- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിടുക്കരെന്ന് പേരെടുത്തിട്ടും കേരള പൊലീസ് എന്തെ സിസ്റ്റർ മേരി ആൻസിയുടെ മരണത്തിൽ അലംഭാവം കാട്ടുന്നു; കോൺവെന്റിലെ മാലിന്യ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കന്യാസ്ത്രിയുടെ മരണത്തിൽ ആറു വർഷം കഴിഞ്ഞിട്ടും ദുരൂഹത മാറുന്നില്ല; സിറ്ററുടെ ഡയറി മരണ ശേഷം അപ്രത്യക്ഷമായത് എങ്ങിനെ? ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് ഇളക്കിമാറ്റിയതാര്? ഒരു നൂറ് ചോദ്യങ്ങൾ ഉണ്ടായിട്ടും സിസ്റ്ററുടേത് ആത്മഹത്യയാക്കാൻ പൊലീസ് തിടുക്കം കൂട്ടിയത് ആർക്കു വേണ്ടി
കോട്ടയം: അഭയ കേസിന്റെ അവസ്ഥ തന്നെയാണ് ആറു വർഷം മുമ്പ് മരിച്ച സിസ്റ്റർ മേരി ആൻസിയുടെ കേസിലം. സംശയിക്കത്തക്കതായി ഒരു നൂറ് കാര്യങ്ങൾ ഉണ്ടായിട്ടും സിസ്റ്റർ മേരി ആൻസിയുടേത് ആത്മഹത്യ എന്നാണ് പൊലീസ് ആദ്യം തന്നെ വിധി എഴുതിയത്. എന്നാൽ നാട്ടുകാർ പോലും ഉയർത്തുന്ന നിസ്സാര ചോദ്യങ്ങൾക്കു പോലും പൊലീസിന്റെ കയ്യിൽ ഉത്തരമില്ല. ഇവിടെയാണ് സിസ്റ്ററുടെ മരണം കൊലപാതകമാണെന്ന് അരയ്ക്കിട്ടുറപ്പിക്കുന്ന ഒരു നൂറ് ചോദ്യങ്ങൾ ഉള്ളത്. 2011 ഓഗസ്റ്റ് 17ന് അതായത് കൃത്യം ആറു വർഷങ്ങൾക്ക് മുമ്പാണ് സിസ്റ്റർ മേരി ആൻസിയെ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു കോൺവെന്റിലെ മാലിന്യ ടാങ്കിൽമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കല്ലറ സ്വദേശിയായിരുന്നു സിസ്റ്റർ മേരിആൻസി. സിസ്റ്ററുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടായിട്ടും സംഭവം നടന്ന നാൾ മുതൽ മേരിആൻസിയുടെ മരണം ആത്മഹത്യയായി കാണാനായിരുന്നു പൊലീസിന്റെ ശ്രമം. ഇന്നും അവിടെത്തന്നെ ഉറച്ചുനിൽക്കുകയാണ് പൊലീസ്. കൃത്യമായ ഡയറി എഴുതുന്ന ശീലമുള്ള ആളായിരുന്നു സിസ്റ്റർ മേരി ആൻസി. എന്നാൽ മരണ ശേഷം സിസ്റ
കോട്ടയം: അഭയ കേസിന്റെ അവസ്ഥ തന്നെയാണ് ആറു വർഷം മുമ്പ് മരിച്ച സിസ്റ്റർ മേരി ആൻസിയുടെ കേസിലം. സംശയിക്കത്തക്കതായി ഒരു നൂറ് കാര്യങ്ങൾ ഉണ്ടായിട്ടും സിസ്റ്റർ മേരി ആൻസിയുടേത് ആത്മഹത്യ എന്നാണ് പൊലീസ് ആദ്യം തന്നെ വിധി എഴുതിയത്. എന്നാൽ നാട്ടുകാർ പോലും ഉയർത്തുന്ന നിസ്സാര ചോദ്യങ്ങൾക്കു പോലും പൊലീസിന്റെ കയ്യിൽ ഉത്തരമില്ല. ഇവിടെയാണ് സിസ്റ്ററുടെ മരണം കൊലപാതകമാണെന്ന് അരയ്ക്കിട്ടുറപ്പിക്കുന്ന ഒരു നൂറ് ചോദ്യങ്ങൾ ഉള്ളത്.
2011 ഓഗസ്റ്റ് 17ന് അതായത് കൃത്യം ആറു വർഷങ്ങൾക്ക് മുമ്പാണ് സിസ്റ്റർ മേരി ആൻസിയെ തിരുവനന്തപുരം നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒരു കോൺവെന്റിലെ മാലിന്യ ടാങ്കിൽമരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം കല്ലറ സ്വദേശിയായിരുന്നു സിസ്റ്റർ മേരിആൻസി. സിസ്റ്ററുടെ മരണത്തിൽ ദുരൂഹതകൾ ഉണ്ടായിട്ടും സംഭവം നടന്ന നാൾ മുതൽ മേരിആൻസിയുടെ മരണം ആത്മഹത്യയായി കാണാനായിരുന്നു പൊലീസിന്റെ ശ്രമം. ഇന്നും അവിടെത്തന്നെ ഉറച്ചുനിൽക്കുകയാണ് പൊലീസ്.
കൃത്യമായ ഡയറി എഴുതുന്ന ശീലമുള്ള ആളായിരുന്നു സിസ്റ്റർ മേരി ആൻസി. എന്നാൽ മരണ ശേഷം സിസ്റ്ററുടെ ഡയറിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. മേരി ആൻസിയുടെ മരണത്തെത്തുടർന്ന് മുറി പരിശോധിച്ച് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കിയെങ്കിലും ഡയറിയുടെ കാര്യം മാത്രം രേഖപ്പെടുത്തിയിട്ടില്ല. മുറിയിൽ സൂക്ഷിച്ചിരുന്ന ഡയറി കാണാതായത് ദുരൂഹത വർദ്ധിപ്പിച്ചു. എന്നാൽ ആ ഡയറി അപ്രത്യക്ഷമായത് എങ്ങോട്ടെന്ന് മാത്രം ഇതുവരെ ഒരു തുമ്പും കിട്ടിയില്ല.
48കാരിയായ സിസ്റ്റർ കഴിഞ്ഞ 22 വർഷമായി കൃത്യമായി ഡയറി എഴുതിയിരുന്ന ആളായിരുന്നു. എന്നാൽ മരണ ശേഷം ഡയറി അപ്രത്യക്ഷമായതോടെ ആരോ അത് എടുത്തു മാറ്റിയതായാണ് സംശയിക്കുന്നത്. എന്നിട്ടും പൊലീസ് ഈ വഴി ഒരു അന്വേഷണത്തിന് മുതിർ്‌നനില്ല. പൊലീസ് നിരവധി തവണ ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടുകൾ എല്ലാം തന്നെ പരസ്പര വിരുദ്ധമായിരുന്നു. ഇതിനിടെ ഹർജിക്കാരന്റെ അഡ്വക്കേറ്റിനെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചതായും ആരാേപണം ഉയർന്നു.
വളരെ വീതി കുറഞ്ഞ ഒരു കോൺക്രീറ്റ് ടാങ്കിനുള്ളിലാണ് മേരി ആൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇങ്ങനെ ഒരു ഇടം ആത്മഹത്യയ്ക്കായി തിരഞ്ഞെടുത്തത് തന്നെ ദുരൂഹത വർദ്ധിപ്പിച്ചു. ഈ ടാങ്കിന്റെ കോൺക്രീറ്റ് സ്ലാബ് ആരാണ് ഇളക്കി മാറ്റിയതെന്ന് പലരും സംശയം ആരോപിച്ചു. എന്നാൽ ഇതൊന്നും പൊലീസ് മുഖവിലയ്‌ക്കെടുത്തില്ല. സിസ്റ്റർ തനിയെ ഇളക്കി മാറ്റിയതാണെന്നാണ് പൊലീസ് ഉറപ്പിച്ചു പറയുന്നത്.
അപ്പോഴും നിലനിൽക്കുന്ന ഒരു ചോദ്യം ഒരു 48കാരിക്ക് ഇതെങ്ങിനെ ഒറ്റയ്ക്ക് സാധിക്കും എന്നാണ്. പക്ഷേ, ഇക്കാര്യത്തിൽ വേണ്ട അന്വേഷണം നടത്താൻ പൊലീസ് തയ്യാറായില്ല. നാട്ടുകാരായ പലർക്കും തോന്നിയ ഈ സംശയം തന്നെയാണ് വനിതാ കമ്മിഷനും ഉന്നയിച്ചത്. ഇനി അങ്ങനെയല്ല, സിസ്റ്റർ തനിയെയാണ് സ്ലാബ് നീക്കിയതെങ്കിൽ അത്രയും ചെറിയ വിടവിലൂടെ അവർ എങ്ങനെ അകത്തിറങ്ങി എന്ന ചോദ്യത്തിനും അന്വേഷണ ഉദ്യോഗസ്ഥർ മൗനം പാലിക്കുകയാണ്.
സിസ്റ്റർ മേരി ആൻസിയുടെ മരണ വിവരം അറിഞ്ഞപ്പോൾ തന്നെ സിസ്റ്ററുടേത് ആത്മഹത്യയാണെന്ന് ഉറപ്പിക്കാനുള്ള വ്യഗ്രതയായിരുന്നു ആദ്യം മുതൽക്കേ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിന് പുറമേ മറ്റൊരു വിചിത്ര വാദവും പൊലീസ് നിരത്തി. സിസ്റ്റർ മാനസിക വിഭ്രാന്തിയുള്ള ആളാണെന്നാണ് ആദ്യം പൊലീസ് പറഞ്ഞത്. ശരീരത്തിലെ അലർജി അവരെ വല്ലാതെ അലട്ടിയിരുന്നതായും പൊലീസ് പറയുന്നു. എന്നാൽ ഇക്കാര്യം കന്യാസ്ത്രീയുടെ മാതാപിതാക്കൾ അന്നുതന്നെ നിഷേധിച്ചിരുന്നു. മരണം ആത്മഹത്യയായി മാറ്റാനുള്ള ലോക്കൽ പൊലീസിന്റെ നീക്കത്തിന്റെ പ്രധാന തെളിവായിട്ടാണ് പലരും ഇത്തരം വാദങ്ങളെ ചൂണ്ടിക്കാട്ടുന്നത്. ഇത്തരം കണ്ടെത്തലുകളൊന്നും കോടതിയെ ബോധിപ്പിക്കാൻ പൊലീസിന് കഴിഞ്ഞതുമില്ല. ഇതോടെ പൊലീസ് ആരെയോ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി ആദ്യം മുതൽക്കേ ആരോപണം ഉയർന്നു.
കന്യാസ്ത്രീയുടെ മരണം ആത്മഹത്യയായി ചിത്രീകരിച്ച പൊലീസ് നടപടിക്കെതിരെ അന്ന് വനിതാ കമ്മിഷൻ അദ്ധ്യക്ഷയായിരുന്ന ജസ്റ്റിസ് ഡി. ശ്രീദേവിയും മാതാപിതാക്കളും രംഗത്തെത്തിയിരുന്നു. പൊലീസിന്റെ ഭാഗത്തുനിന്ന് ശരിയായ വിധത്തിലുള്ള യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ലെന്ന് മാതാപിതാക്കൾ പറയുന്നു.
സിസ്റ്റർ മേരി ആൻസിയുടെ മരണവുമായി ബന്ധപ്പെട്ട് കോടതി ഉയർത്തിയ ചോദ്യങ്ങൾക്കൊന്നും പൊലീസിന് മറുപടിയുണ്ടായിരുന്നില്ല. മൃതദേഹം പുറത്തെടുത്ത ഉടൻ സ്ഥലത്ത് പൊലീസ് സർജൻ എന്തിനാണ് പോയതെന്ന കോടതിയുടെ ചോദ്യത്തിന് പോലും തൃപ്തികരമായ മറുപടി പറയാൻ അന്വേഷണ ഉദ്യേഗസ്ഥർക്ക് കഴിഞ്ഞില്ല. കൂടാതെ, മേരി ആൻസിയുടെ മരണത്തിന് 10 ദിവസങ്ങൾക്ക് മുമ്പ് കോൺവെന്റിൽ നിന്ന് പറഞ്ഞുവിട്ട വേലക്കാരിയെക്കുറിച്ച് അന്വേഷിക്കാനോ അവരെ കണ്ടെത്തി മൊഴിയെടുക്കാനോ പൊലീസ് തയ്യാറാകാത്തതും ആക്ഷേപത്തിനിടയാക്കി.
മേരി ആൻസി മരിച്ച് ആറു വർഷം കഴിഞ്ഞിട്ടും അന്വേഷണം ശക്തമാക്കാനോ വേണ്ട വിധം സംശയ നിഴലിലായവരെ ശരിയായ രീതിയിൽ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം തയാറായിട്ടില്ല. കോവളം പൊലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 702/ 2011 രജിസ്റ്റർ ചെയ്ത കേസ് ആദ്യം വിഴിഞ്ഞം ഇൻസ്‌പെക്ടറും പിന്നീട് ആരോപണങ്ങൾ ശക്തമായപ്പോൾ ഫോർട്ട് അസി. കമ്മീഷണർക്ക് കൈമാറുകയുമായിരുന്നു.
കേസിൽ 70 പേരെ ചോദ്യം ചെയ്തു. എന്നാൽ അന്നേദിവസം കോൺവെന്റിൽ എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ മേരി ആൻസിയുടെ മരണത്തിൽ കലാശിച്ചുവെന്നതും കണ്ടെത്താൻ പൊലീസിനായിട്ടില്ല. ഇതോടെ മുകളിൽ നിന്നും ശക്തമായ ഇടപെടൽ പൊലീസിൽ ഉണ്ടായതായാണ് റിപ്പോർട്ട് ഉള്ളത്.