- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്ന് നിർദ്ദേശിച്ചു; നമുക്ക് ഭരണം ഉണ്ട്, പാർട്ടി സഹായിക്കും; കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടി; രക്ഷപെടുത്താമെന്ന് ഉറപ്പ് നൽകിയത് ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകൻ'; കൃത്യം നിർവഹിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ വെട്ടാൻ നിർദ്ദേശിച്ച നേതാവ് കൊണ്ടുപോയി; സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ്
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ് സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി. ഡമ്മി പ്രതികളെ നൽകാമെന്ന് പ്രാദേശിക നേതാക്കൾ വാഗ്ദാനം ചെയ്തുവെന്നാണ് ആകാശ് മൊഴി നൽകിയിരിക്കുന്നത്. ഭരണമുള്ളതു കൊണ്ട് ഒന്നും പേടിക്കേണ്ടെന്ന് ഉറപ്പു ലഭിച്ചെന്നും ആകാശ് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ ഡമ്മി പ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ആകാശിന്റെ മൊഴിയിൽ പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ഒരു ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഈ ഉറപ്പ് നൽകിയത്. കേസിൽ അറസ്റ്റിലായിരിക്കുന്നത് യഥാർത്ഥ പ്രതികൾ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് മൊഴി. കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഉറപ്പ് നൽകിയത്. അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്നാണ് നിർദേശിച്ചത്. ഡമ്മി പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിക്കില്ലെന്ന് പറഞ്ഞു. ഭരണം ഉണ്ട്, പാർട്ടി സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ എവിടെ
കണ്ണൂർ: ഷുഹൈബ് വധക്കേസിൽ അറസ്റ്റിലായ പ്രതി ആകാശ് സിപിഎം നേതാക്കൾക്കെതിരെ മൊഴി നൽകി. ഡമ്മി പ്രതികളെ നൽകാമെന്ന് പ്രാദേശിക നേതാക്കൾ വാഗ്ദാനം ചെയ്തുവെന്നാണ് ആകാശ് മൊഴി നൽകിയിരിക്കുന്നത്. ഭരണമുള്ളതു കൊണ്ട് ഒന്നും പേടിക്കേണ്ടെന്ന് ഉറപ്പു ലഭിച്ചെന്നും ആകാശ് നൽകിയ മൊഴിയിൽ പറയുന്നു. കേസിൽ ഡമ്മി പ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് ലഭിച്ചിരുന്നതായി ആകാശിന്റെ മൊഴിയിൽ പറയുന്നു. സംഘത്തിൽ ഉണ്ടായിരുന്ന ഒരു ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഈ ഉറപ്പ് നൽകിയത്. കേസിൽ അറസ്റ്റിലായിരിക്കുന്നത് യഥാർത്ഥ പ്രതികൾ തന്നെയെന്ന് വ്യക്തമാക്കുന്നതാണ് മൊഴി.
കേസിൽ കുടുങ്ങില്ല, ഡമ്മിപ്രതികളെ ഇറക്കി രക്ഷപെടുത്താമെന്ന് ഉറപ്പ് കിട്ടിയിരുന്നു. സംഘത്തിലുണ്ടായിരുന്ന ഡിവൈഎഫ്ഐ പ്രവർത്തകനാണ് ഉറപ്പ് നൽകിയത്. അടിച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോരാ, വെട്ടണം എന്നാണ് നിർദേശിച്ചത്. ഡമ്മി പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ കാര്യങ്ങൾ ചോദിക്കില്ലെന്ന് പറഞ്ഞു. ഭരണം ഉണ്ട്, പാർട്ടി സഹായിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു.
കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ എവിടെന്ന് അറിയില്ലെന്നാണ് ആകാശ് മൊഴിയിൽ പറയുന്നു. കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരാളാണ് ആയുധങ്ങൾ കൊണ്ടുപോയത്. കൊലയ്ക്ക് ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. ശുഹൈബിന്റെ മരണം ഉറപ്പായശേഷമാണ് തങ്ങൾ ഒളിവിൽ പോയത്.
യഥാർത്ഥ പ്രതികളാണ് പിടിയിലായവരെല്ലാം. ഇവരെല്ലാം സിപിഎം പ്രവർത്തകരാണെന്നും ഡിജിപി രാജേഷ് ദിവാൻ പറഞ്ഞിരുന്നു. ഇതോടെ അന്വേഷണം സിപിഎമ്മിന്റെ അറിവോടെയാണെന്ന കാര്യം വ്യക്തമായി. ഇന്നലെ പിടിയിലായ ആകാശ്, റിജിൻ എന്നിവർ ിതു സംബന്ധിച്ച കാര്യം പൊലീസിന് കൈമാറിയിരുന്നു. കേസ് അന്വേഷണത്തിൽ പൊലീസിന് ബാഹ്യ സമ്മർദ്ദമില്ലെന്നും അദ്ദേഹം പറഞ്ഞു. ഷുഹൈബ് വധത്തിലെ ഗൂഢാലോചന തെളിയിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസ് നടത്തുന്നത്.
ഷുഹൈബിനെ കൊലപ്പെടുത്തിയത് അഞ്ചംഗസംഘമാണെന്നാണ് നേരത്തെ പൊലീസ് പറഞ്ഞത്. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന വാഗണർ കാറിനു വേണ്ടിയുള്ള തിരച്ചിലും പുരോഗമിക്കുകയാണ്. കൊലയാളി സംഘത്തിൽ അഞ്ചുപേരാണുണ്ടായിരുന്നത്. പിടിയിലാകാൻ ഉള്ളവർ പാർട്ടി ഗ്രാമങ്ങളിൽ ഒളിവിലാണെന്നാണ് സൂചന.
സ്വന്തം ജില്ലയിൽ നടന്ന ഒരു കൊലപാതകത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഏഴ് ദിവസം വേണ്ടിവന്നു. ആ പ്രതികരണം ഒരു മാമൂലാണ്. അതിൽ ആത്മാർത്ഥത ഒട്ടുമില്ല. കാന്തപുരം ഉസ്താദിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് മുഖ്യമന്ത്രി അത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നാണ് താൻ കരുതുന്നതെന്നും സുധാകരൻ പറഞ്ഞു.
കൊലപാതകത്തിന് പിന്നിൽ പ്രൊഫഷണൽ സംഘമാണ്. പൊലീസിനെ പേടിച്ചാണ് നിരപരാധികൾ കീഴടങ്ങിയതെന്ന കോടിയേരി ബാലകൃഷ്ണന്റെ ന്യായീകരണം വിചിത്രമാണ്. പൊലീസിനെ പേടിച്ച് നിരപരാധികളാരും കീഴടങ്ങാറില്ല. നിരപരാധികളെങ്കിൽ പി ജയരാജൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല. ഷുഹൈബ് വധത്തിൽ പിടിയിലായ പ്രതി ആകാശ് തില്ലങ്കേരി പി ജയരാന്റെ അടുത്ത ബന്ധുവാണെന്നും കെ സുധാകരൻ ആരോപിച്ചു.
കണ്ണൂർ എസ്‌പിയെ മറികടന്നാണ് പ്രതികളുടെ അറസ്റ്റ് നടത്തിയത്. ഡിവൈഎസ്‌പി പ്രജീഷ് തോട്ടത്തിൽ സിപിഎമ്മിനോട് ചായ്വുള്ള ആളാണെന്നും കെ സുധാകരൻ പറഞ്ഞു. രണ്ട് പ്രതികൾ പൊലീസിന് മുൻപിൽ കീഴടങ്ങിയെന്നതാണ് സത്യം എന്നാൽ അറസ്റ്റ് ചെയ്തുവെന്ന് പ്രചരിപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് പൊലീസും സിപിഎമ്മും നടത്തുന്നത്. കീഴടങ്ങിയ പ്രതികൾ യഥാർഥ പ്രതികൾ അല്ലെങ്കിൽ പാർട്ടി സെക്രട്ടറി എന്തുകൊണ്ടാണ് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഫെബ്രുവരി 12 ന് രാത്രി എടയന്നൂരിൽ വച്ചാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അതേസമയം കൊലപാതകത്തിലെ യഥാർഥ പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഇന്ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കാനിരിക്കുകയാണ്.
കേസിൽ അറസ്റ്റിലായിരിക്കുന്നത് ഡമ്മി പ്രതികളാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ സുധാകരനും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസും നിരാഹാരസമരം നടത്തുന്നത്.