സാധാരണ ബുദ്ധിസ്റ്റുകൾ തികഞ്ഞ അഹിംസാമാർഗത്തിൽ ജീവിക്കുന്നവരാണ്. എന്നാൽ അവരിൽ ചിലരെങ്കിലും ക്രൂരന്മാരാണെന്ന് തെളിയിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. മതപഠനത്തിൽ പിശക്ക് വരുത്തിയ ബാലനെ ക്രൂരമായി ശിക്ഷിക്കുന്ന ഒരു ബുദ്ധ സന്യാസിയുടെ വീഡിയോ ആണിത്. ഇത് കണ്ടാൽ ഈ ക്രൂരനെ സന്യാസി എന്ന് വിൽാമോ എന്ന് പോലു നമുക്ക് തോന്നിപ്പോകും. വേദനിച്ച് പുളഞ്ഞ് കരയുന്ന ബാലനെ ഈ സന്യാസി തുടരെത്തുടരെ നിർദയം അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ബുദ്ധമത ക്ഷേത്രത്തിൽ നിന്നാണ് 13 ാരനായ കുട്ടിയെ മർദിക്കുന്ന ഫോണിൽ പകർത്തപ്പെട്ട വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

വലിയ വടി കൊണ്ടുള്ള തല്ലേറ്റ് കുട്ടി ഉച്ചത്തിൽ വാവിട്ട് കരയുന്ന് കേൾക്കാം. എന്നിട്ടും സന്യാസിയുടെ മനസലിയാതെ അയാൾ മർദനം തുടരുകയാണ് ചെയ്യുന്നത്.ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ 3.5 മില്യൺ പേരാണ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ കണ്ടിരിക്കുന്നത്. ഈ കുട്ടി ആരാണെന്നും കുറ്റവാളിയായ സന്യാസിക്കെതിരെ നടപടിയെടുക്കണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്. അടിയേറ്റ് കുട്ടിയുടെ ശരീരത്തിലുണ്ടായ പാടുകളുടെ ചിത്രങ്ങളും ഇതോടനുബന്ധിച്ച് പുറത്ത് വന്നിട്ടുണ്ട്. കുട്ടിയുടെ പുറത്താണ് അടിയേറ്റ് വൻ തോതിൽ മുറിവേറ്റിരിക്കുന്നത്. ഈ വീഡിയോ എവിടെ നിന്നാണ് പകർത്തപ്പെട്ടിരിക്കുന്നതെന്ന് ഇനിയും വ്യക്തമായിട്ടില്ല.എന്നാൽ തായ്ലൻഡിന്റെ വടക്കൻ പ്രദേശത്തെ ബുദ്ധവിഹാരത്തിൽ നിന്നാണിത് ചിത്രീകരിച്ചിരിക്കുന്നതെന്ന് സൂചനയുണ്ട്.

മിക്ക ബുദ്ധമതരാജ്യങ്ങളിലും ആൺകുട്ടികൾ സാധാരണ ജീവിതം നയിക്കുന്നതിന് മുമ്പ് കുറച്ച് കാലം ബുദ്ധവിഹാരത്തിൽ പഠിക്കുന്ന പതിവുണ്ട്. ബുദ്ധമത തത്വങ്ങളെ പറ്റി അടിസ്ഥാപരമായ അറിവ് തങ്ങളുടെ കുട്ടികൾക്കുണ്ടാക്കിയെടുക്കുന്നതിന് വേണ്ടിയാണ് മാതാപിതാക്കൾ അവരെ ഒരു കൊല്ലക്കാലത്തോളം ഇത്തരത്തിൽ ബുദ്ധവിഹാരത്തിൽ വിടുന്നത്. സമീപകാലത്തായി വ്യക്തിപരമായി ധനവും സമ്പത്തും സമ്പാദിച്ചതിന്റെ പേരിൽ ചില തായ് ബുദ്ധസന്യാസിമാർ കടുത്ത വിമർശനത്തിന് വിധേയരായിരുന്നു. 2013ൽ ഒരു ബുദ്ധസന്യാസി പ്രൈവറ്റ് പ്ലെയിൻ വാടകയ്ക്കെടുത്ത് വിദേശത്ത് ഷോപ്പിംഗിന് പോയത് വൻ വിവാദമായിരുന്നു.