- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎസിൽ ഇന്ത്യക്കാരൻ വീണ്ടും വംശീയ ആക്രമണത്തിന് ഇരയായി; വാഷിങ്ടൺ സംസ്ഥാനത്ത് 39കാരനായ സിഖുകാരനെ മുഖംമൂടി ധരിച്ച അജ്ഞാതൻ വെടിവച്ചുവീഴ്ത്തി; അക്രമി വെടിയുതിർത്തത് 'നിന്റെ രാജ്യത്തേക്കു മടങ്ങിപ്പോലൂ' എന്ന് ആക്രോശിച്ചുകൊണ്ട്; ദിവസങ്ങൾക്കകം നടന്ന മൂന്നാമത്തെ ആക്രമണത്തിൽ ഞെട്ടിത്തരിച്ച് ഇന്ത്യൻ സമൂഹം
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യക്കാർ വീണ്ടും വംശീയ ആക്രമണത്തിനിരയായി. വാഷിങ്ടൺ സംസ്ഥാനത്തെ കെന്റിൽ സിഖ് വംശജനായ ദീപ് റെയ്(39) ആണു വെടിയേറ്റത്. നിന്റെ സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തത്. മുഖംമൂടി ധരിച്ച അജ്ഞാതനാണ് ആക്രമണം നടത്തിയത്. പത്തു ദിവസത്തിനകം യൂഎസിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യക്കാരൻ ആക്രമിക്കപ്പെടുന്നത്. സൗത്ത് കരോളൈനയിൽ ഇന്ത്യക്കാരനായ വ്യാപാരി ഹാർനിഷ് പട്ടേൽ കഴിഞ്ഞദിവസം രാത്രി കടയടച്ചു വീട്ടിലേക്കു പോകുംവഴി വെടിയേറ്റു മരിച്ചിരുന്നു. ഇന്ത്യൻ വംശജനായ എൻജിനിയർ ഹൈദരബാദ് സ്വദേശി ശ്രീനിവാസ് കാൻസസിൽ അതിനു മുമ്പ് വംശീയ ആക്രമണത്തിൽ വെടിയേറ്റു മരിച്ചിരുന്നു. വെള്ളിയാഴ്ച സിഖുകാരനായ ദീപ് റെയ് സ്വന്തം കാറിനടുത്തു നിൽക്കവേ മുഖംമൂടി ധരിച്ച അപരിചിതൻ അടുത്തുവരുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി കെന്റ് പൊലീസ് പറഞ്ഞു. ഇതിനിടെ നിന്റെ രാജ്യത്തേക്കു മടങ്ങിപ്പോകൂ എന്നു പറഞ്ഞ് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു. ആറടി ഉയരമുള്ള വെള്ളക്കാരനാണ
ന്യൂയോർക്ക്: അമേരിക്കയിൽ ഇന്ത്യക്കാർ വീണ്ടും വംശീയ ആക്രമണത്തിനിരയായി. വാഷിങ്ടൺ സംസ്ഥാനത്തെ കെന്റിൽ സിഖ് വംശജനായ ദീപ് റെയ്(39) ആണു വെടിയേറ്റത്. നിന്റെ സ്വന്തം രാജ്യത്തേക്കു മടങ്ങിപ്പോകൂ എന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി വെടിയുതിർത്തത്. മുഖംമൂടി ധരിച്ച അജ്ഞാതനാണ് ആക്രമണം നടത്തിയത്.
പത്തു ദിവസത്തിനകം യൂഎസിൽ ഇത് മൂന്നാം തവണയാണ് ഇന്ത്യക്കാരൻ ആക്രമിക്കപ്പെടുന്നത്. സൗത്ത് കരോളൈനയിൽ ഇന്ത്യക്കാരനായ വ്യാപാരി ഹാർനിഷ് പട്ടേൽ കഴിഞ്ഞദിവസം രാത്രി കടയടച്ചു വീട്ടിലേക്കു പോകുംവഴി വെടിയേറ്റു മരിച്ചിരുന്നു. ഇന്ത്യൻ വംശജനായ എൻജിനിയർ ഹൈദരബാദ് സ്വദേശി ശ്രീനിവാസ് കാൻസസിൽ അതിനു മുമ്പ് വംശീയ ആക്രമണത്തിൽ വെടിയേറ്റു മരിച്ചിരുന്നു.
വെള്ളിയാഴ്ച സിഖുകാരനായ ദീപ് റെയ് സ്വന്തം കാറിനടുത്തു നിൽക്കവേ മുഖംമൂടി ധരിച്ച അപരിചിതൻ അടുത്തുവരുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായതായി കെന്റ് പൊലീസ് പറഞ്ഞു. ഇതിനിടെ നിന്റെ രാജ്യത്തേക്കു മടങ്ങിപ്പോകൂ എന്നു പറഞ്ഞ് അജ്ഞാതൻ വെടിയുതിർക്കുകയായിരുന്നു.
ആറടി ഉയരമുള്ള വെള്ളക്കാരനാണ് വെടിയുതിർത്തത്. ഇയാൾ മുഖം പാതി മറച്ചിരുന്നു. കൊലപാതകം നടത്തിയശേഷം രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
ദിവസങ്ങൾക്കകം നടക്കുന്ന മൂന്നാമത്തെ ആക്രമണത്തിൽ യുഎസിലെ ഇന്ത്യൻ സമൂഹം നടുങ്ങിയിരിക്കുകയാണ്. താരതമ്യേന സമാധാനപ്രിയരായ ഇന്ത്യക്കാരും യുഎസിൽ വംശീയ ആക്രമണത്തിന് ഇരയാകുന്നത് കടുത്ത ആശങ്കയാണ് പരത്തിയിരിക്കുന്നത്. പ്രഫണൽ മേഖലയിലടക്കം ഉന്നത ജോലികൾ നോക്കുന്ന ഇന്ത്യക്കാർ മികച്ച സൗകര്യങ്ങളിലാണ് യുഎസിൽ ജീവിക്കുന്നത്.
വ്യാഴാഴ്ച രാത്രിയാണ് വ്യാപാരിയായ ഹാർനിഷ് പട്ടേലാണ് സൗത്ത് കരോളൈനയിലെ ലാൻസസ്റ്ററിലെ വീടിനു പുറത്ത് വെടിയേറ്റു മരിച്ചത്. ഷോപ്പ് അടച്ച് വീട്ടിലേക്ക് പോകുംവഴിയായിരുന്നു വെടിവയ്പ്. വെടിയൊച്ചയും കരച്ചിലും കേട്ട അയൽവാസി അറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നു സുഹൃത്തുക്കൾ പറഞ്ഞു. വംശീയവെറിയല്ല കൊലയ്ക്കു കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനു മുമ്പ് ഇന്ത്യൻ വംശജനായ എൻജിനിയർ ശ്രിനിവാസ് കൊല്ലപ്പെട്ടത് വംശീയ ആക്രമണം തന്നെയായിരുന്നു. വിരമിച്ച നാവികസേനാ ഉദ്യോഗസ്ഥനാണ് ആക്രമണം നടത്തിയത്. എന്റെ രാജ്യത്തു നിന്ന് പുറത്തുപോകൂവെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി ശ്രീനിവാസിനു നേരെ വെടിയുതിർത്തതെന്ന് ദൃക്‌സാക്ഷികൾ വ്യക്തമാക്കിയിരുന്നു. ശ്രീനിവാസിന്റെ കൊലപാതകത്തിൽ ട്രംപ് ഭരണകൂടം ഖേദം പ്രകടിപ്പിച്ചിരുന്നു.