- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസവും 500 ഓളം പേർക്ക് ഭക്ഷണം നൽകും; നയാപൈസ വാടക വാങ്ങാതെ രോഗികളുടെ കൂട്ടിരുപ്പുകാർക്ക് താമസ സൗകര്യവും; പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായിയായി സിബിൻ കോട്ടയം മെഡിക്കൽ കോളേജിൽ സജീവം; സെൽഫോണുമായി ബൈക്കിൽ ചീറിപ്പായുന്ന ചെറുപ്പക്കാർക്ക് മാതൃകയായി ആവശ്യക്കാർക്ക് സഹായമെത്തിക്കുന്ന 22 കാരന്റെ സാമൂഹ്യസേവനം
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സിബിന്റെ ജീവിതം എല്ലാ ചെറുപ്പക്കാർക്കും ഒരു മാതൃകയാണ്. ഈ 22കാരൻ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ എല്ലാവരും ഒരു നിമിഷം അന്തം വിടും. ദിവസവും 500 ഓളം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുന്നു. വാടകയ്ക്ക് താമസിക്കാൻ പണമില്ലാത്ത രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നു. അങ്ങനെ കോട്ടയത്തെ മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും എപ്പോഴും സഹായിയായി സിബിൻ കോട്ടയം മെഡിക്കൽ കോളേജിൽ എന്നും സജീവമാണ്. വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടു കോട്ടയം മെഡിക്കൽ കോളേജിൽ വന്നതാണ്. അന്ന് മുതൽ പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായിയായി ഇവിടെ ഉണ്ട് സിബിൻ. രാത്രി കാലങ്ങളിൽ ആശുപത്രി വരാന്തകളിൽ കിടന്നുറങ്ങി മറ്റുള്ളവരെ സഹായിക്കുന്നതിനു ജീവിതം മാറ്റി വച്ച സിബിൻ എല്ലാവര്ക്കും മാതൃകയാണ്. ഓരോ ദിവസവും 500 ഓളം ആളുകൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നു ഈ 22 കാരൻ. വാടകയ്ക്ക് താമസിക്കാൻ പണമില്ലാത്ത 8 ഓളം ബൈസ്റ്റാൻഡേഴ്‌സിന് സൗജന്യമായി താമസ സൗകര്യം കൊടുക്
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ സിബിന്റെ ജീവിതം എല്ലാ ചെറുപ്പക്കാർക്കും ഒരു മാതൃകയാണ്. ഈ 22കാരൻ ഒരു ദിവസം ചെയ്യുന്ന കാര്യങ്ങൾ കേട്ടാൽ എല്ലാവരും ഒരു നിമിഷം അന്തം വിടും. ദിവസവും 500 ഓളം ആളുകൾക്ക് സൗജന്യ ഭക്ഷണം നൽകുന്നു. വാടകയ്ക്ക് താമസിക്കാൻ പണമില്ലാത്ത രോഗികളുടെ കൂട്ടിരിപ്പുകാർക്ക് സൗജന്യ താമസ സൗകര്യം ഒരുക്കുന്നു. അങ്ങനെ കോട്ടയത്തെ മെഡിക്കൽ കോളേജിലെത്തുന്ന പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും എപ്പോഴും സഹായിയായി സിബിൻ കോട്ടയം മെഡിക്കൽ കോളേജിൽ എന്നും സജീവമാണ്.
വർഷങ്ങൾക്ക് മുമ്പ് വീട് വിട്ടു കോട്ടയം മെഡിക്കൽ കോളേജിൽ വന്നതാണ്. അന്ന് മുതൽ പാവപ്പെട്ടവർക്കും ആരുമില്ലാത്തവർക്കും സഹായിയായി ഇവിടെ ഉണ്ട് സിബിൻ. രാത്രി കാലങ്ങളിൽ ആശുപത്രി വരാന്തകളിൽ കിടന്നുറങ്ങി മറ്റുള്ളവരെ സഹായിക്കുന്നതിനു ജീവിതം മാറ്റി വച്ച സിബിൻ എല്ലാവര്ക്കും മാതൃകയാണ്. ഓരോ ദിവസവും 500 ഓളം ആളുകൾക്ക് സൗജന്യമായി ഭക്ഷണം കൊടുക്കുന്നു ഈ 22 കാരൻ. വാടകയ്ക്ക് താമസിക്കാൻ പണമില്ലാത്ത 8 ഓളം ബൈസ്റ്റാൻഡേഴ്‌സിന് സൗജന്യമായി താമസ സൗകര്യം കൊടുക്കുന്നു. മറ്റുള്ളവരിൽ നിന്ന് സംഭാവനകൾ സ്വീകരിച്ചാണ് ഇതെല്ലാം ചെയ്യുന്നത് .
കോട്ടയം മെഡിക്കൽ കോളേജിലെ സെർജന്റ് ശ്രീ അജയ് കുമാർ് സിബിനെ പരിചയപ്പെടുന്നത് തികച്ചും യാദൃശ്ചികമായിരുന്നു. അദ്ദേഹവുമായി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ രണ്ടു പേർ കയറി വന്നു. ഒന്നാമന്റെ പാസ് കളഞ്ഞു പോയി പുതിയതെടുക്കാൻ ആയി ആളുടെ കയ്യിൽ കാശ് ഇല്ല. അതിനു ശുപാർശ ചെയ്യാനാണ് രണ്ടാമനേയും കൂട്ടി വന്നത്.റെക്കമന്റ് ചെയ്യാനായി വന്ന ആളോട് സെർജന്റ് പറഞ്ഞു 'ഇവിടെ വീൽ ചെയർ ഷോർട്ടേജ് ആണ് ഒരെണ്ണം റെഡി ആക്കി തരണം 'അപ്പോഴാണ് ഞാൻ അയാളെ ശ്രദ്ധിക്കുന്നത്. ഒരു പഴകിയ വലിയ ഷർട്ട് ഇട്ട ഒരു ചെറുപ്പക്കാരൻ. ഏറ്റവും നോട്ടീസ് ചെയ്തത് ആ ആൾക്ക് ചെരുപ്പ് ഇല്ല എന്നതാണ് !
കേട്ടാൽ അന്തം വിട്ടു പോകുന്ന കാര്യങ്ങളാണ് ഈ 22 വയസുകാരൻ ചെയ്യുന്നത്. ഈ പ്രായത്തിൽ ചെരിപ്പിന്റെ അരികിൽ ഒരു പോറൽ വീണാൽ പോലും പുതിയ ചെരിപ്പിനായി അത് വാങ്ങാനായി വീട്ടിൽ ബഹളം വയ്ക്കുന്ന ചെറുപ്പക്കാർക്കിടയിൽ സിബിൻ വ്യത്യസ്തനാകുന്നു
സിബിൻ പോയതിനു ശേഷമാണ് സെർജന്റ് സിബിനെക്കുറിച്ചു പറയുന്നത് .ഹോസ്പിറ്റലിൽ രോഗികള്ക്കു വേണ്ട ചെറിയ ഉപകരണങ്ങൾ ആവശ്യം വരുമ്പോൾ ഇവരെല്ലാം സിബിനെ അറിയിക്കും. പുള്ളി അതെങ്ങിനെയെങ്കിലും അറേഞ്ച് ചെയ്യും. അതെല്ലാം മറ്റുള്ളവരിൽ നിന്നും പിരിച്ചാണ്.
മറ്റുള്ളവരിൽ നിന്ന് പിരിവെടുത്തു ചാരിറ്റി ചെയ്യുന്നവരുണ്ടാകാം. ഇവർക്കിടയിൽ സിബിനെ വ്യത്യസ്ഥനാക്കുന്നത് മറ്റൊന്നാണ്. ഈ കിട്ടുന്ന കാശിൽ നിന്ന് സ്വന്തമാവശ്യത്തിനു ഒരു രൂപ പോലും ആൾ എടുക്കാറില്ല .ഉപയോഗിക്കുന്ന ഡ്രസ്സ് പോലും മറ്റുള്ളവർ കൊടുക്കുന്ന പഴയ ഡ്രസ്സ് ആണ്.
ഇതിനിടയിലും സിബിൻ വരുമാനം കണ്ടെത്തുന്നുണ്ട് .ആൾക്ക് സ്വന്തമായി 28 ആടുകൾ ഉണ്ട് .സിബിൻ ഒരു വൺമാൻ ആർമി ആണ്. നമ്മുടെ ഓരോരുത്തരുടെയും സഹായം സിബിന് ആവശ്യമുണ്ട് .അത് ഒരുപക്ഷെ പണം കൊടുത്തു ആകണമെന്നില്ല ഫുഡ് സപ്ലൈ ചെയ്യുന്ന സമയത്ത് വിളമ്പിക്കൊടുക്കാൻ ആരെങ്കിലും ഉണ്ടേൽ അതും സിബിൻ ചെയ്യുന്ന ഈ സേവനത്തിനു നമുക്ക് ചെയ്യാവുന്ന ചെറിയൊരു കാര്യമാണ്. മാസത്തിലോരിക്കലെങ്കിലും അതിനു സമയം കണ്ടെത്താൻ കഴിഞാൽ, ഒരു പൊതി ചോറ് കൊടുത്തു സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞാൽ വലിയൊരു കാര്യമാണത്.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലേതു പോലെ സിബിൻ എന്ന ഈ 22 കാരൻ ചെരിപ്പിടാത്തതിനു പിന്നിലും ഒരു കാരണമുണ്ട് ഒരു ലക്ഷ്യമുണ്ട്. സിനിമയിലേത് പോലെ പ്രതികാരമാല്ലേലും അത് കേട്ടാൽ ആ ലക്ഷ്യത്തെ പിന്തുണക്കാൻ ആർക്കും തോന്നും.