- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിടിഐയുടെ നോ പറച്ചിലിൽ തുടങ്ങിയ വാശി; അമ്മാവൻ റെജി മേനോൻ പണം മുടക്കാനെത്തിയപ്പോൾ യാഥാർത്ഥ്യമായ സ്വപ്നം; സാധ്യത തിരിച്ചറിഞ്ഞ് പിന്തുണ നൽകിയത് ലീഡർ കരുണാകരനും; ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്ന് ആദ്യ തൽസമയ വാർത്ത; രാജീവ് ചന്ദ്രശേഖറിൽ നിന്ന് മർഡോകിന് സ്വന്തമായപ്പോഴും പ്രോഗ്രാമിൽ വെല്ലുവിളികളില്ലാത്ത ഒന്നാം സ്ഥാനം; ന്യൂസിലും സിംഹാസനം ഏഷ്യാനെറ്റിന് തന്നെ; ശശികുമാർ മലയാളിക്ക് സമ്മാനിച്ച ഇന്ത്യയിലെ ആദ്യ സ്വകാര്യ ചാനൽ സിൽവർ ജൂബിലി തൊടുമ്പോൾ
ഇന്ത്യയിലെ ആദ്യ സ്വകാര്യ ദൃശ്യമാധ്യമവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് ഏഷ്യാനെറ്റ്. ഇന്ന് സിൽവർ ജ്യൂബിലിയിലെ നിറവിലാണ് ഈ ചാനൽ. കമൽഹാസനേയും മമ്മൂട്ടിയേയും മോഹൻലാലിനേയും അണിനരിത്ത് വിസ്മയ വിരുന്നൊരുക്കി ഏഷ്യാനെറ്റ ആഘോഷം തുടങ്ങി കഴിഞ്ഞു. ഓരോ ഇന്ത്യനും അഭിമാനമായ ആദ്യ സ്വകാര്യ ചാനൽ ഏഷ്യാനെറ്റ് ആരംഭിക്കുന്നത് മലയാളി പത്രപ്രവർത്തകനും , ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനും , മീഡിയ ഡെവലൊപ്‌മെന്റ് ഫൗണ്ടേഷൻ ചെയർമാനുമായ ശശികുമാർ ആണ്. ഇന്ന് ഏഷ്യാനെറ്റ് ഏറെ മുന്നോട്ട് പോയി. മലയാളത്തിൽ പ്രോഗ്രാമിലും ന്യൂസിലും ഏഷ്യാനെറ്റിനെ തോൽപ്പിക്കാൻ ആരുമില്ല. ഏഷ്യാനെറ്റ് കേബിൾ വിഷനും ഈ കുടുംബത്തിൽ നിന്ന് പിറന്നു വീണതാണ്. ഇന്ന് മൂന്ന് വ്യത്യസ്ത കമ്പനികളായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് കേബിൾ വിഷനും മലയാളിയുടെ ദൃശ്യ സംസ്‌കാരത്തിൽ പ്രധാനിയായി നിലനിൽക്കുന്നു. ദൂരദർശന്റെ ആദ്യ ന്യൂസ് റീഡർ കൂടിയായിരുന്ന ശശികുമാർ തന്റെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത വ്യക്തി കൂടിയാണ്. ലോക മലയാളി മനസുകളിൽ ഏഷ്യാനെറ്റിനെ
ഇന്ത്യയിലെ ആദ്യ സ്വകാര്യ ദൃശ്യമാധ്യമവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമാണ് ഏഷ്യാനെറ്റ്. ഇന്ന് സിൽവർ ജ്യൂബിലിയിലെ നിറവിലാണ് ഈ ചാനൽ. കമൽഹാസനേയും മമ്മൂട്ടിയേയും മോഹൻലാലിനേയും അണിനരിത്ത് വിസ്മയ വിരുന്നൊരുക്കി ഏഷ്യാനെറ്റ ആഘോഷം തുടങ്ങി കഴിഞ്ഞു. ഓരോ ഇന്ത്യനും അഭിമാനമായ ആദ്യ സ്വകാര്യ ചാനൽ ഏഷ്യാനെറ്റ് ആരംഭിക്കുന്നത് മലയാളി പത്രപ്രവർത്തകനും , ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാനും , മീഡിയ ഡെവലൊപ്‌മെന്റ് ഫൗണ്ടേഷൻ ചെയർമാനുമായ ശശികുമാർ ആണ്. ഇന്ന് ഏഷ്യാനെറ്റ് ഏറെ മുന്നോട്ട് പോയി. മലയാളത്തിൽ പ്രോഗ്രാമിലും ന്യൂസിലും ഏഷ്യാനെറ്റിനെ തോൽപ്പിക്കാൻ ആരുമില്ല. ഏഷ്യാനെറ്റ് കേബിൾ വിഷനും ഈ കുടുംബത്തിൽ നിന്ന് പിറന്നു വീണതാണ്. ഇന്ന് മൂന്ന് വ്യത്യസ്ത കമ്പനികളായി ഏഷ്യാനെറ്റും ഏഷ്യാനെറ്റ് ന്യൂസും ഏഷ്യാനെറ്റ് കേബിൾ വിഷനും മലയാളിയുടെ ദൃശ്യ സംസ്‌കാരത്തിൽ പ്രധാനിയായി നിലനിൽക്കുന്നു.
ദൂരദർശന്റെ ആദ്യ ന്യൂസ് റീഡർ കൂടിയായിരുന്ന ശശികുമാർ തന്റെ ജീവിതത്തിൽ ഒട്ടനവധി നേട്ടങ്ങൾ കൊയ്ത വ്യക്തി കൂടിയാണ്. ലോക മലയാളി മനസുകളിൽ ഏഷ്യാനെറ്റിനെ എത്തിച്ചത് ശശികുമാറാണ്. ഇന്ന് ഏഷ്യാനെറ്റിന്റെ പ്രോഗ്രാം ചാനലിന്റെ ഉടമ റുപേർട് മർഡോക്കാണ്. സറ്റാർ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ. ഏഷ്യാനെറ്റ് ന്യൂസിന്റെ ഉടമസ്ഥാൻ രാജീവ് ചന്ദ്രശേഖറാണ്. ഏഷ്യാനെറ്റ് കേബിൾ വിഷനിൽ മറാത്ത ഗ്രൂപ്പും. ഇങ്ങനെയാണെങ്കിലും ഏഷ്യാനെറ്റെന്ന പേര് മലയാളി നെഞ്ചിലേറ്റുന്നത് ഓരോരുത്തർക്കും സ്വന്തമെന്ന തരത്തിലാണ്. അതു തന്നെയാണ് പിറന്നു വീണ് 25-ാം വർഷവും ഒന്നാം സ്ഥാനത്ത് ഏഷ്യാനെറ്റ് തുടരുന്നതിന് കാരണം. പ്രോഗ്രാം ചാനലുകളിൽ ഏഷ്യാനെറ്റ് എന്ന പേരിനെ വെല്ലുവിളിക്കാൻ ആരുമില്ല. ഏഷ്യാനെറ്റ് ന്യൂസും ഒന്നാമത്. അവിടേയും വെല്ലുവിളികളില്ല. ഈ ബ്രാൻഡിനോടുള്ള വിശ്വാസ്യതയാണ് ഇതിനെല്ലാം കാരണം. മലയാളത്തിലെ മാധ്യമ ഭീമന്മാരായ മാതൃഭൂമിയും മനോരമയും ചാനൽ രംഗത്തേക്ക് ചുവടു വച്ചിട്ടും ചാനലുകളിൽ ഏഷ്യാനെറ്റിന് കൈവിടാൻ ആരും തയ്യാറല്ല.
ഇത് തന്നെയാണ് സിൽവർ ജ്യൂബിലിയിലേക്ക് കടക്കുമ്പോഴും ഏഷ്യാനെറ്റിനെ ചർച്ചകളിൽ നിറയ്ക്കുന്നത്. ഏറെ പരാധീനതകളുമായി തുടങ്ങിയ പ്രസ്ഥാനം എല്ലാ വെല്ലുവിളികളേയും കടന്ന് മുന്നേറുന്നു. ദൂരദർശന്റെ കുത്തക തകർക്കാൻ ആർക്കും കഴിയില്ലെന്ന് ഉറച്ച്് വിശ്വസിച്ച സമയത്താാണ് റെജി മേനോന്റെ സാമ്പത്തിക കരുത്തിൽ ശശികുമാർ സ്വാകര്യ ചാനലുമായി എത്തുന്നത്. ഏഷ്യാനെറ്റിന്റെ വിജയത്തിന് ശേഷം ആയിരക്കണക്കിന് സ്വകാര്യ ചാനലുകൾ രാജ്യത്തുണ്ടായി. സാറ്റലൈറ്റ് വിപ്ലവത്തിന് പോലും ഏഷ്യാനെറ്റ് കാരണക്കാരനായി മാറി. മലയാളിയുടെ കാഴ്ചാ ശീലത്തെ പുതിയ വഴിയിലേക്ക് നയിച്ചതും ഏഷ്യാനെറ്റാണ്. മെഗാ സീരിയലും റിയാലിറ്റി ഷോകളുമായി പ്രേക്ഷക ലക്ഷത്തെ അടുപ്പിച്ച് നിർത്തിയാണ് സിൽവർ ജ്യൂബിലിയിലെ വിസ്മയം ആഘോഷിക്കുന്നത്.
മാധ്യമരംഗത്ത് കരുതലോട് ചുവടുവച്ച ഏഷ്യാനെറ്റ് ഇന്ന് വിവരസാങ്കേതിക രംഗത്തെ പ്രമുഖർ എന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്. ഒറ്റ സ്ഥാപനം എന്ന നിലയിൽ നിന്നും വിവിധ സ്ഥാപങ്ങളായാണ് ഇന്ന് ഏഷ്യാനെറ്റിന്റെ പ്രവർത്തനം. എന്നാൽ, പേരിലും ലോഗോയിലും പരസ്പരം സാമ്യതകൾ പുലർത്തുന്നുണ്ട് ഏഷ്യാനെറ്റ്. ഏഷ്യാനെറ്റ് ചാനൽ.. മൂവീസ്...ന്യൂസ്.. ബ്രോഡ്ബാൻഡ്.. കേബിൾ ടിവി.... എസിവി.... ടെലിഷോപ്പ്... അങ്ങനെ പലരൂപത്തിൽ ഏഷ്യാനെറ്റ് മലയാളിക്ക് മുമ്പിലെത്തുന്നു.
ശശികുമാറിന്റെ പ്രയത്നത്തിൽ ഏഷ്യാനെറ്റ് പിറക്കുന്നു
ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്തെ അവഗണിക്കാനാവാത്ത സാന്നിധ്യമായി വളർന്ന വ്യക്തിയാണ് ശശികുമാർ. അദ്ദേഹത്തിന്റെ തീവ്രമായ ആഗ്രഹവും പ്രയത്നവുമാണ് ഏഷ്യാനെറ്റ് എന്ന ചാനലിന് അടിത്തറ പാകിയത്. മലയാളത്തിലെ ആദ്യത്തെ സ്വകാര്യ ചാനലായാണ് ഏഷ്യാനെറ്റ് രംഗപ്രവേശം ചെയ്തത്. ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായിരുന്നു ശശികുമാർ. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്, താനാബാന, മണി മാറ്റേഴ്‌സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു.
ഈ സമയത്താണ് സ്വന്തമായൊരു ചാനൽ എന്ന ചിന്ത അദ്ദേഹത്തിൽ ഉണ്ടാകുന്നത്. പിടിഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്നതായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. എന്നാൽ, ശശികുമാർ മുന്നോട്ടുവച്ച ചാനൽ എന്ന ആശയം പി.ടി.ഐ അംഗീകരിക്കാതെ വന്നു. ഇതോടെയാണ് അദ്ദേഹം സ്വന്തം നിലയിൽ ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. തുടർന്നാണ് അദ്ദേഹം തന്റെ അമ്മാവൻ കൂടിയായ ഡോ. റെജി മേനോനുമായി ചേർന്ന് പദ്ധതികൾ ആസൂത്രണം ചെയ്തത്. 1991 ൽ രജിസ്റ്റർ ചെയ്ത് 1993 ൽ റെജി മേനോൻ, ശശികുമാർ എന്നിവർ ചേർന്ന് രൂപം നൽകിയ ഒരു കമ്പനിയായി ഏഷ്യാനെറ്റ്. ആ നാളുകളിൽ ഉണ്ടായിരുന്ന വിരലിലെണ്ണാവുന്ന സാറ്റലൈറ്റ് ചാനലുകളെ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഒരു കേബിൾ ടിവി ശൃംഖലയായിരുന്നു അത്. അന്ന് പരിമിതമായ സൗകര്യങ്ങളോടെയാണ് ചാനൽ പ്രവർത്തിച്ചത്. എന്നാൽ, പിൽക്കാലത്ത് മഹത്തായ പ്രസ്ഥാനമായി മാറുകയായിരുന്നു ഏഷ്യാനെറ്റ്.
കേബിൾ ചാനൽ എന്ന നിലയിൽ നിന്നും ഒരു മലയാളം സാറ്റലൈറ്റ് ചാനൽ തുടങ്ങിക്കൂടാ എന്ന ചിന്ത ഏഷ്യാനെറ്റ് എന്ന ചാനലിനെ യാഥാർഥ്യമാക്കി. അങ്ങിനെ 1993 ആഗസ്റ്റിൽ മലയാളത്തിലെ ആദ്യ സാറ്റലൈറ്റ് ചാനലായ ഏഷ്യാനെറ്റ് ഉത്ഘാടനം ചെയ്യപ്പെട്ടു. ഇതിനു ശേഷം ചാനലിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കമ്പനിയുടെ പേരും ലോഗോയും ഉപയോഗിക്കാം എന്ന വ്യവസ്ഥയിൽ കേബിൾ ശൃംഖല മുഴുവനായി ബോംബെ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റഹേജാ ഗ്രൂപ്പിനു വിൽക്കുകയായിരുന്നു. ഇതോടെയാണ് ഏഷ്യാനെറ്റ് കേബിൾ നിലവിൽ വന്നത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് രാമചന്ദ്ര ഗുഹയുടെ ഭാര്യ സുജാത കേശവൻ ആണ്.
റഷ്യൻ ഉപഗ്രഹ സഹായം, മൂന്ന് മണിക്കൂർ സംപ്രേഷണം
ഏഷ്യാനെറ്റ് സാറ്റലേറ്റ് ചാനൽ എന്ന നിലയിലേക്ക് മാറിയത് മലയാളത്തിലെ സുപ്രധാനമായ ചുവടുവെപ്പായിരുന്നു. അന്ന് റഷ്യൻ ഉപഗ്രഹ സഹായമായിരുന്നു ചാനലിനുണ്ടായിരുന്നത്. EKRAM ലേക്ക് അപ്പ് ലിങ്ക് ചെയ്തിരുന്നത് യുഎസ്എസ്ആറിൽ നിന്നുമായിരുന്നു. പിന്നീട് ഫിലിപ്പൈൻസ്, മനില എന്നിവിടങ്ങളിലേക്ക് മാറ്റി. തുടക്കത്തിൽ 3 മണിക്കൂർ മാത്രമായിരുന്നു ചാനലിന്റെ സംപ്രേഷണം. ഇങ്ങനെ സംപ്രേഷണം ആരംഭിച്ചതിനെ ക്രമേണ 12 മണിക്കൂർ, 24 മണിക്കൂർ എന്നിങ്ങനെ ഉയർത്തി. 1995 മുതൽ അപ് ലിങ്ക് സിംഗപ്പൂരിലേക്കും 2002ൽ അത് ചെന്നൈയിലേക്കും മാറ്റി. ഇപ്പോൾ കേരളത്തിൽ നിന്നു തന്നെയാണ് ചാനലിന്റെ പ്രവർത്തനങ്ങൾ.
1993ൽ തുടങ്ങിയ ഏഷ്യാനെറ്റിൽ തന്നെയാണ് ഇന്ത്യയിലെ ആദ്യ സർക്കാറിതര ചാനലിലെ തത്സമയ വാർത്ത സംപ്രഷണം ചെയ്തത്. 1995 സെപ്റ്റംബർ 30ന് ഫിലിപ്പീൻസിലെ സൂബിക്ക് ബേയിലെ അപ്ലിങ്ക് സ്റ്റേഷനിൽ നിന്നാണ് വൈകുന്നരം 7.30ന് ആദ്യ വാർത്ത തൽസമയം അവതരിപ്പിച്ചത്. തിരുവനന്തപുരത്തായിരുന്നു ന്യൂസ് ഡെസ്‌കും ബ്യൂറോയും. പിന്നീട് പൂർണ്ണ നിലയിൽ വാർത്താചാനൽ ആയതോടെ ഏഷ്യാനെറ്റ് ന്യൂസ് ലോകത്തെ എല്ലാക്കോണിലും ലഭ്യമായി. ഇപ്പോൾ മലയാളം വാർത്താചാനലിൽ ഒന്നാം സ്ഥാനത്താണ് ഏഷ്യാനെറ്റ് ന്യൂസ്.
ഏഷ്യാനെറ്റ് കേബിൾ ശൃംഖലയുടെ ചുമതലക്കാരായ റഹേജാ ഗ്രൂപ്പ്
മാതൃസ്ഥാപനത്തിൽ നിന്നും 1995 കളിലാണ് റഹേജാ ഗ്രൂപ്പ് പടിപടിയായി ഏഷ്യാനെറ്റ് കേബിൾ ഏറ്റെടുക്കുന്നത്. തുടർന്ന് ഈ രംഗത്ത് വലിയ കുതിപ്പു തന്നെയാണ് കേബിൾ ടിവി രംഗത്ത് ഇവർ നടത്തിയത്. വികസനത്തിലും സാങ്കേതിക മുന്നേറ്റത്തിലും വൻ കുതിപ്പ് നടത്തിയ സ്ഥാപനം കേരളം മുഴുവൻ വ്യാപിച്ചു. തിരുവനന്തപുരത്ത് ഒതുങ്ങി നിന്ന കേബിൾ ശൃംഖലയാണ് കേരളമാകെ വ്യാപിച്ചത്. ഇവരുടെ കീഴിൽ പ്രദേശിക വാർത്തകളെ ലക്ഷ്യം വച്ചാണ് ആദ്യമായി ഒരു കേബിൾ ചാനൽ തുടങ്ങിയത്. എസിവി ചാനൽ ഇതോടെ കേരളത്തിന്റെ നാട്ടിൻപുറങ്ങളിലെത്തി.
സ്റ്റാറും രാജീവ് ചന്ദ്രശേഖരനും കടന്നുവരുന്നു
2000 വരെ ചാനലിന്റെ നിയന്ത്രണം റെജി മേനോന്റെയും ശശികുമാറിന്റെയും കൈകളിലായിരുന്നു. എന്നാൽ വിദേശ നിക്ഷേപത്തിന് അനുമതിയായതോടെ ഏഷ്യാനെറ്റിലെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇവിടേക്ക് വലിയ ആളുകളെത്തി. ഇങ്ങനെ 2000ത്തോടെ ഏഷ്യാനെറ്റിലെ ഷെയറുകൾ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുക്കുന്നു. പിൽക്കാലങ്ങളിൽ ഷെയർ കൂടുതലായി ഏറ്റെടുത്തതോടെ റെജി മേനോനും ശശികുമാറും ചാനലിൽ നിന്നും പൂർണ്ണമായും പിൻവാങ്ങി. റൂപെർട്ട് മാർഡോക്കിന്റെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം വൻ വികസനമാണ് ഏഷ്യാനെറ്റിന്റെ രൂപത്തിലും ഭാവത്തിലും സംഭവിച്ചത്.
വാർത്തകൾക്ക് മാത്രമായി ഏഷ്യാനെറ്റ് ന്യൂസ്
ദൂരദർശനു ശേഷം മലയാളത്തിൽ വാർത്തകൾ സംപ്രേഷണം ചെയ്തു തുടങ്ങിയത് ഏഷ്യാനെറ്റായിരുന്നു. ഏഷ്യാനെറ്റ് കമ്മ്യൂണിക്കേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന ന്യൂസ് ചാനൽ ഇപ്പോൾ പ്രധാന ചാനലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്ക് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോൾ ഇത് നിയന്ത്രിക്കുന്നത്. ഈ ചാനൽ ഏഷ്യാനെറ്റ് ഗ്ലോബൽ എന്ന പേരിലായിരുന്നു പ്രവർത്തനം തുടങ്ങിയത്. പിന്നീട് പേര് മാറ്റുകയായിരുന്നു. ഏഷ്യാനെറ്റിന്റെ രണ്ടാമത്തെ ചാനലാണ് ഇത്.
ഏഷ്യാനെറ്റിലെ വാർത്താ വിഭാഗത്തെ അടർത്തിമാറ്റിയാണു ജൂപ്പിറ്റർ മീഡിയ ഗ്രൂപ്പിനു കീഴിൽ 2003ൽ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങുന്നത്. തുടർന്ന് കൂടുൽ ചാനലുകളും പ്രവർത്തനം തുടങ്ങി. 2005ൽ ഏഷ്യാനെറ്റ് പ്ലസ് എന്ന പേരിൽ മറ്റൊരു വിനോദ ചാലും പ്രവർത്തനം തുടങ്ങി. 2012 ൽ ഏഷ്യാനെറ്റ് മൂവിസും, 2015 ൽ ഏഷ്യാനെറ്റ് എച്ച്ഡി ചാനലും തുടങ്ങി. ഇത് കൂടാതെ ചാനൽ മറ്റ് സംസ്ഥാനങ്ങളിലേക്കും ചുവടുവച്ചു. ഏഷ്യാനെറ്റ് സുവർണ എന്ന പേരിൽ കന്നഡ ചാനലും ഏഷ്യാനെറ്റ് സിത്താര എന്ന പേരിൽ തെലുങ്ക് ചാനലും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ ഏഷ്യാനെറ്റ് ചാനൽ ഗ്രൂപ്പുകളുടെ ചെയർമാൻ മലയാളി കൂടായിയ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖരനാണ്. കെ മാധവനാണ് ചാനലിന്റെ വൈസ് ചെയർമാൻ കം എംഡി.
ബ്രോഡ്ബാൻഡ് രംഗത്തും ശക്തമായ സാന്നിധ്യം
2000ൽ കേബിൾ ടിവിയിൽ നിന്നും ഒരു പടി കൂടെ കടന്ന് ബ്രോഡ്ബാൻഡ് രംഗത്തേക്ക് ചുവടുറപ്പിക്കുന്നു. ഇന്ന് 15 ലക്ഷത്തോളം കേബിൾ ടിവി ഉപഭോക്താക്കളും 2 ലക്ഷത്തോളം ബ്രോഡ്ബാൻഡ് കണക്ഷനുകളുമായി മുന്നേറിക്കൊണ്ടിരിക്കുകയാണ് ഈ സംരംഭം ഇപ്പോൾ. ഇന്നിപ്പോൾ തെലുങ്കാന പോണ്ടിച്ചേരി മംഗലാപുരം തമിഴ്‌നാട് എന്നിവിടങ്ങളിൽ സേവനങ്ങൾ ആരംഭിച്ച് തെക്കെ ഇന്ത്യയിലാകെ സാന്നിധ്യമറിയിക്കാനുള്ള ഒരുക്കത്തിലാണ് ഏഷ്യാനെറ്റ് കേബിൾ.
ഇതിനിടെ സേവന കാര്യങ്ങളിൽ വൈവിദ്ധ്യ വൽകരണവും കമ്പനി നടപ്പാക്കിക്കഴിഞ്ഞു. ഏഷ്യാനെറ്റ് ഡിജിറ്റൽ കേബിൾ, ബ്രോഡ്ബാൻഡ് എസിവി കേബിൾ വിഷൻ, ഏഷ്യാനെറ്റ് മൊബൈൽ ടിവി, ഏഷ്യാനെറ്റ് ടെലിഷോപ്പ് എന്നിവയും പ്രവർത്തിക്കുന്നു. ഇത് കൂടാതെ ഏഷ്യാനെറ്റ് ഐ എന്ന പേരിൽ സെക്യൂരിറ്റി സിസ്റ്റവും റഹോജ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇങ്ങനെ വ്യത്യസ്ത കമ്പനികളായാണു പ്രവർത്തിക്കുന്നതെങ്കിലും ഏഷ്യാനെറ്റ് ലോഗോയിൽ മിക്കതിനും സാമ്യതകൾ തുടർന്നു പോരുന്നുണ്ട്.
(കടപ്പാട്: സനോജ് ജെയ്‌സൺ തെക്കെക്കര)