- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റക്കാലിൽ നൃത്തം ചെയ്തു ലോകത്തെ വിസ്മയിപ്പിച്ച യുവതി മംഗല്യവതിയായി; താലികെട്ടിയത് തളർന്നപ്പോൾ കൈപിടിച്ചയാൾ തന്നെ
ചണ്ഡീഗഢുകാരിയായ സുബ്രീത് കൗർ ഗുമ്മൻ എന്ന 27-കാരിക്ക് പഠിച്ച് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. ജീവിതത്തിലൊരിക്കലും ഒരു ഡാൻസറാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നു. ഡാൻസ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീട്ടിൽ മുറിയുടെ വാതിലുകൾ അടച്ച് ഒറ്റയ്ക്ക് മാത്രം. അത്ര നാണംകുണുങ്ങിയായിരുന്നു. പക്ഷേ ഇന്ന് സുബ്രീത് നാലാളറിയുന്ന ഒരു സ
ചണ്ഡീഗഢുകാരിയായ സുബ്രീത് കൗർ ഗുമ്മൻ എന്ന 27-കാരിക്ക് പഠിച്ച് ഒരു നഴ്‌സാകാനായിരുന്നു ആഗ്രഹം. ജീവിതത്തിലൊരിക്കലും ഒരു ഡാൻസറാകുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടു പോലുമുണ്ടായിരുന്നു. ഡാൻസ് ചെയ്തിട്ടുണ്ടെങ്കിൽ അത് വീട്ടിൽ മുറിയുടെ വാതിലുകൾ അടച്ച് ഒറ്റയ്ക്ക് മാത്രം. അത്ര നാണംകുണുങ്ങിയായിരുന്നു. പക്ഷേ ഇന്ന് സുബ്രീത് നാലാളറിയുന്ന ഒരു സെലിബ്രിറ്റി ഡാൻസറാണ്. ഒരു ഡാൻസ് റിയാലിറ്റി ഷോയിലൂടെയാണ് സുബ്രീതിന്റെ രണ്ടാം ജീവിതത്തിന്റെ തുടക്കം. അപ്രതീക്ഷിതമായുണ്ടായ ഒരു ബൈക്കപകടമാണ് സുബ്രീതിന്റെ ജീവതം മാറ്റിമറിച്ചത്. അപകടത്തെ തുടർന്ന് ഒരു കാൽ നഷ്ടപ്പെട്ട ഈ യുവതി പിന്നീട് ഒറ്റക്കാലിൽ ജീവിതത്തിലേക്കു നൃത്തച്ചുവടുകൾ വയ്ക്കുകയായിരുന്നു. ഇപ്പോൾ എല്ലാമിണങ്ങിയ ഒരു ജീവത സഹചാരിയെയും സുബ്രീതിന് ലഭിച്ചിരിക്കുന്നു.
അപകടത്തിൽ നിന്ന് തിരിച്ചു ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവരാൻ സഹായിച്ച തന്റെ ജിം ഇൻസ്ട്രക്ടർ യാഷ് മക്കർ ആണ് ഇനി സുബ്രീതിന് എല്ലാം. സുബ്രീതിനെ ശക്തയാക്കിയതും നൃത്തം ചെയ്യുന്നതിന് ശരീരം ബാലൻസ് ചെയ്യാൻ പരിശീലിപ്പിച്ചതുമെല്ലാം യാഷ് ആണ്. ഈ മാസം ആദ്യവാരത്തിൽ നടന്ന ചടങ്ങിൽ അമ്പതോളം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. 'ഒരു സ്വപ്നം യാഥാർത്ഥ്യമായ പോലെ അവിശ്വസനീയമാണ് എന്റ കഥ. ഒറ്റക്കാലുള്ള എന്നെ വിവാഹം ചെയ്യാൻ ആരാണു തയാറാകുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഞാനിപ്പോൾ വിവാഹിതയാണെന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല,' സുബ്രീത് പറയുന്നു.
2009-ലായിരുന്നു ആ അപകടം. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ അശ്രദ്ധയാണ് സുബ്രീതിന്റെ ഒരു കാൽ നഷ്ടപ്പെടുത്തിയത്. തകർന്ന കാൽമുട്ട് ശസ്ത്രക്രിയ ചെയ്യുന്നതിനിടെ ഡോക്ടർ ഒരു പ്രധാന ഞെരമ്പ് അബദ്ധത്തിൽ മുറിക്കുകയും നിയന്ത്രിക്കാനാവാത്ത് രക്തസ്രാവമുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ പാതിവഴിയിൽ നിർത്തേണ്ടിയും വന്നു. പിന്നീട് ദുരിത കാലമായിരുന്നു. അണുബാധയേറ്റ് കാലിന്റെ അവസ്ഥ ഗുരുതരാമായി. ഒരു വർഷത്തോളം ഇങ്ങനെ കഴിഞ്ഞതിനു ശേഷമാണ് കാൽ മുറിച്ചു മാറ്റിയത്. വികലാംഗയായി എന്ന യാഥാർത്ഥ്യം ആദ്യമൊന്നും ഉൽക്കൊള്ളാനായിരുന്നില്ലെങ്കിലും പതിയെ പതിയെ തന്റെ നൃത്തത്തോടുളള അഭിനിവേശം ജീവിത്തിലേക്ക് വാതിൽ തുറക്കുകയായിരുന്നു. നടക്കാനാവാതെ നിസ്സഹായയായി കഴിയുന്ന കാലത്ത് പ്രചോദനം നൽകുന്ന, തന്നെ പോലെയുളള അവസ്ഥയിൽ പരിഭവിക്കാതെ ജീവിതം കെട്ടിപ്പടുത്തവരുടെ പുസ്തകങ്ങൾ ഇക്കാലത്തു വായിച്ചു തീർത്തു. അതോടെ സ്വന്തം സ്വപ്നത്തെ പിന്തുടരാനുള്ള പ്രചോദനം കിട്ടി. അങ്ങനെയാണ് ഡാൻസ് റിയാലിറ്റിഷോയിൽ പങ്കെടുക്കാനായി ഒരുങ്ങിയത്.
ഒറ്റക്കാലുമായി പല ഡാൻസ് സ്‌കൂളുകളുടെയും വാതിൽക്കൽമുട്ടി. വികലാംഗയായതിനാൽ എല്ലാവരും അവഗണിച്ചു. ഒടുവിൽ ചണ്ഡീഗഢിലെ റോക്ക്‌സ്‌റ്‌റാർ അക്കാദമി സുബ്രീതിനെ സ്വീകരിച്ചു. നൃത്തച്ചുവടുകൾക്കായി ശരീരത്തെ മെരുക്കിയെടുക്കുന്നതിനാണ് ജിമ്മിൽ പോയിത്തുടങ്ങിയത്. അവിടെ ഇൻസ്ട്രക്ടർ ആയ യാഷ് പിന്നെ ജീവിതത്തിലേക്ക് കടന്നു വരികയായിരുന്നു. കരുത്ത് ആർജ്ജിച്ചെടുക്കാനും ശരീര ബാലൻസ് ശരിയാക്കാനും ജിമ്മിൽ യാഷ് വളരെ സഹായിച്ചു. നല്ല സുഹൃത്തായിരുന്ന യാഷ് തന്റെ ജീവിത പങ്കാളിയാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ലെന്ന് സുബ്രീത് പറയുന്നു. ഇവരുവരുടേയും ബന്ധത്തിൽ യാഷിന്റെ കുടുംബത്തിന് ആദ്യം എതിർപ്പുണ്ടായിരുന്നു. ഒറ്റക്കാലുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നതിലുള്ള ആശങ്ക.
താനൊരു വികലാംഗയാണെന്നത് യാഷിന് ഒരു പ്രശ്‌നമേ ആയിരുന്നില്ലെന്നും അഭിമാനത്തോടെ തന്നോടൊപ്പം നടക്കുകയും കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്ന് സുബ്രീത് പറയുന്നു. സുബ്രീതിനെ കണ്ടതു മുതലെ അവളോട് ഇഷ്ടമായിരുന്നെന്ന് 27-കാരനായ യാഷ്. കണ്ടു മുട്ടി രണ്ടു മാസം കഴിയുമ്പോഴേക്കും അവളെ സ്വന്തമാക്കാനായ ത്രില്ലിലാണ് യാഷ്. തന്നെക്കുറിച്ചുള്ള ഒരു പഞ്ചാബി സിനിമയുടെ തിരക്കിലാണിപ്പോൾ സുബ്രീത്.