- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിസ്റ്റർ ജോസ് മരിയയെയും കൊലപ്പെടുത്തിയതു തന്നെ; മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലയോട്ടിയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി; ആയുധം ഉപയോഗിച്ചുള്ള അടി തലയോട്ടി തകർത്തെന്നു പൊലീസ്
പാലാ: ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ മരണവും കൊലപാതകം തന്നെയെന്നു പൊലീസിന്റെ സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സിസ്റ്റർ ജോസ് മരിയയുടെ തലയോട്ടിയിൽ ആഴത്തിലുള്ള മുറിവു കണ്ടെത്തി. ആയുധം ഉപയോഗിച്ചുള്ള അടിയാണ് തലയോട്ടി തകർത്തത് എന്
പാലാ: ലിസ്യു മഠത്തിലെ സിസ്റ്റർ അമലയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിൽ സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ടിന്റെ മരണവും കൊലപാതകം തന്നെയെന്നു പൊലീസിന്റെ സ്ഥിരീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സിസ്റ്റർ ജോസ് മരിയയുടെ തലയോട്ടിയിൽ ആഴത്തിലുള്ള മുറിവു കണ്ടെത്തി.
ആയുധം ഉപയോഗിച്ചുള്ള അടിയാണ് തലയോട്ടി തകർത്തത് എന്നാണു പൊലീസിന്റെ നിഗമനം. മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോർട്ടത്തിലാണ് തലയോട്ടിയിൽ ആഴത്തിലുള്ള മുറിവു കണ്ടെത്തിയത്.
ചേറ്റുതോട് എസ്എച്ച് മഠം അംഗമായിരിക്കെയാണു സിസ്റ്റർ ജോസ് മരിയ ഇരുപ്പക്കാട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 17നു വെളുപ്പിനാണ് മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കു മുറിവേറ്റു രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. കന്യാസ്ത്രീ തെന്നിവീണുണ്ടായ മരണമെന്നു കരുതി മഠം അധികൃതർ 18നു മൃതദേഹം സംസ്‌കരിച്ചു.
പാലാ ലിസ്യൂ മഠത്തിലെ സിസ്റ്റർ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സതീഷ് ബാബു സിസ്റ്റർ ജോസ് മരിയയെയും കൊലപ്പെടുത്തിയതായി മൊഴി നൽകിയതോടെയാണു ഈ മൃതദേഹം പുറത്തെടുത്തു പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.
തലയോട്ടിയിൽ ആഴത്തിലുള്ള മുറിവു കണ്ടെത്തിയതോടെ ആയുധം ഉപയോഗിച്ചുള്ള അടിയാകാം ഇതിനു കാരണമെന്ന വിലയിരുത്തലിലാണു പൊലീസ് എസ്‌പി എസ്. സതീഷ് ബിനോ, ഡിവൈഎസ്‌പി സുനീഷ് ബാബു, സിഐ ബാബു സെബാസ്റ്റ്യൻ, ആർഡിഒ സി. കെ. പ്രകാശ് എന്നിവരുടെ സാന്നിധ്യത്തിൽ പൊലീസ് സർജൻ ഡോ. രാജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണു പോസ്റ്റ്‌മോർട്ടം നടത്തിയത്.