- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായിക്ക് പാർട്ടി കൊടുത്ത ഒരു പ്രവർത്തനമാണ് മുഖ്യമന്ത്രി സ്ഥാനം; അതിനെതിരെ പ്രതികരിക്കുമ്പോൾ അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശ്വാസം ഉണ്ടെങ്കിൽ അല്ലേ; നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം; നന്നായിട്ട് ശ്വസിക്കുക; ഒക്കെ കാണാം! ഇതൊരു ഭീഷണി ക്യാപ്സ്യൂൾ; ശിവദാസൻ കരിപ്പാലിനെ പിണറായിയുടെ ബന്ധു വെല്ലുവിളിക്കുമ്പോൾ
കണ്ണൂർ: മുഖ്യമന്ത്രിയുടെ സഹോദരന്റെ മകൻ നിന്നും വധ ഭീഷണി നേരിടുന്നതിനാൽ പേടിയോടെയാണ് കണ്ണൂരിൽ കഴിയുന്നതെന്ന് മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാൽ. കണ്ണൂരിലെ മുതിർന്ന മാധ്യമ പ്രവർത്തകനാണ് ശിവദാസൻ. അമൃതാ ടിവിയുടെ കണ്ണൂർ ബ്യൂറോ ചീഫായിരുന്നു. അമൃതയിൽ നിന്ന് മാറിയ ശേഷമാണ് കണ്ണൂരിലെ പ്രാദേശിക ഇടപെടൽ നടത്തുന്ന മാധ്യമത്തിന് തുടക്കം കുറിച്ചത്. നിരവധി വിഷയങ്ങൾ ഏറ്റെടുക്കുകയും ചെയ്തു.
മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ബന്ധു സി സത്യൻ, കരിപ്പാലിന്റെ വാട്‌സാപ്പിൽ കൊലവിളി സന്ദേശം അയച്ചത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസിനെ സമീപിക്കുമെന്നും ശിവദാസൻ അറിയിച്ചു. മാധ്യമപ്രവർത്തകൻ ശിവദാസൻ കരിപ്പാലിന് സന്ദേശം അയച്ചത് താൻ തന്നെയെന്ന് സത്യൻ പറഞ്ഞു. പറഞ്ഞ വാക്കുകളിൽ താൻ ഉറച്ച് നിൽക്കുകയാണ്. മാധ്യമങ്ങളോട് കൂടുതൽ വിശദീകരിക്കാനില്ലെന്നും സത്യൻ പറഞ്ഞു. അതായത് ഭീഷണിപ്പെടുത്തിയെന്നതിനെ ആ അർത്ഥത്തിൽ തന്നെ സത്യൻ ഉയർത്തിക്കാട്ടുന്നുവെന്നതാണ് പ്രധാനം.
പിണറായിക്കെതിരെ വരുന്ന പ്രചരണങ്ങൾ ഒക്കെ വളരെ പ്രാധാന്യത്തോടെ കൊടുക്കാൻ നിങ്ങൾക്ക് താൽപര്യം ഉണ്ടാകുമെന്ന് അറിയാം. ശ്രദ്ധയോടുകൂടി കൊടുത്താൽ മതി, കാരണം നിങ്ങളുടെ കാര്യങ്ങളൊക്കെ ഞങ്ങളുടെ കയ്യിലുണ്ട് , എന്ന് ശബ്ദ സന്ദേശത്തിൽ പറയുന്നു.'നിങ്ങൾ വിചാരിക്കുന്നുണ്ടാകും ഇതൊക്കെ കൊടുത്താൽ ആളാവാം എന്ന്. എന്നാൽ ആളുണ്ടെങ്കിൽ അല്ലേ ആളാകാൻ പറ്റു. നിങ്ങൾ ആളാകാതിരിക്കാൻ ഉള്ള എല്ലാ കാര്യങ്ങളും ഞങ്ങളുടെ കൈയിൽ ഉണ്ട്. നോക്കിയും കണ്ടും കാര്യങ്ങൾ ചെയ്താൽ മതി' എന്നാണ് ശബ്ദ സന്ദേശത്തിലെ ഭീഷണി.
പിണറായിക്ക് പാർട്ടി കൊടുത്ത ഒരു പ്രവർത്തനമാണ് മുഖ്യമന്ത്രി സ്ഥാനം. അതൊരു അലങ്കാരമായി പാർട്ടിയും പിണറായിയും കാണില്ല . 'അതിനെതിരെ പ്രതികരിക്കുമ്പോൾ, അമിതപ്രാധാന്യം കൊടുക്കുമ്പോൾ ശ്വാസം ഉണ്ടെങ്കിൽ അല്ലേ,നമ്മുടെ ശ്വാസം ആണല്ലോ പ്രധാനം. നന്നായിട്ട് ശ്വസിക്കുക. ഒക്കെ കാണാം. ' എന്ന ഭീഷണിയോടെ കൂടിയാണ് സന്ദേശം അവസാനിക്കുന്നത്. സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കോടതിക്ക് നൽകിയ രഹസ്യമൊഴിയിലെ ചില വിവരങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞത് സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. അന്നേ ദിവസം രാത്രി കണ്ണൂരിൽ യൂത്ത് കോൺഗ്രസും കെഎസ്‌യു വും പ്രതിഷേധപ്രകടനങ്ങൾ നടത്തിയിരുന്നു.
യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധപ്രകടനം റിപ്പോർട്ട് ചെയ്തതാണ് മുഖ്യമന്ത്രിയുടെ ബന്ധുവിനെ പ്രകോപിപ്പിച്ചത്. വാർത്തയുടെ ഓൺലൈൻ ലിങ്ക് മറ്റുള്ളവർക്ക് എന്നപോലെ പോലെ അടുത്ത പരിചയക്കാരനായ മുഖ്യമന്ത്രിയുടെ ബന്ധുവിനും അയച്ചുകൊടുത്തിരുന്നു. ഭീഷണിയെ ഭയക്കുന്നില്ല. എന്നാൽ തന്നെ സംബന്ധിക്കുന്ന എന്തൊക്കെയോ കാര്യങ്ങൾ കയ്യിലുണ്ടെന്ന് വ്യക്തമാക്കിയത് ഗൗരവതരമായി കാണുന്നു എന്നും ശിവാദാസൻ കരിപ്പാൽ പറഞ്ഞു.
നേരത്തെ മാതൃഭൂമി പത്രത്തിലും അമൃത അമൃത ചാനലിലും ജോലി ചെയ്തരുന്നു. തനിക്ക് പരിചയമുള്ള മുഖ്യമന്ത്രിയുടെ ബന്ധു വിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചതിന്റെ അമ്പരപ്പിലാണ് മാധ്യമപ്രവർത്തകനായ ശിവദാസൻ കരിപ്പാൽ. ഭീഷണിപ്പെടുത്താൻ ആയി 3 സന്ദേശങ്ങളാണ് മുഖ്യമന്ത്രിയുടെ ബന്ധു വാട്‌സാപ്പ് വഴി തനിക്ക് അയച്ചു തന്ന ശിവദാസൻ കരിപ്പാൽ ന്യൂസ് 18 നോട് പറഞ്ഞു. ആദ്യത്തെ 2 സന്ദേശങ്ങൾ വായിച്ചു കഴിഞ്ഞതും അയച്ച അയാൾ തന്നെ ഡിലീറ്റ് ചെയ്തു.
അതുകൊണ്ട് മൂന്നാമത്തെ സന്ദേശം കിട്ടിയ ഉടനെ തന്നെ മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്തു. മൂന്നാമത്തെ സന്ദേശവും അയച്ചയാൾ ഡിലീറ്റ് ചെയ്തു. എങ്കിലും അത് മറ്റൊരു നമ്പറിലേക്ക് ഫോർവേഡ് ചെയ്തു കൊണ്ട് കൊണ്ട് തെളിവായി, ശിവദാസൻ കരിപ്പാൽ പറഞ്ഞു
മറുനാടന് മലയാളി ബ്യൂറോ