത്ഥ പ്രതികളാണ് പിടിയിലായവരെല്ലാം. ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്നും ഡിജിപി രാജേഷ് ദിവാൻ പറഞ്ഞു. ഇതോടെ അന്വേഷണം സിപിഎമ്മിന്റെ അറിവോടെയാണെന്ന കാര്യം വ്യക്തമായി. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവർ ിതു സംബന്ധിച്ച കാര്യം പൊലീസിന് കൈ മാറിയിരുന്നു. അന്വേഷത്തിൽ പാലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. കേസ് അന്വേഷണത്തിൽ പൊലീസിന് ബാഹ്യ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തിലെ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എസ
കണ്ണൂർ: ഷുഹൈബ് വധത്തിൽ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പൊലീസ്. കേസിൽ ഇതുവരെ 15 പ്രതികളെയാണ് പിടികൂടിയിട്ടുള്ളത്. ഇവരിൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഇവർ കീഴടങ്ങിയതല്ലെന്നും കൃത്യമായ തളിവിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തതാണെന്നും പൊലീസ് വ്യക്തമാക്കി. ഇവർക്കെല്ലാവർക്കും പാർട്ടിയുമായി ബന്ധമുള്ളവരാണെന്നും ഉത്തര മേഖലാ ഡിജിപി രാജേഷ് ദിവാൻ പത്ര സമ്മേളനത്തിൽ പറഞ്ഞു.
യഥാർത്ഥ പ്രതികളാണ് പിടിയിലായവരെല്ലാം. ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്നും ഡിജിപി രാജേഷ് ദിവാൻ പറഞ്ഞു. ഇതോടെ അന്വേഷണം സിപിഎമ്മിന്റെ അറിവോടെയാണെന്ന കാര്യം വ്യക്തമായി. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവർ ിതു സംബന്ധിച്ച കാര്യം പൊലീസിന് കൈ മാറിയിരുന്നു. അന്വേഷത്തിൽ പാലിസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ല. കേസ് അന്വേഷണത്തിൽ പൊലീസിന് ബാഹ്യ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തിലെ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്. അതേസമയം അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എസ്‌പി ശിവ വിക്രം പറഞ്ഞു.
മട്ടന്നൂർ എടയന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസ് ഇനി പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക. കണ്ണൂർ റെയ്ഞ്ച് ഐജി മഹിപാൽ യാദവിനാണ ചുമതല.കോൺഗ്രസ് ഉന്നയിച്ച് ആക്ഷേപങ്ങൾ അന്വേഷിക്കുമെന്ന് ഡിദജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു.അന്വേഷണ വിവരങ്ങൽ ചോർത്തുന്നത് ശരിയല്ലെന്നും ബെഹ്റ പറഞ്ഞു.
അതേസമയം കൊലപ്പെടുത്താൻ ഉദ്ദേശിച്ചായിരുന്നില്ല ഷുഹൈബിനെ ആക്രമിച്ചതെന്നും കസ്റ്റഡിയിലുള്ളവർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. എടയന്നൂരിൽ വച്ച് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടിവീഴ്‌ത്തുകയായിരുന്നു ഉദ്ദേശ്യം. ഒരിക്കലും എഴുന്നേറ്റ് നടക്കരുത് എന്നതായിരുന്നു തീരുമാനം
ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമാണെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാറിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. കൊലയാളി സംഘത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. പിടിയിലാകാൻ ഉള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നാണ് സൂചന.
അതേസമയം നിലവിൽ പിടികൂടിയ പ്രതികൾ ഡമ്മികളാണെന്ന് കോൺഗ്രസ് ആരോപിച്ചു.യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയത് ആത്മാർത്ഥതയില്ലാത്ത പ്രസ്താവനയെന്ന് കെ സുധാകരൻ പറഞ്ഞു
സ്വന്തം ജില്ലയിൽ നടന്ന ഒരു കൊലപാതകത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് ദിവസം വേണ്ടിവന്നു. ആ പ്രതികരണം ഒരു മാമൂലാണ്. അതിൽ ആത്മാർത്ഥത ഒട്ടുമില്ല. കാന്തപുരം ഉസ്താദിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണ്. പൊലീസിനെ പേടിച്ചാണ് നിരപരാധികൾ കീഴടങ്ങിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണ്. പൊലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കിൽ പി ജയരാജൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഷുഹൈബ് വധത്തിൽ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരി പി ജയരാന്റെ അടുത്ത ബന്ധുവാണെന്നും കെ സുധാകരൻ ആരോപിച്ചു.
കണ്ണൂർ എസ്‌പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് നടത്തിയത്. ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ സിപിഎമ്മിനോട് ചായ്വുള്ള ആളാണെന്നും കെ സുധാകരൻ പറഞ്ഞു.
രണ്ട് പ്രതികൾ പൊലീസിന് മുൻപിൽ കീഴടങ്ങിയെന്നതാണ് സത്യം എന്നാൽ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പൊലീസും സിപിഎമ്മും നടത്തുന്നത്. കീഴടങ്ങിയ പ്രതികൾ യഥാർഥ പ്രതികൾ അല്ലെങ്കിൽ പാർട്ടി സെക്രട്ടറി എന്തുകൊണ്ടാണ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫെബ്രുവരി 12 ന് രാത്രി എടയന്നൂരിൽ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.
്അതേസമയം, കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കൊലപാതകത്തെ അപലപിച്ച് വി എസ് അച്യുതാനന്ദൻ. ഒരു കൊലപാതകവും മനസാക്ഷി ഉള്ളവർക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് വി എസ് മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.