കൊച്ചി: നിരോധിത തിവ്രവാദ സംഘടനയുടെ ക്യാമ്പ്, രഹസ്യ യോഗം, രാജ്യദ്രോഹപരമായ ലഘുരേഖകൾ എന്നൊക്കെ ആദ്യമായി കേരളം കേട്ടത് പാനായികുളം-വാഗ.മൺ കേസുകൾ ഉയർന്നുവന്നപ്പോൾ ആയിരുന്നു. കേരളത്തിൽ തിവ്രവാദ പ്രവർത്തനങ്ങൾ കൂടുന്നു എന്ന വാദം ശരിവച്ച രണ്ടു സംഭവങ്ങൾ. പ്രതികളായ ഷാദുലി, അബ്ദുൾ റാസിക്, എന്നിവരും ഷാദുലിയുടെ സഹോദരൻ ആയ വാഗമൺ അഹമദാബാദ് ബോംബു സ്‌ഫോടന കേസ് തുടങ്ങിയവയിൽ പ്രതിയായ ശിബലി എന്നിവർ ഈരാറ്റുപേട്ട സ്വദേശികളാണ്. ഇവർ പരസ്പരം ബന്ധുക്കളുമാണ്.

കേരളത്തിലെ ആദ്യ തിവ്രവാദ കേസുമാണിത്. നിരോധിത തിവ്രവാദ സംഘടനയായ സിമി (സ്റ്റുഡനട്‌സ് ഇസ്ലാമിക് മൂവ്‌മെന്റ്) യുമായി ബന്ധപെട്ടു കേരളത്തിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസു കൂടിയാണ് പനായികുളം സിമി ക്യാമ്പ്. 2006 ഓഗസ്റ്റ് 15 നു പാനായികുളം ഹാപ്പി ഓഡിറ്റോറിയത്തിൽ നടന്ന സിമി ക്യാബ് അന്ന് ബിനാനിപുരം പൊലീസ് ആണ് കണ്ടെത്തിയത്. അന്നത്തെ ബിനാനിപുരം എസ്.ഐ കെ.എൻ രാജേഷിന്റെ നേതൃതത്തിൽ ആയിരുന്നു സിമി ക്യാമ്പ് റൈഡ് ചെയ്തു കേസ് എടുക്കുനത്.

ഇതിൽ ഒന്നാം പ്രതി ഇരട്ടുപെട്ട സ്വദേശി ഷാദുലി വാർത്തകളിൽ നിറഞ്ഞപ്പോൾ അത് അംഗീകരിക്കാൻ ഷാദുലിയുടെ നാട്ടുകാർ തയ്യാറായില്ല. നിരപരാധികളായ മുസ്ലിം യുവാക്കളെ പൊലീസ് അന്യായമായി തടങ്കലിൽ വക്കുകയാണ് എന്ന് കരുതിയവരായിരുന്നു അധികവും. അത്തരത്തിൽ ഒരു സംശയത്തിനു ഇടം നൽകുന്ന ഒരു സംഭവവും ഷാദുലി ഭാഗത്തുനിന്നു ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മത പഠനവും ഒപ്പം എൻജിനീയറിങ്ങ് ബിരുദം പൂർത്തിയാക്കിയ വളരെ നല്ല രിതിയിൽ പെരുമാറുന്ന യുവാവിനേയും അയാളുടെ സുഹൃത്തുകളേയും അന്യായമായി ഒരു യോഗത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പീഡിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം.

പക്ഷെ പിന്നിട് വന്ന തെളിവുകളും മൊഴികളും ഇയാൾക്കും കുട്ടാളികൾക്കും എതിരായിരുന്നു. സിമി കേരളത്തിൽ സജിവമാണ് എന്ന സത്യം ആദ്യം അറിയുന്നത് ഈ കേസിന്റെ അന്വേഷണത്തിൽ നിന്നാണ്. പാനായികുളം കേസിലെ മുഖ്യ പ്രതി ഷാദുലി 2006ൽ പൊലീസ് പിടിയിൽ ആകുമ്പോൾ ഏതാണ്ട് ഇരുപത്തിരണ്ട് വയസ്സായിരുന്നു പ്രായം. ഈ കേസിൽ ഷാദുലിക്ക് ജാമ്യം ലഭിച്ചു. പക്ഷെ തുടർന്ന് വന്ന അന്യസംസ്ഥാന തിവ്രവാദ കേസുകളിൽ പ്രതിയായി ഷാദുലി വിണ്ടും അകത്തു പോക്കുകയായിരുന്നു ഇതിനിടയിൽ വാഗമൺ കേസിലും ഇയാൾ പ്രതിപട്ടികയിൽ വന്നു.

പാനയികുളം കേസിലെ രണ്ടാം പ്രതി അബ്ദുൾ റാസിക് ഷാദുലിയുടെ സഹോദരി ഭർത്താവാണ്. വാഗമൺ കേസിലെയും അഹമദാബാദ് ബോബ് സ്‌ഫോടന കേസിലും പ്രതിയായ ശിബലി ഇയാളുടെ സ്വന്തം സഹോദരനുമാണ്. അബ്ദുൾ റാസികിന്റെ സ്വാധീനത്തിൽ ആവും ഷാദുലി തിവ്രവാദത്തിലേക്ക് എത്തിയത് എന്ന് വേണം കരുതാൻ. പിന്നീടു വന്ന തുടർ തിവ്രാവാദ അന്വേഷണങ്ങളിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് എൻ.ഐ .എ. ക്കു ലഭിച്ചത്. കേരളം, ആന്ധ്രാപ്രദേശ്,കർണാടക തുടങ്ങിയ സ്ഥലങ്ങളിലും ചർച്ചകൾക്കും രഹസ്യ യോഗങ്ങളിലും നേതൃത്വം നൽകിയതായി രാജ്യത്തെ തിവ്രവാദ പ്രവർത്തനങ്ങൾ അന്വേഷിക്കുന്ന എൻ ഐ എ കണ്ടെത്തി.

ഗുജറാത്ത് സ്‌ഫോടനത്തിനു മുൻപുള്ള ചില കുടിയലോചനകളിൽ ഇയാൾ പങ്കെടുത്തിരുന്നു എന്ന് ആരോപണം നേരിട്ടിരുന്നു. ഒപ്പം ഹൈദരാബാദ് സ്‌ഫോടനത്തിലും ഷാദുലിക്ക് എതിരെ തെളിവുകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ പലയിടത്തും നടന്ന രഹസ്യ ചർച്ചകളിൽ ഇയാൾ പങ്കെടുത്തിരുന്നു എന്നതിനും വ്യക്തമായ സൂചന അന്ന് കേസ് അന്വേഷിക്കുന്ന എൻ.ഐ.എയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾ ഗുജറാത്തിലെ സബർമതി ജയിലിൽ ആയിരുന്നു. ഇവിടെ നിന്നായിരുന്നു വിചാരണക്ക് കേരളത്തിൽ ഇയാളെ അന്ന് എത്തിച്ചിരുന്നത്.

രാജ്യദ്രോഹക്കുറ്റം ആരോപിച്ചു വിധി കാത്തു നിൽകുന്ന ഒരു മുഖം ആയിരുന്നില്ല ഇയാളെ കോടതിയിൽ എത്തിച്ചപ്പോൾ കണ്ടത്. കുറ്റക്കാരനെന്ന് കോടതി പറയുമ്പോഴും യാതൊരു മാനസിക സംഘർഷങ്ങളും ഷാദുലിയുടേയും മറ്റു പ്രതികളുടെയോ മുഖത്ത് കണ്ടില്ല. വളരെ പ്രസന്നമായി ആണ് ഇവർ കോടതിയിൽ വന്നത്.

പാനായിക്കുളം കേസിൽ ഒന്നാം പ്രതി പി.എ. ഷാദുലി, രണ്ടാം പ്രതി നടക്കൽ പേരകത്തുശ്ശേരി വീട്ടിൽ അബ്ദുൽ റാസിഖിനുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തി. നിരോധിത സംഘടനയുടെ യോഗം ചേർന്നതും യോഗത്തിൽ പ്രതികൾ പങ്കെടുത്തതും തെളിഞ്ഞതായി എൻ.ഐ.എ. പ്രത്യേക കോടതി ജഡ്ജി കെ.എം. ബാലചന്ദ്രൻ വിധിപ്രസ്താവത്തിൽ ചൂണ്ടിക്കാട്ടി. 2006ലെ സ്വാതന്ത്ര്യദിനത്തിൽ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്.

'സ്വാതന്ത്ര്യദിനത്തിൽ മുസ്ലിങ്ങളുടെ പങ്ക്' എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. വേദിയിൽ അഞ്ച് സിമി നേതാക്കളും സദസ്സിൽ 13 പേരും അടക്കം 18 പേർ യോഗത്തിൽ പങ്കെടുത്തു. രഹസ്യ വിവരത്തെത്തുടർന്ന് ബിനാനിപുരം എസ്.ഐ. കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു. പ്രതികളിൽ ഒരാളായ ഒറ്റപ്പാലം സ്വദേശി റഷീദ് മൗലവിയെ എൻ.ഐ.എ. കേസ് ഏറ്റെടുത്തപ്പോൾ മാപ്പുസാക്ഷിയാക്കിയിരുന്നു.