- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന പതാക ദേശീയ പതാകയെ ഒരുവിധത്തിലും ദുർബലമാക്കില്ല; ബഹുമാനവും പോകില്ല; കർണാടകയ്ക്ക് സ്വന്തം പതാകയെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി സിദ്ധരാമയ്യ; നമ്മ മെട്രോയിൽ ഹിന്ദി അനുവദിക്കില്ലെന്നും മുഖ്യമന്ത്രി
ബെംഗളൂരു: സ്വന്തമായി പതാക വേണമെന്ന ആവശ്യവുമായി കർണാടക സർക്കാർ മുന്നോട്ട്. ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.എം.ആർ.സി.എല്ലിന്റെ നമ്മ മെട്രോയിൽ ഹിന്ദി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കർണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു പാലസ് ഗ്രൗണ്ടിൽ നടന്ന കന്നഡ രക്ഷണ വേദികെ റാലിയിൽ വച്ച് സിദ്ധരാമയ്യ പറഞ്ഞത്. സംസ്ഥാനത്തിന്റെ പ്രത്യേകപതാക, ദേശീയപതാകയെ ഒരുവിധത്തിലും ദുർബലമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാനത്തിന് പ്രത്യേകപതാക അനുവദിച്ചുകൂടെന്ന് ഒരിടത്തും പറയുന്നില്ല. കർണാടകയ്ക്ക് പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള തങ്ങളുടെ ബഹുമാനം പോകുമെന്നും അർഥമില്ല. ദേശീയപതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ പറഞ്ഞു. കേരളത്തിലെയും തമിഴ്‌നാട്ടിലെയും മെട്രോകളിൽ ഹിന്ദിയില്ല. പിന്നെന്തിനാണ് കർണാടകയിലെ മെട്രോയിൽ ഹിന്ദി
ബെംഗളൂരു: സ്വന്തമായി പതാക വേണമെന്ന ആവശ്യവുമായി കർണാടക സർക്കാർ മുന്നോട്ട്.
ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ബി.എം.ആർ.സി.എല്ലിന്റെ നമ്മ മെട്രോയിൽ ഹിന്ദി അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെന്ന നിലയിലും 6.5 കോടി പൗരന്മാരുടെ പ്രതിനിധിയെന്ന നിലയിലും കർണാടകയ്ക്ക് സ്വന്തമായി പതാക വേണമെന്ന അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നുവെന്നായിരുന്നു പാലസ് ഗ്രൗണ്ടിൽ നടന്ന കന്നഡ രക്ഷണ വേദികെ റാലിയിൽ വച്ച് സിദ്ധരാമയ്യ പറഞ്ഞത്. സംസ്ഥാനത്തിന്റെ പ്രത്യേകപതാക, ദേശീയപതാകയെ ഒരുവിധത്തിലും ദുർബലമാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന് പ്രത്യേകപതാക അനുവദിച്ചുകൂടെന്ന് ഒരിടത്തും പറയുന്നില്ല. കർണാടകയ്ക്ക് പ്രത്യേകം പതാക ലഭിക്കുന്നതിലൂടെ ദേശീയപതാകയോടുള്ള തങ്ങളുടെ ബഹുമാനം പോകുമെന്നും അർഥമില്ല. ദേശീയപതാകയായിരിക്കും എന്നും ഏറ്റവും ശ്രേഷ്ഠമായതെന്നും സിദ്ധരാമയ്യ പറഞ്ഞു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും മെട്രോകളിൽ ഹിന്ദിയില്ല. പിന്നെന്തിനാണ് കർണാടകയിലെ മെട്രോയിൽ ഹിന്ദി എന്നായിരുന്നു നമ്മ മെട്രോയിലെ ഹിന്ദിയെന്ന് സിദ്ധരാമയ്യ ചോദിച്ചു