- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സിൻജോ മോന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഹൈക്കോടതി; 28 ന് റീ പോസ്റ്റുമോർട്ടം നടത്താൻ നിർദ്ദേശം; നടപടി ക്രമങ്ങൾ ക്യാമറയിൽ പകർത്തണം: കല്ലറയ്ക്ക് പൊലീസ് കാവൽ ഏർപ്പെടുത്തും
പത്തനംതിട്ട: അത്തിക്കയം ചന്തമൺ മമ്മരപ്പള്ളിൽ സിൻജോ മോന്റെ ദുരൂഹ മരണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. 28 ന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം. നടപടി ക്രമങ്ങൾ ക്യാമറയിൽ പകർത്തണം. അതു വരെ കല്ലറയ്ക്ക് പൊലിസ് കാവൽ ഏർപ്പെടുത്തണം. കല്ലറയ്ക്ക് സമീപം പൊലീസ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചേക്കും. ആക്ഷൻ കൗൺസിലാണ് കോടതിയെ സമീപിച്ചത്. സിൻ ജോ മോനെ കൊന്നതാരാണ്? നാട്ടുകാർ ഒന്നടങ്കം ഒരു മാസമായി ചോദിക്കുകയാണ്. പൊലീസിന് അനക്കമില്ല. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടി അവർ നിൽക്കുന്നു. ഇടയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും വാർത്ത പരന്നു. പക്ഷേ, അന്വേഷണം മാത്രമില്ല.സഹികെട്ട നാട്ടുകാർ പ്രതിഷേധ പാതയിലായിരുന്നു. തിരുവോണ നാളിലാണ് വീടിനു സമീപമുള്ള കുളത്തിൽ യുവാവിന്റെ മൃതദേഹം ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കരയിലായി രക്തം പുരണ്ട ബൈക്കും വസ്ത്രങ്ങളുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് പാൽ വിൽക്കാൻ പോയ സിൻജോ മോനെ പിന്നെ കാണുന്നത് ഈ നിലയിലായിരുന്നു. തുടക്കം മുതൽ പൊലീസ് മരണം അപകടം മൂലമാണെ് ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു.
പത്തനംതിട്ട: അത്തിക്കയം ചന്തമൺ മമ്മരപ്പള്ളിൽ സിൻജോ മോന്റെ ദുരൂഹ മരണം അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്. 28 ന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണം. നടപടി ക്രമങ്ങൾ ക്യാമറയിൽ പകർത്തണം. അതു വരെ കല്ലറയ്ക്ക് പൊലിസ് കാവൽ ഏർപ്പെടുത്തണം. കല്ലറയ്ക്ക് സമീപം പൊലീസ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചേക്കും. ആക്ഷൻ കൗൺസിലാണ് കോടതിയെ സമീപിച്ചത്. സിൻ ജോ മോനെ
കൊന്നതാരാണ്? നാട്ടുകാർ ഒന്നടങ്കം ഒരു മാസമായി ചോദിക്കുകയാണ്. പൊലീസിന് അനക്കമില്ല. മരണത്തിൽ ദുരൂഹതയില്ലെന്ന നിലപാടി അവർ നിൽക്കുന്നു. ഇടയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും വാർത്ത പരന്നു. പക്ഷേ, അന്വേഷണം മാത്രമില്ല.സഹികെട്ട നാട്ടുകാർ പ്രതിഷേധ പാതയിലായിരുന്നു.
തിരുവോണ നാളിലാണ് വീടിനു സമീപമുള്ള കുളത്തിൽ യുവാവിന്റെ മൃതദേഹം ഇരിക്കുന്ന നിലയിൽ കണ്ടെത്തിയത്. കരയിലായി രക്തം പുരണ്ട ബൈക്കും വസ്ത്രങ്ങളുമുണ്ടായിരുന്നു. വീട്ടിൽ നിന്ന് പാൽ വിൽക്കാൻ പോയ സിൻജോ മോനെ പിന്നെ കാണുന്നത് ഈ നിലയിലായിരുന്നു. തുടക്കം മുതൽ പൊലീസ് മരണം അപകടം മൂലമാണെ് ഉറപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ബൈക്കിൽ വരുന്ന വഴി പലയിടത്തും സിൻജോ വീണെന്നും ശരീരത്തിലെ രക്തം കഴുകിക്കളയാൻ ശ്രമിക്കുന്നതിനിടെ കുളത്തിൽ ബോധം കെട്ട് വീണ് മരിച്ചുവെന്നുമായിരുന്നു പൊലീസ് ഭാഷ്യം.
സിൻജോയുടെ മരണത്തിലെ ദുരൂഹത നീക്കാൻ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തിലേറെയായി. തുടക്കത്തിൽ തന്നെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സിൻജോയുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുണ്ടായിരുന്നു. ഇത് പൊലീസിനെ പരാതിയായി അറിയിക്കുകയും ചെയ്തു. എന്നാൽ അന്വേഷണത്തിന് മുൻപ് തന്നെ മരണം ആത്മഹത്യയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പൊലീസ്. കൊലപാതകമെന്ന് സംശയിക്കാനുള്ള നിരവധി കാരണങ്ങൾ ബന്ധുക്കളും സുഹൃത്തുക്കളും ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും മുഖവിലക്ക് എടുക്കാൻ പൊലീസ് തയ്യാറായില്ലെന്നും സിൻജോയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസെത്തി നിരവധി പേരെ ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും ലഭിച്ചില്ലെന്നാണ് പൊലീസ് ഭാഷ്യം. മരണത്തിന് മുൻപായി സമീപവാസികളുമായി സിൻജോ വഴക്കുണ്ടായെന്നും സമീപ ദിവസങ്ങളിൽ വന്ന ചില വാട്‌സ്അപ്പ് സന്ദേശങ്ങൾ ദുരൂഹാണെന്നും ബന്ധുക്കൾ ആരോപിക്കുന്നു. സിൻജോയുടെ മരണത്തിൽ നീതി ലഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് ആക്ഷൻ കൊൺസിൽ രൂപീകരിച്ചിരുന്നു. പൊലീസിന്റെ ഉദാസീനതയിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചിരുന്നു. പിന്നീടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുന്നത്.
ഇടവകയിലെ യുവജനങ്ങളുടെ കൂട്ടായ്മയായ യുവജനസഖ്യത്തിന്റ സെക്രട്ടറിയും സെന്റർ ഭരവാഹിയും ആയിരുന്നു സിൻജോ മോൻ. കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഇടവകയിലെ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തിനു ഒരു വിലയും നൽകാതെ ഭദ്രാസന അധികൃതർ മുഖം തിരിക്കുകയായിരുന്നു. ഭദ്രാസന ചുമതലക്കാരുടെ ഈ പ്രവൃത്തിയിൽ പ്രതിഷേധിച്ച് ഇടവകയിലെ കൈസ്ഥാന സമിതി ഒന്നടങ്കം രാജി വെച്ചു. കേസ് ശക്തമായി മുന്നോട്ടു കൊണ്ടു പോകുവാനോ പൊലീസിലോ ഉന്നത തലങ്ങളിലോ സമ്മർദം ചെലുത്തുവാനുള്ള പിടിപാട് സിൻജോയുടെ മാതാപിതാക്കൾക്കും ഇല്ല. സഭ നേതൃത്വം കൂടി കൈവിട്ടതോടെ ഇടവകയിലെ അംഗങ്ങൾ സഭക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതാണ് ഇടവകസമിതിയിലെ മുഴുവൻ അംഗങ്ങളുടെയും രാജിയിൽ എത്തിയത്.
മൃതദേഹം പുറത്തെടുത്തപ്പോൾ ശരീരത്തിൽ നിരവധി പാടുകൾ ഉണ്ടായിരുന്നു. കഴുത്തിൽ ഞെരിച്ച പാടും അടിവയറ്റിൽ ചതവും ഉണ്ടായിരുന്നു. കാലുകൾ മടങ്ങിയ നിലയിൽ ചരിഞ്ഞാണ് കുളത്തിൽ മൃതദേഹം കണ്ടെത്തിയത്. ബൈക്കിലെ രക്തകറകളും ഉണ്ടായിരുന്നു. ഇതെല്ലാമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാൻ കാരണമെന്ന് ജേക്കബ് പറഞ്ഞു. മരണം നടന്ന ദിവസം സിൻജോയുടെ ബൈക്ക് സാധാരണ വീട്ടിൽ കൊണ്ടുവെയ്ക്കുന്നിടത്ത് നിന്നും മുപ്പത് മീറ്ററോളം മാറ്റിയാണ് വെച്ചിരുന്നത്.
ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ചോരപ്പാടും ചെളിയും കണ്ടിരുന്നതും സംശയത്തിന് കാരണമായി പറയുന്നു. ഇത്രയും തെളിവുകൾ ഒറ്റനോട്ടത്തിൽ തന്നെ ഉണ്ടായിട്ടും മരണം ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ പൊലീസ് ശ്രമിക്കുന്നെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. ഭരണതലത്തിൽ സ്വാധീനമുള്ളവകരാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സിൻജോയുടെ പിതാവ് ജേക്കബ് ആരോപിക്കുന്നു.