- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് ഈജിപ്ത് യാത്രികരെ വിമാനത്താവളത്തിൽ തടഞ്ഞ് മുസ്‌ളീം വിരുദ്ധ നയം അമേരിക്ക നടപ്പാക്കി തുടങ്ങി; നടപടി ഏഴ് ഇസ്ലാമിക രാജ്യങ്ങളിലെ യാത്രക്കാരെ വിലക്കി പ്രസിഡന്റ് ഒപ്പിട്ടതിന് പിന്നാലെ; അമേരിക്കയെ സ്നേഹിക്കുന്നവർ മാത്രം വന്നാൽ മതിയെന്ന നിലപാടിലുറച്ച് ട്രംപ്
വാഷിങ്ടൻ: ട്രംപ് തന്റെ മുസ്‌ളീം വിരുദ്ധ നയങ്ങൾ അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കിത്തുടങ്ങി. ഏഴ് ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെ മൂന്നു മാസത്തേക്ക് യുഎസിൽ പ്രവേശിക്കുന്നത് തടയുന്ന പ്രധാന തീരുമാനമാണ് നടപ്പാക്കാൻ ആരംഭിച്ചത്. വിസ നിഷേധിക്കുന്നതിന്റെ ഭാഗമായി ന്യൂയോർക്കിലേക്കുള്ള ഏഴ് യാത്രക്കാരെ ഈജിപ്തിലെ കയ്‌റോ വിമാനത്താവളത്തിൽ വിലക്കി. ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുഎസ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്‌ലാമിക തീവ്രവാദികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു. പ്രസിഡ്ന്റ് പദത്തിലേക്ക നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മുസ്‌ളീം വിരോധം വച്ചുപുലർത്തിയ ട്രംപിന്റെ ജയത്തിൽ അക്കാര്യം നിർണായക ഘടകമായെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി. അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്
വാഷിങ്ടൻ: ട്രംപ് തന്റെ മുസ്‌ളീം വിരുദ്ധ നയങ്ങൾ അധികാരമേറ്റതിന് പിന്നാലെ നടപ്പാക്കിത്തുടങ്ങി. ഏഴ് ഇസ്‌ലാമിക രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെ മൂന്നു മാസത്തേക്ക് യുഎസിൽ പ്രവേശിക്കുന്നത് തടയുന്ന പ്രധാന തീരുമാനമാണ് നടപ്പാക്കാൻ ആരംഭിച്ചത്. വിസ നിഷേധിക്കുന്നതിന്റെ ഭാഗമായി ന്യൂയോർക്കിലേക്കുള്ള ഏഴ് യാത്രക്കാരെ ഈജിപ്തിലെ കയ്‌റോ വിമാനത്താവളത്തിൽ വിലക്കി.
ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യുഎസ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. ഭീകരാക്രമണങ്ങളിൽ നിന്ന് അമേരിക്കൻ ജനതയെ രക്ഷിക്കാനാണ് നീക്കമെന്നും ഇസ്‌ലാമിക തീവ്രവാദികൾ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനുള്ള മികച്ച അളവുകോലാണ് ഇതെന്നും ഉത്തരവിൽ ഒപ്പുവച്ച ശേഷം ട്രംപ് പറഞ്ഞു.
പ്രസിഡ്ന്റ് പദത്തിലേക്ക നടന്ന തിരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം മുസ്‌ളീം വിരോധം വച്ചുപുലർത്തിയ ട്രംപിന്റെ ജയത്തിൽ അക്കാര്യം നിർണായക ഘടകമായെന്ന വിലയിരുത്തലുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ നടപടി.
അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ തന്റെ പ്രഖ്യാപിത നയങ്ങളുടെ ഭാഗമായി ഡൊണാൾഡ് ട്രംപ് ആദ്യം നടപ്പാക്കിയ നയങ്ങളിലൊന്ന് ഇസഌമിക രാഷ്ട്രങ്ങളിൽ നിന്നുള്ളവർ അമേരിക്കയിലേക്ക് എത്തുന്നത് വിലക്കുക എന്നതായിരുന്നു. ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചതിനു തൊട്ടുപിന്നാലെയാണ് ഇപ്പോൾ നടപടിയും ഉണ്ടായത്.
ഇറാഖിൽ നിന്നുള്ള ആറ് യാത്രക്കാരെയും യെമനിൽ നിന്നുള്ള ഒരു യാത്രക്കാരനെയുമാണ് കയ്‌റോയിൽ വിലക്കിയതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ന്യൂയോർക്കിലെ ജെഎഫ്‌കെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാനെത്തിയ ഇവരെ ഈജിപ്ത് എയർ വിമാനത്തിൽ കയറാൻ അനുവദിച്ചില്ല.
അമേരിക്കയെ പിന്തുണയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കൂവെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തീരുമാനം വന്ന് മണിക്കൂറുകൾക്കകം ഉത്തരവിനെതിരെ ശക്തമായ എതിർപ്പുമായി ഡെമോക്രറ്റുകളും വിവിധ സംഘടനകളും രംഗത്തെത്തിയിരുന്നു.
മെക്‌സിക്കൻ അതിർത്തിയിൽ മതിൽ നിർമ്മിക്കുന്നത് സംബന്ധിച്ച് പ്രസിഡന്റ് എന്റിക് പെനിയ നിയത്തോയുമായി ഡോണൾഡ് ട്രംപ് ഫോണിൽ സംസാരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ തുറന്ന് ചർച്ച ചെയതെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഇരുവരും തമ്മിൽ ധാരണയായെന്നും വൈറ്റ് ഹൗസ് അറിയിച്ചു.
മതിലിന്റെ നിർമ്മാണചെലവ് വഹിക്കാൻ മെക്‌സിക്കോ തയ്യാറാകാത്തതിനെ തുടർന്ന് മെക്‌സിക്കൻ ഉൽപ്പന്നങ്ങൾക്ക് 20 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താൻ ട്രംപ് തീരുമാനിച്ചിരുന്നു. അതേസമയം ട്രംപിന്റെ ഇസ്ലാമിക രാജ്യങ്ങളോടുള്ള വൈരം തുടരുമോയെന്ന ആശങ്ക പുതിയ നടപടിയോടെ ശക്തമായിട്ടുണ്ട്. ഇത് അമേരിക്കയുടെ സൗഹൃദ രാജ്യങ്ങൾക്കെതിരെയും ഉണ്ടാകുമോയെന്നതും ചർച്ചയായിട്ടുണ്ട്.