- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരംഗിണിക്ക് വേണ്ടി 33 വർഷങ്ങൾക്ക് മുൻപ് പാടിയ ഗാനം മലയാളത്തിന്റെ വാനമ്പാടി ആലപിച്ചത് മകളുടെ ഓർമ്മയ്ക്കായി; പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ മകൾ നന്ദനയുടെ സ്മരണയ്ക്കായി ആരംഭിച്ച കീമോ തെറാപ്പി വാർഡിന്റെ ഉദ്ഘാടനത്തിൽ വികാരാധീനയായി ഗായിക ചിത്ര; പൈതലാം യേശുവേ എന്ന ഗാനമാലപിച്ചപ്പോൾ സദസിൽ നിറഞ്ഞത് ആത്മീയ നിർവൃതി
പരുമല : മകളുടെ ഓർമ്മകളിൽ മനസ് വിതുമ്പുമ്പോഴും മലയാളത്തിന്റെ വാനമ്പാടി ഉള്ളു തുറന്ന് പാടിയപ്പോൾ സദസിൽ നിറഞ്ഞത് ആത്മീയ നിർവൃതി. 33 വർഷം മുൻപ് തരംഗിണിക്കായി പാടിയ ഗാനം വീണ്ടും ആലപിച്ചതിന്റെ സന്തോഷത്തിലാണ് പ്രിയ ഗായിക. ക്രിസ്മസ് രാവുകളിൽ ഏവർക്കും നിർവൃതി സമ്മാനിച്ചിരുന്ന പൈതലാം യേശുവേ എന്ന ഗാനമാണ് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ച് നടത്തിയ ചടങ്ങിൽ കെ.എസ് ചിത്ര ആലപിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെന്ററിൽ ചിത്രയുടെ മകൾ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോതെറപ്പി വാർഡിന്റെ ഉദ്ഘാടന സമ്മേളനത്തിലാണു സംഗീത ലോകത്തെ പ്രതിഭ ഗാനം ആലപിച്ചത്. ചടങ്ങിൽ പ്രസംഗിക്കാൻ തുടങ്ങി വികാരാധീനയായി വാക്കുകൾ കിട്ടാതെ വന്നപ്പോൾ 'ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്' പറഞ്ഞായിരുന്നു ചിത്രയുടെ തുടക്കം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ സ്‌നേഹസ്പർശം പരിപാടിയുടെ വിളംബര ഗാനമായ ഇനിയും പുലരിവിരിയും... മുകളുകൾ പൂക്കളായി വിടരും... എന്ന ഗാനത്തിന്റെ ഈരടികൾ പാടിയ ശേഷമായിരുന്നു പൈതലാം യേശുവ
പരുമല : മകളുടെ ഓർമ്മകളിൽ മനസ് വിതുമ്പുമ്പോഴും മലയാളത്തിന്റെ വാനമ്പാടി ഉള്ളു തുറന്ന് പാടിയപ്പോൾ സദസിൽ നിറഞ്ഞത് ആത്മീയ നിർവൃതി. 33 വർഷം മുൻപ് തരംഗിണിക്കായി പാടിയ ഗാനം വീണ്ടും ആലപിച്ചതിന്റെ സന്തോഷത്തിലാണ് പ്രിയ ഗായിക. ക്രിസ്മസ് രാവുകളിൽ ഏവർക്കും നിർവൃതി സമ്മാനിച്ചിരുന്ന പൈതലാം യേശുവേ എന്ന ഗാനമാണ് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ വച്ച് നടത്തിയ ചടങ്ങിൽ കെ.എസ് ചിത്ര ആലപിച്ചത്. പരുമല സെന്റ് ഗ്രിഗോറിയോസ് രാജ്യാന്തര കാൻസർ കെയർ സെന്ററിൽ ചിത്രയുടെ മകൾ നന്ദനയുടെ സ്മരണയ്ക്കായി തുടങ്ങിയ കീമോതെറപ്പി വാർഡിന്റെ ഉദ്ഘാടന സമ്മേളനത്തിലാണു സംഗീത ലോകത്തെ പ്രതിഭ ഗാനം ആലപിച്ചത്.
ചടങ്ങിൽ പ്രസംഗിക്കാൻ തുടങ്ങി വികാരാധീനയായി വാക്കുകൾ കിട്ടാതെ വന്നപ്പോൾ 'ഞാൻ പ്രസംഗിക്കുന്നതിലും നല്ലത് പാട്ട് പാടുന്നതാണെന്ന്' പറഞ്ഞായിരുന്നു ചിത്രയുടെ തുടക്കം. മലങ്കര ഓർത്തഡോക്‌സ് സഭയുടെ സ്‌നേഹസ്പർശം പരിപാടിയുടെ വിളംബര ഗാനമായ ഇനിയും പുലരിവിരിയും... മുകളുകൾ പൂക്കളായി വിടരും... എന്ന ഗാനത്തിന്റെ ഈരടികൾ പാടിയ ശേഷമായിരുന്നു പൈതലാം യേശുവേ ആലപിച്ചത്. ഈ പാട്ടിനുശേഷം എല്ലാവർക്കും ക്രിസ്മസ് ആശംസകളും ചിത്ര നേർന്നു.
നന്ദനയുടെ പേരിലുള്ള കീമോതെറപ്പി വാർഡ് ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിച്ച വ്യവസായി എം.എ.യൂസഫലി തന്റെ മാതാപിതാക്കളുടെ പേരിൽ പരുമലയിലെ കാൻസർ സെന്ററിനായി 2 വാർഡുകൾ നിർമ്മിച്ചു നൽകുമെന്നു പ്രഖ്യാപിച്ചു. ചിത്ര ഇതിന്റെ ഉദ്ഘാടനത്തിനായി എത്തണമെന്ന് അഭ്യർത്ഥിച്ചു. വേദിയിൽ എഴുന്നേറ്റുനിന്നു വിനയത്തോടെയാണു ചിത്രം ക്ഷണം സ്വീകരിച്ചത്. പരുമലയിലെ എന്താവശ്യങ്ങൾക്കും വിളിച്ചാൽ താൻ എത്തുമെന്നും അവർ ഉറപ്പു നൽകി. ചെന്നൈയിൽനിന്നു കുടുംബാംഗങ്ങൾക്കൊപ്പമാണ് ഇവർ എത്തിയത്.
പരിപാടിയിൽ പങ്കെടുക്കുവാൻ കോഴിക്കോട്ടു നിന്നുള്ള സ്‌കൂൾ വിദ്യാർത്ഥി സംഘവും എത്തിയിരുന്നു. ഇവരിൽ അനുഗ്രഹ എന്ന ഭിന്നശേഷിക്കാരനെയും ഈ കുട്ടിയെ പരിചരിക്കുന്ന സഹപാഠി ബിസ്മി ഫാത്തിമയെയും വേദിയിലെ വിശിഷ്ടാതിഥികൾ പ്രത്യേകം അഭിനന്ദിച്ചു. കുടുക്കയിൽ സ്വരൂപിച്ച പണം കാൻസർ കെയറിന് നൽകാനാണ് ഇവർ വന്നത്. ഓർത്തഡോക്‌സ് സഭയിലെ കുര്യാക്കോസ് മാർ ക്ലീമീസ്, ഡോ. യാക്കോബ് മാർ ഐറേനിയസ്, ഡോ. യാക്കോബ് മാർ ഏലിയാസ്, അലക്‌സിയോസ് മാർ യൗസേബിയോസ്, ഡോ. സഖറിയാസ് മാർ അപ്രേം എന്നിവരും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു.
നന്ദനയ്ക്ക് പേരിട്ടത് സായിബാബ....പ്രിയഗായികയ്ക്ക് മകളെ നഷ്ടപ്പെട്ടിട്ട് ഏഴ് വർഷം
2011 ഏപ്രിൽ 13നാണ് പ്രശസ്ത ഗായിക കെ.എസ് ചിത്ര- വിജയശങ്കർ ദന്പതികളുടെ മകൾ നന്ദന(8) ദുബായിൽ വച്ച് അപകടത്തിൽ മരിക്കുന്നത്. വ്യാഴാഴ്ച രാവിലെ എമിറേറ്റ് ഹിൽസിലുള്ള വില്ലയിലെ നീന്തൽകുളത്തിൽ വീണായിരുന്നു മരണം. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നന്ദന മരിച്ചിരുന്നു. പതിനഞ്ച് വർഷത്തോളം കുട്ടികളില്ലാതിരുന്ന ചിത്രയ്ക്ക് ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും ശേഷമാണ് നന്ദന ജനിച്ചത്.
സായിബാബ ഭക്തയായ ചിത്രയുടെ മകൾക്ക് നന്ദനയെന്ന് പേര് നൽകിയത് സത്യസായി ബാബയായിരുന്നു. ഷാർജയിൽ എ.ആർ റഹ്മാൻ അവതരിപ്പിക്കുന്ന സംഗീതനിശയിൽ പങ്കെടുക്കാനായിരുന്നു ചിത്രയും മകളോടൊപ്പം ദുബായിലെത്തിയത്. രാവിലെ സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്ന വേളയിലാണ് ദുരന്തമുണ്ടായത്.
കുട്ടിയെ കാണാത്തതിനെ തുടർന്ന് നടന്ന അന്വേഷണത്തിൽ നീന്തൽകുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ ജബേൽ അലിയിലുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.