കൊച്ചി: മാനസിക വിഭ്രാന്തിയുള്ള വീട്ടമ്മയെ മർദ്ദിച്ച ദിവസത്തിന് തൊട്ടുമുൻപ് മകളെയും ഭർത്താവിനെയും മൂന്നംഗ സ്ത്രീകളും രണ്ട് പുരുഷന്മാരും വീട്ടിൽ കയറി ആക്രമിച്ചിരുന്നതായും ഇത് പൊലീസിന്റെ നിർദ്ധേശ പ്രകാരമായിരുന്നുവെന്ന് പ്രതികൾ വിളിച്ചു പറഞ്ഞിരുന്നതായും മുനമ്പം എസ്.എച്ച.ഒ യ്ക്ക് മുൻപാകെ മൊഴി. മർദ്ധനമേറ്റ സിൻഡയുടെ ഇളയ മകളായ പതിനാറുകാരിയാണ് മുനമ്പം എസ്.എച്ച്.ഒ ടി.വി. ഷിബുവിന് മൊഴി നൽകിയത്.

മർദ്ധനം നടക്കുന്നതിന് തൊട്ടു മുൻപുള്ള ദിവസമായ ഞായറാഴ്ച രാത്രി എട്ടുമണിയോടെ ലിജി അഗസ്റ്റിൻ,മോളി സെബാസ്റ്റ്യൻ,ഡീന ബിജു, ലിജിയുടെ ഭർത്താവ് അഗസ്റ്റിൻ കണ്ടാലറിയാവുന്ന അഞ്ചുപേരും സംഘം ചേർന്ന് വീട്ടിലെത്തുകയും അമ്മ ലിൻഡയെ വീടിനുള്ളിൽ കയറി മർദ്ദിക്കുകയായിരുന്നു. ഇത് കണ്ട് തടയാൻ ശ്രമിച്ച എന്നെ അഗസ്റ്റിൻ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിക്കുകയും ചവിട്ടി വീഴ്‌ത്തുകയും ചെയ്തു. എന്റെ വസ്ത്രങ്ങൾ വലിച്ചു കീറി. അസൂഖ ബാധിതനായ പിതാവ് എന്നെ മർദ്ധിക്കുന്നത് കണ്ട് തടഞ്ഞപ്പോൾ കാലിൽ അടിച്ചു വീഴ്‌ത്തി. പിന്നീട് നാലുപേരു കൂടി വലിച്ചിഴച്ച് എന്നെയും അമ്മയേയും മുനമ്പം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതിന് മുൻപും പലവട്ടം ഇവർ വീട്ടിൽ കയറി അമ്മയെ തല്ലിയിട്ടുണ്ട്. ഇങ്ങനെയാണ് പെൺകുട്ടി പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് ലിജിയുടെ ഭർത്താവ് അഗസ്റ്റിനെയും പ്രതി ചേർത്തിരിക്കുകയാണ്. പെൺകുട്ടിയുടെ മൊഴിപ്രകാരം ഒൻപതു പേർക്കെതിരെയാണു മർദനത്തിനും മാനഹാനി വരുത്തിയതിനും കേസെടുത്തത്. ഇയാൾ ഇപ്പോൾ ഒളിവിലാണ്. അതേ സമയം യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതികൾ വീട്ടിൽ കയറി ആക്രമണം അഴിച്ചു വിട്ടതെനമ്ന് മർദ്ധനമേറ്റ സിൻഡയുടെ ഭർത്താവ് മറുനാടൻ മലയാളിയോട് പറഞ്ഞു. പൊലീസ് പറഞ്ഞിട്ടാണ് വരുന്നത്. വീട്ടിൽ കയറി അടിക്കാൻ പൊലീസ് അനുവാദം കൊടുത്തു എന്നാണ് രാത്രിയിൽ വീട്ടിൽ കയറി മർദ്ധിച്ചപ്പോൾ സംഘം വിളിച്ചു പറഞ്ഞത്.

പെയിന്റിങ്ങ് ജോലിക്കാരനായ എനിക്ക് ശ്വാസകോശ സംബന്ധമായ രോഗമുള്ളതിനാൽ മിക്ക ദിവസവും ജോലിക്ക പോകാൻ കഴിയില്ല. രാത്രിയിൽ വീട്ടിൽ കറി അക്രമിക്കുമ്പോൾ കിടക്കുകയായിരുന്നു. ഭാര്യയെ തല്ലുന്നത് കണ്ട് ഓടിയെത്തിയ എന്നെയും മകളെയും അവർ വളഞ്ഞിട്ടാക്രമിച്ചു. ഒരു ചെറിയ പെൺകുട്ടിയോട് കാണിച്ച ഏറ്റവും വലിയ ക്രൂരതയാണ് തൊട്ടടുത്ത ദിവസം പഠിക്കാനായി പോയപ്പോൾ പിടിച്ചു വലിച്ച് പൊലീസ് സ്റ്റേഷനിലെത്തിക്കുകയും പൊലീസുകാരുടെ മുന്നിൽ വച്ച് പരസ്യ വിചാരണ ചെയ്തത്. എന്റെ മകൾ ഇതോടെ ഏറെ മാനസികമായി തളർന്നു. അന്നേ ദിവസമാണ് എന്റെ ഭാര്യയെ നടുറോഡിലിട്ട് തെരുവ് പട്ടിയെ പോലെ മർദ്ധിച്ചത്. നാട്ടുകാർ ഈ വിഷയത്തിൽ ഞങ്ങളുടെ കുടുംബത്തിന് പൂർണ്ണ പിൻതുണ നൽകിയതു കൊണ്ടാണ് പരാതി നൽകാൻ തയ്യാറായത്.

മാനസിക വിഭ്രാന്തിയുള്ള എന്റെ ഭാര്യ നാട്ടുകാരിൽ ചിലരോട് മോശമായി സംസാരിക്കുന്നതിനാലും ഉപ്പോൾ പൊലീസ് പിടിയിലായ പ്രതി ലിജിക്ക് ഉന്നത സ്വാധീനതയയും ഉള്ളതിനാലുമാണ് മുൻപ് പലതവണ ഇവർ അക്രമിച്ചപ്പോൾ പരാതി നൽകാതിരുന്നത്. എന്നാൽ ഇപ്പോൾ എല്ലാവരും കൂടെയുണ്ടെന്നറിഞ്ഞപ്പോൾ ഇനി ഏതറ്റം വരെ പോകാനും തയ്യാറാണെന്നും ആന്റണി പറയുന്നു.